സിനിമാ ഫീല്‍ഡിലേക്ക് കാലെടുത്ത് വയ്ക്കാന്‍ തുടങ്ങവേയാണ് ആദിത്യനെ മരണം തട്ടിയെടുത്തത്; സങ്കടത്തോടെ കിരണ്‍

690

സീരിയൽ സംവിധായകൻ ആദിത്യന്റെ മരണവാർത്ത അറിഞ്ഞ ഞെട്ടലിലാണ് പ്രേക്ഷകർ. ഒത്തിരി നല്ല പരമ്പരകൾ സംവിധാനം ചെയ്തത് ആദിത്യൻ ആണ്. അമ്മ ,ആകാശദൂത് ,വാനമ്പാടി, സ്വാന്തനം തുടങ്ങിയ പരമ്പരകളെല്ലാം ഇദ്ദേഹമാണ് സംവിധാനം ചെയ്തത്. ഇതെല്ലാം വിജയിക്കുകയും ചെയ്തു. വാനമ്പാടി എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് സായി കിരൺ റാം.

Advertisements

also read
പ്രതിഫലത്തിന്റെ കാര്യത്തില്‍ രജനിയെ വെട്ടിച്ച് വിജയ്, ലിയോയില്‍ അഭിനയിച്ചതിന് താരം വാങ്ങിച്ചത് എത്രയെന്ന് അറിയുമോ ?
തെലുങ്ക് നടനായ സായി വാനമ്പാടിയിൽ എത്തിയതോടെയാണ് ഇവിടെയും താരത്തിന് ആരാധകർ ഏറെയായത്. ഇപ്പോഴിതാ ആദിത്യന്റെ മരണവാർത്തയറിഞ്ഞ് സായി പങ്കുവെച്ച പോസ്റ്റാണ് വൈറൽ ആവുന്നത് .

”ഇത്രയും ഡെഡിക്കേറ്റഡും സിൻസിയറുമായ ഒരു ഡയറക്ടറെ ഞാൻ എന്റെ ലൈഫിൽ വേറെ കണ്ടിട്ടുണ്ടാകില്ല. ഇന്ന് എന്നെ വാനമ്പാടിയിലെ മോഹൻകുമാറാക്കി, കേരളത്തിന്റെ പ്രിയപ്പെട്ടവനാക്കി മാറ്റിയത് ആദിത്യൻ എന്ന ഡയറക്ടർ മാത്രമാണ്. സിനിമാ ഫീൽഡിലേക്ക് കാലെടുത്ത് വയ്ക്കാൻ തുടങ്ങവേയാണ് ആദിത്യനെ മരണം തട്ടിയെടുത്തത്. ഇല്ലായിരുന്നെങ്കിൽ ആദിത്യൻ, മലയാള സിനിമാ രംഗത്തും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചേനെ.

‘നമുക്കൊന്നിച്ച് ഇനിയും നല്ല പ്രൊജക്ട് ചെയ്യണം സായ്’ എന്ന എന്നോടെപ്പോഴും ആദിത്യൻ പറയുമായിരുന്നു. പ്രിയപ്പെട്ട എന്റെ സുഹൃത്തേ.., നീ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ദൂരെ എവിടെയോ നിന്നുകൊണ്ട് ‘സായ്’ എന്ന് വിളിക്കുന്നതു കേൾക്കാൻ മോഹിച്ചുപോകുന്നു. എനിക്കും എന്നേപ്പോലെ മറ്റനേകം നടന്മാർക്കും, പല അണിയറ പ്രവർത്തകർക്കും ജീവിതം നൽകിയ ആളാണ് ആദിത്യൻ. ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈശ്വരനോട് എനിക്കിപ്പോൾ പറയാൻ തോന്നുന്നത് ‘ഡിയർ ഗോഡ്.. ഷേം ഓൺ യൂ’ എന്നാണ്” എന്നാണ് സായ് കിരൺ കുറിച്ചത്.

Advertisement