ഇവിടെ നിൽക്കാൻ ഏറ്റവും കൂടുതൽ അർഹതയുള്ള ആളാണ് ആ മനുഷ്യൻ, എനിക്കുറപ്പുണ്ടായിരുന്നു, ഡോക്ടർ ഇവിടെ നിന്നാൽ അദ്ദേഹം തന്നെ ജയിക്കും ; ജാസ്മിന് പോലും ആ യോഗ്യതയില്ല : കരച്ചിൽ അടക്കാൻ സാധിക്കാതെ ദിൽഷ

1009

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറെ ഇഷ്ടപ്പെട്ട പരിപാടിയാണ് ബിഗബോസ് സീസൺ 4. ഡോക്ടർ റോബിൻ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞ് ഇറങ്ങിയതോടെ ദിൽഷ ആകെ സങ്കടത്തിലാണ്. ആരോടും അധികം മിണ്ടാതെ എപ്പോഴും കരഞ്ഞാണ് ദിൽഷ ഇപ്പോൾ വീടിനകത്ത് നിൽക്കുന്നത്.

പലപ്പോഴും റോബിനെ കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ദിൽഷ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ റോബിൻ പുറത്തേക്ക് പോകും എന്ന് കേൾക്കുമ്പോൾ ദിൽഷയ്ക്ക് അത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. കാരണം റോബിൻ തിരിച്ച് വരും എന്ന പ്രതീക്ഷയിലായിരുന്നു ദിൽഷ ആ നിമിഷം വരെ.

Advertisements

ALSO READ

എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്,പേഴ്‌സണൽ കാര്യങ്ങൾ ചോദിച്ചോളൂ, എനിക്ക് പ്രശ്‌നമില്ല, അതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട: മാധ്യമ പ്രവർത്തകരുമായി തർക്കം ശാന്തമാക്കി നസ്രിയ

റോബിനും ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോയത് എന്നും വ്യക്തമാണ്. എല്ലാവരോടും യാത്ര പറയാൻ ശ്രമിക്കുമ്പോൾ റോബിന്റെ കണ്ണ് നിറയുകയും ശബ്ദം ഇടറുകയുമൊക്കെ ചെയ്യുന്നുണ്ട്. ദിൽഷയോട് യാത്ര പറഞ്ഞതും അറിയാതെ പൊട്ടിക്കരഞ്ഞ് പോകുകയാണ്. ദിൽഷ മാത്രമല്ല, റോബിനും കരയുകയായിരുന്നു. എല്ലാവരോടും നന്നായി കളിക്കൂ, ബൈ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ദിൽഷയോട്് റോബിൻ പറയുന്നത് മിസ് യൂ… എന്നാണ്. ഇത് കേട്ടതും ദിൽഷ വീണ്ടും കരയാൻ തുടങ്ങുകയാണ്. മിസ് യൂ ടൂ.. എന്ന് തിരിച്ച് പറയുന്ന ദിൽഷയോട് പുറത്തിറങ്ങിയിട്ട് കാണാം എന്നാണ് റോബിൻ പറയുന്നത്.

പിന്നീട് റോബിന് മോഹൻലാലും ബിഗ് ബോസ് വീട്ടിൽ നിന്നും യാത്രയാക്കി. റോബിൻ പോകുന്നതോടെ ദിൽഷ കരഞ്ഞുകൊണ്ട് ധന്യയോട് സംസാരിക്കുകയാണ്. ഇവിടെ നിൽക്കാൻ ഏറ്റവും കൂടുതൽ അർഹതയുള്ള ആളാണ് ഈ മനുഷ്യൻ. എനിക്കുറപ്പുണ്ടായിരുന്നു, ഡോക്ടർ ഇവിടെ നിന്നാൽ അദ്ദേഹം തന്നെ ജയിക്കും.

ALSO READ

ഇത് ശരിയാണെങ്കിൽ ഇതുവരെ ഇക്കാര്യം അയാൾ കോടതിയെ അറിയിച്ചിട്ടില്ല, ഗോപി സുന്ദറിന് എതിരെ ആദ്യ ഭാര്യ പ്രിയ

ജാസ്മിന് പോലും ഇവിടെ തുടരാനുള്ള യോഗ്യത ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അവൾ ഒരിയ്ക്കലും ഇതൊന്നും വിട്ട് പോകുമായിരുന്നില്ല. ദിൽഷയുടെ സങ്കടം കണ്ട് സാരമില്ല ഇത് ഒരു ഗെയിം അല്ലേ എന്നാണ് ധന്യ പറയാൻ ശ്രമിക്കുന്നത്. പക്ഷേ ഇതെല്ലാം കേട്ടെങ്കിലും ദിൽഷയ്ക്ക് കരച്ചിൽ അടക്കാൻ സാധിക്കുന്നില്ല. എന്തായാലും ഇന്നലത്തെ എപ്പിസോഡ് എല്ലാവരുടേയും കണ്ണൊന്ന് ഈറനണിയിപ്പിച്ചു എന്ന് പറയാം.

Advertisement