പ്രതിഫലത്തിന്റെ കാര്യത്തില്‍ രജനിയെ വെട്ടിച്ച് വിജയ്, ലിയോയില്‍ അഭിനയിച്ചതിന് താരം വാങ്ങിച്ചത് എത്രയെന്ന് അറിയുമോ ?

5837

സിനിമ താരങ്ങളുടെ പ്രതിഫലം എത്രയെന്ന് അറിയാൻ പ്രേക്ഷകർക്ക് വലിയ ആകാംഷയാണ്. ചില താരങ്ങൾ ഓരോ സിനിമ കഴിയുമ്പോഴും തങ്ങളുടെ പ്രതിഫലം കൂട്ടാറുണ്ട്. ഈ അടുത്താണ് ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ എത്തിയത്. 

ഇപ്പോഴിതാ വിജയുടെ ഏറ്റവും പുതിയ ചിത്രം ലിയോയിൽ അഭിനയിച്ചതിന് പിന്നാലെ വിജയ് വാങ്ങിയ പ്രതിഫലം എത്രയാണെന്നാണ് ആരാധകർ ചോദിക്കുന്നത്.

Advertisements

also read
എന്റെ തീരുമാനം ഇപ്പോൾ ഇതാണ്; അതിന്റെ പുറകിലാണ് ഞാൻ; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ശ്രുതിഹാസൻ
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വിജയ് വാങ്ങിയിരിക്കുന്നത് 120 കോടി രൂപയാണ്. തമിഴ് സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലങ്ങളിൽ ഒന്നാണ് ഇത്. അടുത്തിടെ വൻ ഹിറ്റ് ആയ തമിഴ് ചിത്രം ജയിലറിലെ അഭിനയത്തിന് രജനികാന്തിന് ലഭിച്ചത് 110 കോടി ആയിരുന്നു. എന്നാൽ ചിത്രം നേടിയ വൻ വിജയത്തിന് പിന്നാലെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് രജനിക്ക് സമ്മാനിച്ച ചെക്ക് 100 കോടിയുടേതാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം ലിയോ. തമിഴ്‌നാട്ടിൽ ആദ്യ ഫാൻസ് ഷോ ഇല്ലാത്തതുകൊണ്ട് ഇവിടെയുള്ള വിജയ് ഫാൻസ് കേരളത്തിലും ബാംഗ്ലൂരിലും എത്തിയാണ് ആദ്യ ഷോ കണ്ടത്. മറ്റൊരു വിജയെയാണ് ചിത്രത്തിൽ കാണാൻ കഴിഞ്ഞതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ചിത്രം പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

Advertisement