വിമർശിക്കാൻ എല്ലാ വിഡ്ഢികൾക്കും കഴിയും, ക്ഷമിക്കാൻ സ്വഭാവവും ആത്മനിയന്ത്രണവും ആവശ്യമാണ്; വിമർശകർക്ക് ഒരുമുഴം മുമ്പെ എറിഞ്ഞ് കിടിലൻ ക്യാപ്ഷനുമായി സാധിക വേണുഗോപാൽ

111

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണു ഗോപാൽ. നിരവധി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള സാധിക മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ്, ആറാട്ട് തുടങ്ങിയവയാണ് സാധിക അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

Advertisements

ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക. സോഷ്യൽ മീഡിയ കളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യൽ മീഡിയ കളിൽ ചർച്ചയാകുറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ALSO READ- എനിക്കിപ്പോൾ 50 വയസായി, ഞാൻ പഴഞ്ചനായി, എല്ലാം തുടക്കംതൊട്ട് പഠിക്കണം; നിങ്ങളുടെ സുഹൃത്താകണം; ആഗ്രഹം തുറന്നുപറഞ്ഞ് കനക

സോഷ്യൽ മീഡിയി തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കും മറ്റും ശക്തമായ ഭാഷയിലൂടെ മറുപടി നൽകിയും സാധിക ശ്രദ്ധ നേടിയിട്ടുണ്ട്. സൈബർ ബുള്ളിയിങ് എത്ര ശക്തമായി തനിക്കെതിരെ ഉയർന്നാലും ധൈര്യത്തോടെ നേരിട്ടാണ് താരം മാതൃകയാകാറുള്ളത്. ഇപ്പോഴിതാ വിമർശനം ഉയരും എന്ന് ഉറപ്പുള്ളതുകൊണ്ടു തന്നെ വ്യത്യസ്തമായ ക്യാപ്ഷനുമായി ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് സാധിക. ഫോട്ടോ നോക്കി വിമർശിക്കാൻ വരുന്നവർക്ക് ആദ്യമേ മറുപടി നൽകിക്കൊണ്ടാണ് ക്യാപ്ഷൻ തയ്യാറാക്കിയിരിക്കുന്നത്.

‘വിമർശിക്കാനും, പരാതിപ്പെടാനും, അപലപിക്കാനും എല്ലാ വിഡ്ഢികൾക്കും കഴിയും. മിക്ക വിഡ്ഢികളും അത് ചെയ്യുന്നു. എന്നാൽ മനസ്സിലാക്കാനും ക്ഷമിക്കാനും സ്വഭാവവും ആത്മനിയന്ത്രണവും ആവശ്യമാണ്’- എന്ന രീതിയിൽ ആണ് ആദ്യത്തെ ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്.

‘എപ്പോഴും ഓർക്കുക, കിവംദന്തികൾ വെറുക്കുന്നവർ കൊണ്ടു നടക്കുന്നു. വിഡ്ഢികൾ പ്രചരിപ്പിയ്ക്കുന്നു, മണ്ടന്മാർ ഏറ്റെടുക്കുന്നു’- എന്നാണ് മറ്റൊരു ഫോട്ടോയ്ക്ക് നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ.

അതേസമയം, സാധികയുടെ ക്യാപ്ഷൻ കണ്ട് ഇളിഭ്യരായതുകൊണ്ട് തന്നെ താരത്തിനെ വിമർശിക്കാറുള്ള സ്ഥിരം വാക്കുകളൊന്നും ആരും ഉപയോഗിച്ചിട്ടില്ല. ചിലർ സാധികയെ വിമർശിക്കാനായി മാത്രം കമന്റ് ബോക്‌സിൽ എത്താറുണ്ട്. എന്നാൽ ഇത്തവണ ക്യാപ്ഷൻ കൊണ്ട് തന്നെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരം.

ALSO READ- ഞാനെങ്ങനെ ഐശ്വര്യയോടൊപ്പം ഇതുചെയ്യും? നാണമില്ലേ നിങ്ങൾക്ക്; ഷൂട്ടിങിനിടെ പൊട്ടിത്തെറിച്ച് ജയറാം; താരവുമായുള്ള ബന്ധം വെളിപ്പെടുത്തി ഐശ്വര്യ ഭാസ്‌കർ

താരത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാകട്ടെ നിറയുന്നുമുണ്ട്. ‘സ്റ്റണ്ണിങ് ബ്യൂട്ടി’ എന്നാണ് കമന്റുകൾ. സ്നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇമോജികളാണ് കൂടുതലും കാണുന്നത്..

പ്ലാൻ ബി ആക്ഷന് വേണ്ടി ജിബിൻ ആർട്ടിസ്റ്റ് ആണ് സാധികയുടെ ഫോട്ടോകൾ പകർത്തിയിരിക്കുന്നത്. മുകേഷ് മുരളിയാണ് സാധികയുടെ മേയ്ക്കപ്പും ഡിസൈനും ഒരുക്കിയിരിക്കുന്നത്. സീരിയൽ നടൻ റിച്ചാർഡ് അടക്കമുള്ളവർ ചിത്രത്തിന് ലൈക്ക് അടിച്ചതും ശ്രദ്ധേയമായിട്ടുണ്ട്. നിലവിൽ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകൾ എന്ന സീരിയലിലാണ് സാധിക അഭിനയിക്കുന്നത്.

Advertisement