എന്റെ തീരുമാനം ഇപ്പോൾ ഇതാണ്; അതിന്റെ പുറകിലാണ് ഞാൻ; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ശ്രുതിഹാസൻ

89

തെന്നിന്ത്യയിൽ നിറഞ്ഞ് നില്ക്കുന്ന താരമാണ് ശ്രുതി ഹാസൻ. അച്ഛനെ പോലെ തന്നെ സിനിമയുടെ സമസ്ത മേഖലയിലും ശ്രുതി തന്റെ കൈ പതിപ്പിക്കാറുണ്ട്. സിനിമക്ക് പുറമേ സംഗീതത്തിലാണ് ശ്രുതിക്ക് താത്പര്യം.കമലഹാസന്റേയും സരികയുടെയും മകളായി 1986 ൽ ചെന്നൈയിലാണ് ശ്രുതി ജനിച്ചത്. ചെന്നൈയിൽ സ്‌കൂൾ ജീവിതവും, മുംബൈയിൽ കോളേജ് ജീവിതവും തീർത്ത ശ്രുതി പിന്നീട് സംഗീതത്തിലേക്ക് തിരിയുകയായിരുന്നു.

അച്ഛനെ പോലെ തന്നെ സിനിമയുടെ സമസ്ത മേഖലയിലും ശ്രുതി തന്റെ കൈ പതിപ്പിക്കാറുണ്ട്. സിനിമക്ക് പുറമേ സംഗീതത്തിലാണ് ശ്രുതിക്ക് താത്പര്യം. തന്റെ ആറാമത്തെ വയസ്സിലാണ് ശ്രുതി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. തന്റെ അച്ഛന്റെ തന്നെ ചിത്രമായ തേവർമകനിലായിരുന്നു ശ്രുതി ആദ്യമായി പാടിയത്. പിന്നീട് ഹിന്ദി ചിത്രമായ ചാച്ചി 420 ലും ശ്രുതി പാടിയിരുന്നു.

Advertisements

Also Read
ഇങ്ങേര് ഇതെന്തിനുള്ള പോക്കാണ്; സോഷ്യൽ മീഡിയയിൽ തരംഗമായി കമലഹാസൻ; പുതിയ ലുക്ക് പൊളിച്ചിട്ടുണ്ടെന്ന് ആരാധകർ

ഗായികയാകാനായിരുന്നു ശ്രുതിക്ക് താത്പര്യം എങ്കിലും, വൈകാതെ അഭിനയിക്കാനും താരത്തിന് സാധിച്ചു. ഹേ റാം എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. സിനിമക്ക് പുറമേ താരം രാഷ്ട്രിയ പ്രവേശനത്തിന് ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അച്ഛൻ കമൽഹാസന്റെ മക്കൾ നീത് മക്കത്തിൽ ചേരുമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അച്ഛനെ സഹായിരിക്കും എന്നുമായിരുന്നു വാർത്തകൾ. ഇപ്പോൾ ഇതിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.

നിലവിൽ താൻ സിനിമയുടെ തിരക്കിലാണെന്നും കരിയർ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു ശ്രുതി ഹാസൻ പറഞ്ഞത്. നിലവിൽ, പുതിയ സിനിമകളുമായി ഏറെ തിരക്കിലാണ് ഞാൻ. എന്റെ താൽപ്പര്യം ഈ രംഗത്ത് മാത്രമാണ്. ശക്തമായ സിനിമകളിലൂടെ എന്റെ കരിയർ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്.

sruthi-hassan-2
Courtesy: Public Domain

Also Read
സ്റ്റെലിഷ് ലുക്കിൽ ഇന്ദ്രൻസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ; കിടിലൻ ആയിട്ടുണ്ടെന്ന് ആരാധകർ

രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹമില്ല.- എന്നായിരുന്നു ശ്രുതി ഹാസൻ പറഞ്ഞത്.നിരവധി സിനിമകളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. പ്രഭാസ് നായകനായി എത്തുന്ന ചിത്രം സലാറിൽ ശ്രുതി ശക്തമായ വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ബോളിവുഡ് ചിത്രം ഗി ഐയിലും താരം എത്തുന്നുണ്ട്.

Advertisement