ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്ന വൃത്തികെട്ട മനസ്സുള്ളവരോട്, ‘അധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്’; ഐശ്വര്യയെ പിന്തുണച്ച് നടി ഉമ നായർ

239

മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയിൽ തന്നെ ഏറെ ചലനമുണ്ടാക്കിയ താരമാണ് ഐശ്വര്യ ഭാസ്‌കർ. മുൻകാലനടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ കന്നഡ സിനിമയിലൂടെ അരങ്ങേറി മലയാളത്തിലെത്തുകയായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഹരിഹരൻ ചിത്രം ഒളിയമ്പുകൾ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ.

സൂപ്പർതാരങ്ങളുടെ നടിയായ ഐശ്വര്യക്ക് ബട്ടർഫ്ളൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായെത്താനും ഭാഗ്യമുണ്ടായി. ജാക്ക്‌പോട്ട്, ബട്ടർഫ്‌ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാർജ ടു ഷാർജ, പ്രജ, നോട്ട്ബുക്ക് തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായിരുന്നു. സീരിയൽ രംഗത്തും ഐശ്വര്യ സജീവമായിരുന്നു ഒരു സമയത്ത്. മലയാളം, തെലുങ്ക്, തമിഴ് പരമ്പരകളിലെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

Advertisements

നിരവധി ടെലിവിഷൻ സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. എന്നാൽ കുറച്ചുനാളുകളായി നടി വെള്ളിത്തിരയിൽ സജീവമല്ല. ഇപ്പോഴിതാ തനിക്ക് ജോലി ഒന്നുമില്ലെന്നും പണമില്ലെന്നും തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത് എന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഐശ്വര്യ. ഇനിയും സിനിമകൾ ചെയ്യാൻ താൽപര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറയുന്നു.

ALSO READ- വിമർശിക്കാൻ എല്ലാ വിഡ്ഢികൾക്കും കഴിയും, ക്ഷമിക്കാൻ സ്വഭാവവും ആത്മനിയന്ത്രണവും ആവശ്യമാണ്; വിമർശകർക്ക് ഒരുമുഴം മുമ്പെ എറിഞ്ഞ് കിടിലൻ ക്യാപ്ഷനുമായി സാധിക വേണുഗോപാൽ

ഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. ജോലിയില്ല പണമില്ല തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല എന്റെ കുടുംബത്തിൽ ഞാൻ മാത്രമേ ഉള്ളൂ. മകൾ വിവാഹം കഴിഞ്ഞ് പോയി എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി തന്നാൽ അതും ഞാൻ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാൻ തിരികെപ്പോകും എന്നാണ് നടി പറഞ്ഞത്.

അതേസമയം, ചാനൽ റിയാലിറ്റി ഷോ യിൽ പങ്കെടുത്ത് തന്റെ നിലവിലെ അവസ്ഥ വെളിപ്പെടുത്തിയ താരത്തിന് നേരെ സോഷ്യൽമീഡിയയിൽ വിദ്വേഷ കമന്റുകളും നിറയുകയാണ്. ഒട്ടേറെ പേർ താരത്തിന്റെ അവസ്ഥയിൽ അനുഭാവം പ്രകടിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ചിലർ ഈ അവസ്ഥയിലും താരത്തെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ALSO READ- എനിക്കിപ്പോൾ 50 വയസായി, ഞാൻ പഴഞ്ചനായി, എല്ലാം തുടക്കംതൊട്ട് പഠിക്കണം; നിങ്ങളുടെ സുഹൃത്താകണം; ആഗ്രഹം തുറന്നുപറഞ്ഞ് കനക

ഇതിനിടെ നടി ഐശ്വര്യയുടെ വാക്കുകൾളെ പ്രശംസിച്ചുകൊണ്ട് നടിക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് സീരിയൽ താരം ഉമ നായർ. ഇത്ര വലിയ നടിയായിരുന്ന ഐശ്വര്യ ഇങ്ങനത്തെ ജോലികളൊക്കെ ചെയ്യുമോ എന്ന് പലരും അമ്പരന്നിരുന്നു. ചിലരാകട്ടെ വാർത്ത വളച്ചൊടിച്ച് വിമർശിക്കുകയും ചെയ്തു. ഇവർക്ക് മറുപടിയുമായിട്ടാണ് നടി ഉമ നായർ രംഗത്തെത്തിയിരിക്കുന്നത്. ഐശ്വര്യയുടെ വാർത്ത ഷെയർ ചെയ്തതിനൊപ്പം കലാകാരൻമാരെ കുറിച്ചുള്ള പൊതുജനങ്ങളുടെ ചിന്തകളെ കുറിച്ചും ഉമ നായർ സൂചിപ്പിച്ചു.

ഉമ നായരുടെ കുറിപ്പിന്റെ പൂർണരൂപം :

‘ഈ പോസ്റ്റ് റീ പോസ്റ്റ് ചെയുന്നത് മറ്റൊന്നും കൊണ്ടല്ല, കലാകാരൻമാരെ കുറിച്ച്.. ചിലരെങ്കിലും ചിന്തിക്കുന്ന കാര്യം ഉണ്ട്. ആഡംബരം മാത്രമേ ഈ കൂട്ടർക്കു പറ്റു, അതില്ലാതെ വന്നാൽ തീർന്നു എന്ന്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും മുന്നേറാൻ സാധിക്കുന്നവർ ഈ കൂട്ടരിലും ഉണ്ട്’- ഉമ നായർ പറയുന്നു.

പിന്നെ ഈ പോസ്റ്റ് കണ്ടിട്ട് ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്ന വൃത്തിക്കെട്ട മനസ്സുള്ളവർക്കായി ഒന്ന് മാത്രം പറയുന്നു.. ‘അദ്ധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്.. പലർക്കും ഈ ആർട്ടിക്കിൾ ഒരു പ്രചോദനം ആകണമെന്ന് എനിക്ക് തോന്നി’ ഐശ്വര്യ എന്ന നടിയോട് ബഹുമാനവും സ്നേഹവും ആരാധനയും കൂടി..’ എന്നും ഉമ പറഞ്ഞ് നിർത്തുന്നു.

Advertisement