Home Entertainment Celebrities

സ്റ്റെലിഷ് ലുക്കിൽ ഇന്ദ്രൻസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ; കിടിലൻ ആയിട്ടുണ്ടെന്ന് ആരാധകർ

108

വസ്ത്രാലങ്കാരത്തിൽ നിന്ന് അഭിനയത്തിലേക്ക് ചുവടുറപ്പിച്ച താരമാണ് ഇന്ദ്രൻസ്. കുടക്കമ്പി എന്നൊരു പേരും ഇട്ട് മലയാളികൾ അദ്ദേഹത്തെ കോമേഡിയനാക്കി. ഹാസ്യതാരമായിട്ടായിരുന്നു പിന്നീട് അദ്ദേഹത്തെ മലയാളികൾ അറിഞ്ഞത്. പിന്നീട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ഇപ്പോഴിതാ ഒരു മാസികയ്ക്ക് വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കിടിലൻ മേക്കോവറിൽ എത്തിയ ഇന്ദ്രൻസ് ജീൻസും ബനിയനുമൊക്കെ ഇട്ട് കിടിലൻ ആറ്റിറ്റിയൂഡിലാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ താരത്തിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

Advertisements

Also Read
ചരിത്രം സൃഷ്ടിച്ച് ലിയോ; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്; ഇത് കോടി കിലുക്കം

ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയപ്പോൾ സ്വപ്നം കാണുന്നതിന് പരിധിയില്ലല്ലോ എന്നാണ് താരം മാധ്യമങ്ങളോട് പറഞ്ഞത്. കുടക്കമ്ബി വിളി പോലുള്ള പ്രയോഗങ്ങൾ ചെറുപ്പത്തിൽ ഒരു കളിയാക്കലായി തനിക്ക് തോന്നിയിരുന്നില്ലെന്നും അഭിനയിക്കുമ്‌ബോൾ അതുപോലുള്ള കഥാപാത്രങ്ങൾ ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് ഇന്ദ്രൻസ് കഴിഞ്ഞ ദിവസം പുരസ്‌കാരം സ്വീകരിച്ചത്. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രൻസിന് പ്രത്യേക പുരസ്‌കാരം ലഭിച്ചത്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്.

Also Read
അമ്മ പോയി; നടി ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ അന്തരിച്ചു

സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി.

Advertisement