കൂറ്റൻ പാറ മുകളിൽ കയറോ സഹായമോ ഇല്ലാതെ വലിഞ്ഞ് കയറി പ്രണവ് മോഹൻലാൽ; അതിസാഹസമല്ലേ എന്ന് ആരാധകർ; വൈറലായി വീഡിയോ

126

പ്രണവ് മോഹൻലാൽ അഥവാ അപ്പു എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ആകാംഷയോടെ കാത്തിരിയക്കുന്ന ഒന്നാണ്. എന്നും എപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതൽ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്.

താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആർഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാൻ അയാൾ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.

Advertisements

അതുകൊണ്ടുകൂടിയാണ് പ്രണവ് കൂടുതലും ആരാധകർക്ക് പ്രിയപെട്ടവനാകുന്നത്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമായിരുന്ന ആളല്ല പ്രണവ്, എന്നാൽ ഹൃദയം സിനിമക്ക് ശേഷം അപ്പു പതിവിലും കൂടുതൽ ആക്റ്റീവ് ആയി ഇന്ൻസ്റ്റയിൽ കാണപ്പെട്ടു, ആദ്യമായി തന്റെ തന്നെ ചിത്രങ്ങൾ അപ്പു പോസ്റ്റ് ചെയ്തതെല്ലാം വളരെ ആവേശത്തിടെയാണ് ആരാധകർ ഏറ്റെടുത്തത്, ഏകാനായി യാത്രകൾ ചെയ്യാനാണ് അപ്പു കൂടുതലും ഇഷ്ടപ്പടുന്നത്. യാത്രയുടെ ചിത്രങ്ങളൂം മറ്റും ഇപ്പോൾ താരം സോഷ്യൽമീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

ALSO READ- ഞാനൊരു വിവാഹിതനുമായി ലിവിങ് റ്റുഗദർ ജീവിതത്തിലാണെന്ന് പരസ്യമാക്കിയ അഭയ ഹിരൺമയിയോട് ആ പട്ടിയെവിടെ എന്ന് ചോദിച്ച് ചിലർ; വായടപ്പിച്ച് താരം നൽകിയ മറുപടി ഇങ്ങനെ

യാത്രകൾ ലഹരിയാക്കിയ ചെറുപ്പക്കാരനാണ് പ്രണവ് മോഹൻലാൽ. ഹിമാലയത്തിലും പല രാജ്യങ്ങളിലും ഒറ്റയ്ക്ക് താരജാഡകളില്ലാതെ യാത്ര ചെയ്യുന്ന വീഡിയോ പ്രണവിന്റെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഹൃദയം സിനിമ കഴിഞ്ഞ് പ്രണവ് സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ആരാധകർ പ്രണവിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ പ്രണവ് സ്ഥിരം ചെയ്യാറുള്ളത് പോലെ യാത്രകളിൽ മുഴുകിയിരിക്കുകയാണ്.

ഇപ്പോഴിതാ ഒരു കൂറ്റൻ പാറ മുകളിൽ പ്രണവ് യാതൊരു സഹായങ്ങളും കയറോ ഒന്നുമില്ലാതെ വലിഞ്ഞ് കയറുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിൽ പങ്കുവച്ചിരിക്കുകയാണ്. വളരെ സാഹസികമായ ഒരു കാര്യമാണ് പ്രണവ് ചെയ്യുന്നതെന്ന് അഭിപ്രായപ്പെടുകയാണ് ആരാധകർ.

ഇതിന് മുമ്പും ഇതുപോലെയുള്ള സാഹസികത കാണിച്ചിട്ടുള്ള പ്രണവ് സിനിമയിലെ പല സാഹസികമായ ആക്ഷൻ രംഗങ്ങളും ഡ്യൂപ്പ് ഇല്ലാതെയാണ് ചെയ്യുന്നത്. പൗർകൗർ ആക്ഷനൊക്കെ അനായാസമായി ചെയ്യുന്ന പ്രണവ് ആദ്യചിത്രമായ ആദിയിൽ തന്നെ തന്റെ മികവ് വ്യക്തമാക്കിയിരുന്നു.

Advertisement