പാല്‍പ്പായസം ഒന്നാം തരം, വിളമ്പിയത് കോളാമ്പിയിലെന്ന് പറഞ്ഞതുപോലെ, സുരേഷ് ഗോപി വ്യക്തിപരമായി കൊള്ളാം, പക്ഷെ പാര്‍ലമെന്റിലേക്ക് വിജയിക്കില്ല: എഎം ആരിഫ്

156

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന്‍ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. ഗരുഡന്‍ എന്ന സിനിമയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേതായി തിയ്യേറ്ററിലെത്തിയ സിനിമ. രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം.

ALSO READ- ‘ഫിലിമില്‍ ഞാന്‍ കമിറ്റ് ചെയ്താല്‍ അവര്‍ കുളിസീന്‍ എഴുതി ചേര്‍ക്കും’; അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ നായിക ആക്കാമെന്നാണ് ഓഫര്‍: സാധിക വേണുഗോപാല്‍

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ തൃശൂരിലെ മത്സരിക്കാനുള്ള തയ്യാറെടുപ്പിനെ കുറിച്ച് പറയുകയാണ് ആലപ്പുഴ എംപി എഎം ആരിഫ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചാല്‍ ജയിക്കില്ലെന്നാണ് എഎം ആരിഫ് പറയുന്നത്. അദ്ദേഹത്തിന്റെ നാവാണ് പ്രശ്‌നം. സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്‍ ഉണ്ടായിരുന്നു എന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂവെന്നും ആരിഫ് പറയുന്നു.

സുരേഷ്‌ഗോപി ലോക്‌സഭ എംപിയായി പാര്‍ലമെന്റിലേക്ക് വരാന്‍ ഒരു സാധ്യതയുമില്ല. അതിനുള്ള അവസരം അദ്ദേഹം തന്നെ കളഞ്ഞുകുളിക്കുമെന്നും ആരിഫ് പറഞ്ഞു. അദ്ദേഹത്തിന്റെ നാവാണ് പ്രശ്‌നം. വ്യക്തിപരമായി കൊള്ളാം, പക്ഷേ അദ്ദേഹത്തിന്റെ പ്രസ്ഥാനം കൊള്ളില്ല. അമ്പലപ്പുഴ പാല്‍പ്പായസം ഒന്നാം തരമാണ്. പക്ഷേ അത് വിളമ്പിയിരിക്കുന്നത് തുപ്പല്‍ കോളാമ്പിയിലാണെന്ന് പറഞ്ഞതുപോലെ, നല്ല മനുഷ്യനായിരിക്കാം. പക്ഷേ ബിജെപിയിലായിപ്പോയി- എന്നും എഎം ആരിഫ്. പറയുന്നു.

ALSO READ-‘സ്ത്രീധന സമ്പ്രദായം ഒടുങ്ങണം; സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം’; പ്രതികരിച്ച് സുരേഷ് ഗോപി

അതുകൊണ്ടുതന്നെ തൊടുന്നതും പിടിക്കുന്നതുമെല്ലാം വര്‍ഗീയ ചുവയുള്ള വര്‍ത്താനങ്ങളാണ്. ഇങ്ങനെ ചിന്തിക്കുന്ന മനുഷ്യന്‍ നമ്മുടെ സുഹൃത്തായിപ്പോയല്ലോ എന്ന് ചിന്തിക്കുമ്പോള്‍ പോലും പ്രയാസമാണെന്നും ആരിഫ് സുരേഷ് ഗോപിയെക്കുറിച്ച് പറയുന്നു.

സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്‍ ഉണ്ടായിരുന്നു എന്നേ ഇപ്പോള്‍ പറയാന്‍ കഴിയൂവെന്നും. അദ്ദേഹം ജയിക്കില്ലെന്നും എഎം ആരിഫ് വിശദീകരിച്ചുു. സുരേഷ് ഗോപിയുമായി ഇപ്പോഴും സ്നേഹക്കുറവൊന്നുമില്ലെന്നും എഎം ആരിഫ് പറഞ്ഞു.

സമീപകാലത്ത് ചില പ്രശ്നങ്ങളില്‍ ചോദ്യങ്ങള്‍ വന്നപ്പോഴെല്ലാം ആ ബന്ധമുള്ളതിനാല്‍ പ്രതികരിക്കാന്‍ മടിച്ചെന്നും എഎം ആരിഫ് വിശദീകരിക്കുകയാണ്.

Advertisement