ഞാനൊരു വിവാഹിതനുമായി ലിവിങ് റ്റുഗദർ ജീവിതത്തിലാണെന്ന് പരസ്യമാക്കിയ അഭയ ഹിരൺമയിയോട് ആ പട്ടിയെവിടെ എന്ന് ചോദിച്ച് ചിലർ; വായടപ്പിച്ച് താരം നൽകിയ മറുപടി ഇങ്ങനെ

3579

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള പ്രണയമാണ് കുറച്ചുനാലുകളായി സോഷ്യൽമീഡിയയിലെ ചൂടുള്ള ടോപിക്. ഇരുവരും സെൽഫി പങ്കുവെച്ചുകൊണ്ടാണ് ഒരുമിച്ചാണ് ഇനി ജീവിതം എന്ന് പറയാതെ പറഞ്ഞത്. ഇരുവരുടേയും പ്രണയം വലിയ ചർച്ചയാകുമ്പോൾ അധികപേർക്കും അറിയേണ്ടിയിരുന്നത് അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ പിരിഞ്ഞത് എന്തിനാണ് എന്നായിരുന്നു.

അമൃത ജീവിതത്തിലേക്ക് വന്നതോടെ ഗോപി സുന്ദറിന്റെ ജീവിത ചരിത്രങ്ങൾ ചികയുന്ന തിരക്കിലാണ് ചിലർ. ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ തന്നെ അഭിയ ഹിരൺമയിയുമായി ലിവിങ് ടുഗെദർ റിലേഷനിൽ ആയിരുന്ന സംഗീതജ്ഞൻ വിമർശകരുടെ വായടപ്പിക്കുന്ന മറുപടികൾ എപ്പോഴും നൽകിയിരുന്നു. എന്നാൽ പിന്നീട് അമൃതയുമായി പ്രണയത്തിലായ ശേഷം എന്തിന് അഭയയുമായി പിരിഞ്ഞെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നില്ല.

Advertisements

കൂടാതെ, ഇൻസ്റ്റഗ്രാമിലൂടെ അഭയ ഹിരൺമയി പങ്കിടുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. വിമർശനങ്ങൾ അതിര് കടക്കുമ്പോൾ മാത്രമാണ് അഭയ പ്രതികരിക്കാറുള്ളത്. ഇപ്പോഴിതാ ഗോപി സുന്ദറിനെക്കുറിച്ചുള്ള മോശപ്പെട്ട കമന്റിന് മറുപടി നൽകിയിരിക്കുകയാണ് അഭയ ഹിരൺമയി.

ALSO READ- നിന്റെ മകളായി ഞാൻ ജനിക്കുമെന്നു പറഞ്ഞു; അച്ഛന്റെ പുനർജന്മത്തെ കുറിച്ചുള്ള ആഗ്രഹം സഫലമായി; മകൾ സുദർശനയുടെ ജനനത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്

സോഷ്യൽമീഡിയയുടെ കുത്തിക്കുത്തിയുള്ള ചോദ്യമൊന്നും അഭയ ഹിരൺമയിയെ ബാധിക്കാറില്ല. ഗോപി സുന്ദറുമായുള്ള അഭയയുടെ ലിവിങ് റ്റുഗദറും പ്രണയവും വലിയ വിവാദങ്ങളായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇരുവരുടയേും വേർപിരിയൽ. ഗോപി സുന്ദർ അമൃത സുരേഷുമായി പ്രണയത്തിലായതോടെയാണ് അഭയയുമായി പിരിഞ്ഞത്.

ഈ സംഭവത്തോടെ വിവാദങ്ങളും ചർച്ചകളുമെല്ലാം സജീവമായപ്പോഴും അഭയ പ്രതികരിച്ചിരുന്നില്ല. വിവാദങ്ങളോട് മൗനം പാലിച്ച് സ്റ്റേജ് ഷോകളും ഫോട്ടോഷൂട്ടുമൊക്കെയായി സജീവമാണ് അഭയ. ഇപ്പോഴിതാ തന്റെ പോസ്റ്റിന് താഴെയായി ഗോപി സുന്ദറിനെ കുറിച്ച് ചോദിച്ചയാൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് താരം.

ALSO READ- മമ്മൂക്ക അന്ന് പറഞ്ഞ ആ വാക്ക് നൽകിയ ആശ്വാസം പറഞ്ഞറിയിക്കാൻ ആവുന്നതല്ല, വെളിപ്പെടുത്തലുമായി ജയകൃഷ്ണൻ

വളർത്തുമൃഗങ്ങളോട് പ്രത്യേക സ്‌നേഹമുള്ളയാളാണ് അഭയ ഹിരൺമയി. നായകളെ വളർത്തുന്നുണ്ടെന്നും ഓരോരുത്തർക്കും പേരുകളൊക്കെയുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. തനിക്കേറെ പ്രിയപ്പെട്ട വളർത്തുനായയ്ക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പുമായാണ് കഴിഞ്ഞ ദിവസം അഭയ എത്തിയത്. താരം വളർത്തുനായയെ കുറിച്ചാണ് പറഞ്ഞതെങ്കിലും പലരും അതിനെ മറ്റ് പലതുമായി ബന്ധിപ്പിക്കുകയായിരുന്നു.

അഭയയുടെ സഹോദരിയായ വരദ പോസ്റ്റിന് താഴെ ആദ്യ കമന്റുമായെത്തിയിരുന്നു. മൈ ഹാപ്പിനെസ് എന്നായിരുന്നു വരദ പറഞ്ഞത്. സരയു മോഹനും സ്നേഹം അറിയിച്ചെത്തിയിട്ടുണ്ട്. അതേസമയം, പോസിറ്റീവ് കമന്റുകൾ മാത്രമല്ല വിമർശനങ്ങളുമുണ്ടായിരുന്നു. ഇതിന് മുൻപ് ഒരു പട്ടിയുടെ മുകളിൽ കിടന്നില്ലേ, ആ പട്ടി എവിടെ എന്നായിരുന്നു ഒരാൾ ചോദിച്ചത്. കഷ്ടമെന്നായിരുന്നു ഇതിനോട് അഭയയുടെ മറുപടി.

സോഷ്യൽമീഡിയയിൽ സജീവമായ താരത്തെ സദാചാര വാദികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യമാക്കിയപ്പോൾ കുടുംബം കലക്കി എന്ന വിശേഷണവും വിമർശകർ അഭയയ്ക്ക് ചാർത്തിയിരുന്നു. തന്നെ വിമർശിക്കുന്നവർക്ക് അതേ നാണയത്തിൽ തന്നെ മറുപടി കൊടുക്കുമ്പോൾ എന്ന് നിങ്ങളുടെ സ്വന്തം കുടുംബം കലക്കിയെന്നായിരുന്നു മുൻപ് അഭയ പ്രതികരിച്ചിരുന്നത്.

ഏത് പോസ്റ്റിട്ടാലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബപ്രശ്നമായി കണ്ട് ചീത്ത വിളിക്കുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്യുന്ന വീരയോദ്ധാക്കൾക്ക് എന്റെ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു എന്നായിരുന്നു മുൻപൊരിക്കൽ അഭയ കുറിച്ചത്.

അഭയ ഹിരൺമയി ഏത് പോസ്റ്റിട്ടാലും അതിനിടയിൽ ഗോപി സുന്ദറിനെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടാവാറുണ്ട്. പിറന്നാളിന് ഗോപിയേട്ടൻ വന്നില്ലേയെന്ന് ചോദിച്ചയാളോട് വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ലെന്നായിരുന്നു അഭയ പറഞ്ഞത്.

Advertisement