ഇങ്ങേര് ഇതെന്തിനുള്ള പോക്കാണ്; സോഷ്യൽ മീഡിയയിൽ തരംഗമായി കമലഹാസൻ; പുതിയ ലുക്ക് പൊളിച്ചിട്ടുണ്ടെന്ന് ആരാധകർ

59

തെന്നിന്ത്യൻ സിനിമയുടെ മാത്രമല്ല സാക്ഷാൽ ഇന്ത്യൻ സിനിമയുടെ തന്നെ ഉലകനായകനാണ് കമലഹാസൻ. വ്യത്യസ്തമായ അഭിനയശൈലി, സിനിമയിലെ വിവിധ മേഖലകളിലുള്ള കഴിവ്, പരീക്ഷണാടിസ്ഥാനത്തിൽ സിനിമ ചെയ്യാനുള്ള അതിയായ മോഹം എന്നിവയാണ് കമലഹാസനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ബാല താരമായാണ് കമൽ സിനിമയിൽ എത്തിയത്. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ഒരുകാലത്ത് കമൽ എഴുതിയതും അഭിനയിച്ചതുമായ സിനിമകൾ ഇന്നും പ്രസക്തമായ പല രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചുള്ളതായിരുന്നു. അതുകൊണ്ട് തന്നെ തമിഴ് സിനിമയുടെ ഏറ്റവും മികച്ച പ്രതിഭ കൂടിയാണ് ഇദ്ദേഹം. സിനിമക്ക് പുറമേ വ്യക്തി ജീവിതത്തിലും നിരവധി വിമർശനങ്ങൾക്കും, ഗോസിപ്പുകൾക്കും ഇരയാകേണ്ടി വന്ന വ്യക്തിയാണ് കമൽഹാസൻ. പ്രണയവും, തകർച്ചകളും, വിവാഹമോചനവും, എല്ലാം താരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Advertisements

Also Read
സ്റ്റെലിഷ് ലുക്കിൽ ഇന്ദ്രൻസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ; കിടിലൻ ആയിട്ടുണ്ടെന്ന് ആരാധകർ

ഒരു പ്ലേ ബോയ് ഇമേജാണ് കമലിന് ഉണ്ടായിരുന്നത്. സൗത്തിലെ ഒട്ടുമിക്ക നായികമാർക്കൊപ്പവും അദ്ദേഹത്തിന് അഭിനയിക്കാൻ സാധിച്ചു. ഇപ്പോഴിതാ കമലിന്റെ ഒരു പുതിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായികൊണ്ടിരിക്കുകയാണ്. ബനിയനും കൂളിംഗ് ഗ്ലാസുമൊക്കെ വച്ച് കമൽ നിൽക്കുന്ന ചിത്രത്തിൽ വിക്രം സിനിമയിലെ അതേ ലുക്ക് തന്നെയാണ് കാണാനാകുന്നത്.

നിരവധി പേർ ഈ ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിലൊന്ന് എന്നാണ് വിക്രം സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുക എന്നതാണ്. ലോകേഷ് സംവിധാനം ചെയ്ത വിക്രം സിനിമ വർഷങ്ങൾക്ക് ശേഷമുള്ള കമലിന്റെ ഏറ്റവും വലിയ തിരിച്ചു വരവുകളിൽ ഒന്നായിരുന്നു.അതേസമയം, വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ പറഞ്ഞിരുന്നു.

Also Read
ചരിത്രം സൃഷ്ടിച്ച് ലിയോ; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്; ഇത് കോടി കിലുക്കം

2024ലെ തെരഞ്ഞെടുപ്പിൽ കോയമ്ബത്തൂരിൽ നിന്ന് മത്സരിക്കുമെന്നും, കോയമ്ബത്തൂരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു. ഇത് സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്കുള്ള കമൽഹാസന്റെ പരകായപ്രവേശമാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Advertisement