എനിക്കിപ്പോൾ 50 വയസായി, ഞാൻ പഴഞ്ചനായി, എല്ലാം തുടക്കംതൊട്ട് പഠിക്കണം; നിങ്ങളുടെ സുഹൃത്താകണം; ആഗ്രഹം തുറന്നുപറഞ്ഞ് കനക

367

മലയാള സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആായിരുന്ന സിദ്ദിഖ്‌ലാൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ തെന്നിന്ത്യൻ താര സുന്ദരിയായിരുന്നു നടി കനക. അന്യ ഭാഷാ നടി ആണെങ്കിൽ കൂടിയും മലയാളികൾ ഹൃദയത്തിലേറ്റിയ നായികയാണ് കനക. സിദ്ദിഖ്-ലാൽ ടീമിന്റെ വമ്പൻ ഹിറ്റായ ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെയാണ് ഇവർ മലയാളത്തിൽ അരങ്ങേറുന്നത്.

തുടർന്ന് വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിൽ കനക മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായും അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളിൽ മികച്ച വേഷം അവതരിപ്പിച്ച്
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത താരങ്ങളിലൊരാളായി കനക മാറി.

Advertisements

തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർതാരങ്ങളുടെ നായികയായിട്ടുള്ള കനക മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ തിളങ്ങിനിന്നിരുന്ന നായികമാരിൽ ഒരാളായിരുന്നു. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കുസൃതി കുറിപ്പ്, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ അങ്ങനെ നിരവധി ചിത്രങ്ങളിൽ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കനക താരമായി. ഒരു സമയത്ത് വെള്ളിത്തിരയിൽ തിളങ്ങി നിന്ന കനകയുടെ വ്യക്തി ജീവിതം പക്ഷെ ഏറെ സങ്കടങ്ങളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു.

ALSO READ- ഞാനെങ്ങനെ ഐശ്വര്യയോടൊപ്പം ഇതുചെയ്യും? നാണമില്ലേ നിങ്ങൾക്ക്; ഷൂട്ടിങിനിടെ പൊട്ടിത്തെറിച്ച് ജയറാം; താരവുമായുള്ള ബന്ധം വെളിപ്പെടുത്തി ഐശ്വര്യ ഭാസ്‌കർ

താരത്തിന്റെ അമ്മ ദേവിക മരിച്ചതോടെയാണ് കനക സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുവാൻ തീരുമാനിച്ചത്. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ട കനക അവരുടെ വലിയ വീട്ടിൽ വർഷങ്ങളോളം ഒറ്റക്ക് താമസിച്ചുവരികയായിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് കനക. ചില കാരണങ്ങൾക്കൊണ്ട് തനിക്ക് സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നെന്നും എന്നാൽ ഇപ്പോഴും അഭിനയരംഗത്തേക്ക് മടങ്ങിവരാൻ ആഗ്രഹമുണ്ടെന്നുമാണ് കനക പറയുന്നത്.

തിരിച്ചുവരവിനെ കുറിച്ച് കനക സംസാരിക്കുന്ന സെൽഫി വീഡിയോ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുപ്പത് വർഷം മുമ്പ് അഭിനയ രംഗത്തേക്ക് കടന്നുവന്ന തനിക്ക് ഇപ്പോൾ 50 വയസിനോടടുത്ത് പ്രായമായെന്നും എങ്കിലും സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹം ഉണ്ടെന്നുമാണ് കനക പറയുന്നത്.

ALSO READ- പാച്ചുവിന്റെ ഒന്നാം പിറന്നാൾ കണ്ണീരടക്കി ആഘോഷിച്ച് ഡിംപിൾ; കെസ്റ്ററും ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ച് ആരാധകരും

സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്ത കനയകയുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞതാണ്. കനക ജീവിച്ചിരിക്കെ തന്നെ അവർ മരണപ്പെട്ടുവെന്നും ഗുരുതരമായ രോഗത്തിന് അടിമപ്പെട്ട് അവശയായി കിടപ്പിലാണെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് താരത്തിനെ മാനസികമായി ഏറെ തകർത്തിരുന്നു, കൂടാതെ മറ്റു പല ദുശീലങ്ങൾക്കും കനക അടിമയാണെന്നും വാർത്തകൾ വന്നിരുന്നു.

ഇതിനിടെയാണ് നടി പങ്കുവെച്ച ഒരു വീഡിയോ പുറത്തുവന്നത്. പുതിയതായി എല്ലാം പഠിച്ചെടുത്ത് സിനിമയിലേക്ക് തിരിച്ചുവരണമെന്നാണ് വീഡിയോയിൽ കനക ആഗ്രഹം പ്രകടിപ്പിക്കുന്നത്.

‘ഞാൻ എന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് 30, 32 വർഷത്തിലേറെയായി. ഇപ്പോൾ വർഷങ്ങൾ ഒരുപാട് പിന്നിട്ടു, ഞാനും എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായി. എനിക്കിപ്പോൾ 50 വയസായി. ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു.’

‘മേക്കപ്പ്, ഹെയർസ്‌റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത്, നടക്കുന്നത് എല്ലാം ഇപ്പോൾ വളരെ വ്യത്യാസമായി. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ഇപ്പോൾ ചെയ്താൽ ഞാൻ പഴഞ്ചനായിപ്പോയി എന്ന് എല്ലാവരും പറയും. ഒരു പത്തുവർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ. ഞാൻ പഴഞ്ചനായി. ഞാൻ ഇതിനിടയിൽ പല വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് കൊണ്ട് അഭിനയിച്ചിരുന്നില്ല. അതുകൊണ്ട് ഞാനിനി എല്ലാ വീണ്ടും ആദ്യം മുതൽ പഠിക്കണം.’- കനകയുടെ വാക്കുകൾ ഇങ്ങനെ.

‘ എന്നാൽ, ചെറിയപ്രായത്തിൽ നമ്മൾ ഓരോന്ന് പഠിക്കുന്നത് പോലെയല്ല, ഇപ്പോൾ ഈ പ്രായമായിക്കഴിഞ്ഞു പഠിക്കാൻ അത്ര എളുപ്പമല്ല. എങ്കിലും മനസിൽ അതിയായ ആഗ്രഹവും താത്പര്യവും ഉള്ളതിനാൽ വേഗം പഠിക്കാൻ ശ്രമിക്കുമെന്നും എത്ര കഷ്ടപ്പെട്ടായാലും പഠിച്ചെടുക്കും. ഇനി അഥവാ ഞാൻ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിച്ചില്ല എന്ന് എന്നോട് ആരും ചോദിക്കില്ലെന്നും താരം പറയുന്നു.

ALSO READ- ഇവിടെ നിന്ന് ഇറങ്ങിയാൽ റിയാസിന്റെ ഉമ്മയെ കാണും; മാപ്പ് പറയണമെങ്കിൽ ആദ്യം റിയാസ് വന്ന് കാല് പിടിക്കട്ടെ; വാശിയിൽ ഉറച്ച് ലക്ഷ്മിപ്രിയ

‘ഈ വയസ്സായ കാലത്താണോ ഇത്തരം ആഗ്രഹമെന്നൊക്കെ പലരും ചോദിക്കുമായിരിക്കും. എങ്കിലും, എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് ആഗ്രഹcgണ്ട്. ഞാൻ ഓരോന്ന് പഠിച്ച് ചെയ്യുമ്പോൾ അതിനുള്ള വിമർശനവും എന്നെ അറിയിക്കണം.’ താൻ വീണ്ടും നന്നായി ചെയ്യാൻ ശ്രമിക്കുമെന്നും കനക പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

Advertisement