മോഹന്‍ലാല്‍ എന്ന് ലാലേട്ടനെ പേരെടുത്ത് വിളിച്ചത് കേട്ട് എല്ലാവരും ദേഷ്യപ്പെട്ടു, അതുകേട്ട് ലാലേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തലുമായി രൂപേഷ് പീതാംബരന്‍

98

മലയാളികളുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ സിനിമയാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം 1995 ലാണ് പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ ആടു തോമയായി വിലസിയ ചിത്രം കൂടിയായിരുന്നു അത്. നടി ഉര്‍വശിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

Advertisements

തിലകന്‍ കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് രൂപേഷ് പീതാംബരനാണ്. എന്നാല്‍ നടന്‍ മാത്രമല്ല രൂപേഷ് നല്ലൊരു സംവിധായകനും കൂടിയാണ്.

Also Read:ഇതൊക്കെ ലാലേട്ടന്‍ മുമ്പേ കണ്ടതാ, മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവ്‌സില്‍ ചിത്രീകരിച്ച മോഹല്‍ലാല്‍ ചിത്രം ഇതാണ്, സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ച

തീവ്രം, യൂ ടൂ ബ്രൂട്ടസ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് രൂപേഷായിരുന്നു. നടനായും അദ്ദേഹം എത്തിയിട്ടുണ്ട്. കുഞ്ഞെല്‍ദോ, മെക്‌സിക്കന്‍ അപാരത, തുടങ്ങി എതാനും ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സ്ഫടികം ഷൂട്ടിനിടെയുണ്ടായ രസകരമായ അനുഭവം തുറന്നുപറയുകയാണ് രൂപേഷ്.

തന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു താന്‍ സിനിമാ നടന്മാരെ നേരില്‍ കാണുന്നത്.ലാലേട്ടനും അന്ന് അവിടെ ഷൂട്ടുണ്ടായിരുന്നുവെന്നും താന്‍ ഭദ്രനങ്കിളിനോട് എപ്പോഴാണ് ലാലേട്ടന്‍ വരുന്നതെന്ന് ചോദിച്ചുവെന്നും അത് കേട്ടപ്പോള്‍ എല്ലാവരും തന്നെ നോക്കിയെന്നും രാജന്‍ പി ദേവ് ചേട്ടനും ഇക്കാര്യം കേട്ട് തന്നെ തുറിച്ച് നോക്കിയെന്നും രൂപേഷ് പറയുന്നു.

Also Read:ഞങ്ങളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു, ആനിയെയും കൊണ്ട് നേരെ ഒളിച്ചോടിപ്പോയത് സ്‌റ്റേജ് ഷോയ്ക്ക്, പ്രണയവാവിഹത്തെ കുറിച്ച് മനസ്സുതുറന്ന് ശശാങ്കന്‍

അതുകണ്ട് താന്‍ പേടിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ലാലേട്ടന്‍ വന്നതെന്നും എന്താണ് കാര്യമെന്ന് ലാലേട്ടന്‍ തിരക്കിയെന്നും ആ സമയം പേടിച്ചിട്ട് തന്റെ മുട്ടിടിക്കുകയായിരുന്നുവെന്നും അപ്പോള്‍ ഭ്ദ്രനങ്കിള്‍ വന്ന് ലാലേട്ടനോട് പറഞ്ഞു ഇവന്‍ മോഹന്‍ലാല്‍ എന്ന് പേരെടുത്ത് വിളിച്ചുവെന്ന് എന്നും അത് കേട്ടപ്പോള്‍ ലാലേട്ടന്‍ പറഞ്ഞത് അത് തന്റെ പേരല്ലേ തെറിയൊന്നുമല്ലല്ലോ എന്നായിരുന്നുവെന്നും രൂപേഷ് പറയുന്നു.

Advertisement