‘ഫിലിമില്‍ ഞാന്‍ കമിറ്റ് ചെയ്താല്‍ അവര്‍ കുളിസീന്‍ എഴുതി ചേര്‍ക്കും’; അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ നായിക ആക്കാമെന്നാണ് ഓഫര്‍: സാധിക വേണുഗോപാല്‍

146

മോഡലിങ്ങിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടര്‍ന്ന് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും ചേക്കേറി.

താരം തന്റെ മോഡലിംഗിനോടുള്ള ഇഷ്ടം മുമ്പും പങ്കിട്ടിരുന്നു. സംവിധായകനായ അച്ഛന്‍ ഡി വേണുഗോപാലിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. വലുതായപ്പോള്‍ സുഹൃത്തുക്കള്‍ പറയുന്നത് കേട്ടതോടെ മോഡലിങ്ങും ചെയ്യാന്‍ ആരംഭിച്ചു.

Advertisements

അങ്ങനെയാണ് താരം സിനിമയിലും സീരിയലിലും എത്തിയത്. ഇന്ന് സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ് താരം. സാധികയുടെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. പല മോശം കമന്റുകളും വരാറുണ്ട്. എ്ന്നാല്‍ താരം ഇതിനോടൊന്നും പ്രതികരിക്കാറില്ല.

ALSO READ- ‘സ്ത്രീധന സമ്പ്രദായം ഒടുങ്ങണം; സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം’; പ്രതികരിച്ച് സുരേഷ് ഗോപി

താരം ഇപ്പോഴിതാ താന്‍ നേരിട്ട മോഡലിങ്ങിലും അഭിനയത്തിലുമുള്ള വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ്. തമിഴ് സിനിമയില്‍ നിന്നും അഡ്ജസ്റ്റ്മെന്റിന് തയ്യാറാണെങ്കില്‍ പ്രാധാന കഥാപാത്രം ആക്കാം എന്ന് പറഞ്ഞുള്ള ഓഫറുകള്‍ വരാറുണ്ടെന്നും സാധിക വെളിപ്പെടുത്തുകയാണ്.

‘പ്രൊഫഷനെയും സംസ്‌കാരത്തെയും ഒരിക്കലും കൂട്ടികുഴക്കരുത്. ചില ആള്‍ക്കാര്‍ പറയുന്നത് കേള്‍ക്കാറുണ്ട്, മാ റ് മറയ്ക്കാന്‍ വേണ്ടി സമരം ചെയ്ത സ്ഥലത്താണ് ഇപ്പോള്‍ മാ റ് തുറന്നു കാണിക്കുന്നത് എന്നൊക്കെ. അതൊക്കെ ഓരോരുത്തരുടെയും താല്പര്യങ്ങളാണ്.’ എന്നാണ് സാധികയ്ക്ക് പറയാനുള്ളത്.
ALSO READ-തിരുനാളില്‍ പാലാ കുരുശു പള്ളിയിലെ മാതാവിന്റെ അനുഗ്രഹം തേടിയെത്തി സുരേഷ് ഗോപിയും ഭാര്യയും, മകള്‍ക്കായി പ്രാര്‍ത്ഥിച്ച് മടക്കം

‘ഇവിടെ എന്റെ പ്രൊഫെഷനാണ് ഞാന്‍ ചെയ്യുന്നത്. നമ്മള്‍ മറ്റൊരാള്‍ക്ക് ഉപദ്രവം ഉണ്ടാക്കാത്തിടത്തോളം കാലം നമ്മളെ മറ്റൊരാള്‍ക്കും ജഡ്ജ് ചെയ്യണ്ട കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ പ്രൊഫഷനെ പ്രൊഫഷനായി എടുക്കുന്ന ആളാണ്. ഇത്തരം കഥാപാത്രങ്ങളെ ചെയ്യൂ എന്നൊന്നും ഞാന്‍ പറയാറില്ലെന്നും സാധിക പറയുന്നു.

എന്നാല്‍ ചിലപ്പോള്‍ അനാവശ്യമായി രംഗങ്ങള്‍ ചേര്‍ക്കുമ്പോള്‍ താന്‍ അത് പറയാറുണ്ട്. ചില ഷോര്‍ട്ട് ഫിലിമുകളൊക്കെ വരുമ്പോള്‍ താന്‍ അത് കമ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ ചിലര്‍ കുളിസീനുകള്‍ ഒക്കെ ഉള്‍പ്പെടുത്താറുണ്ടെന്നും സാധിക വെളിപ്പെടുത്തി.

അക്കാര്യം കാണുമ്പോള്‍ തന്നെ ഞാന്‍ പറയാറുണ്ട് അതിന്റെ ആവശ്യം ഇല്ലെന്ന്. കഥയ്ക്ക് ആവശ്യമാണെങ്കില്‍ അത് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല, പക്ഷേ ഞാന്‍ എടുത്തതുകൊണ്ട് അത് ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും താരം വിശദമാക്കി.

തന്റെ ഫോട്ടോഷൂട്ടുകള്‍ കണ്ടിട്ടാണ് പലരും വിളിക്കുന്നത്. ഫോട്ടോഷൂട്ട് പോലെ അല്ല ഇത്തരം സീനുകള്‍ ചെയ്യുന്നത്. ഫോട്ടോഷൂട്ട് ഒരു കംഫര്‍ട്ട് സോണിലാണ്. നാല് പേരെ ഉണ്ടാവൂ എന്നും, അതുകൊണ്ട് വസ്ത്രം എങ്ങോട്ടെങ്കിലുമൊക്കെ മാറിയാല്‍ നമുക്ക് അറിയാന്‍ കഴിയുമെന്നും താരം പറയും. അപ്പോഴൊക്കെ അത് ശ്രദ്ധിക്കാന്‍ കഴിയും. എന്നാല്‍ അഭിനയിക്കുമ്പോള്‍ അങ്ങനെയല്ല. തനിക്ക് കംഫര്‍ട്ടബിള്‍ ആയ രീതിയില്‍ ഉള്ളതൊക്കെ ചെയ്യാറുണ്ടെന്നും സാധിക വ്യക്തമാക്കി.

Advertisement