ഞാനൊരു നല്ല നടിയല്ല, അഭിനയം നിറുത്താൻ തീരുമാനിച്ചു; വെളിപ്പെടുത്തലുമായി സായി പല്ലവി

22

നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലെ മലർ മിസിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സായിപല്ലവി. മികച്ച നർത്തകി കൂടിയായ സായിപല്ലവി ധനുഷിനോടൊത്ത് അഭിനയിച്ച മാരി 2വിലെ റൗഡി ബേബി എന്ന ഗാനം ഹിറ്റ് ചാർട്ടുകൾ തകർത്തിരുന്നു.

അടുത്തിടെ സൂര്യ നായകനായെത്തുന്ന എൻജികെ എന്ന ചിത്രത്തിൽ സായി പല്ലവി അഭിനയിച്ചിരുന്നു. സെൽവരാഘവനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ, രാകുൽ പ്രീത്താിരുന്നു ചിത്രത്തിലെ മറ്റൊരു നായികയായി അഭിനയിച്ചത്.

Advertisements

ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് സായി പല്ലവി. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവത്തെതുടർന്ന് താൻ പൊട്ടിക്കരഞ്ഞതായും സായി പല്ലവി പറഞ്ഞു.

ഇതേതുടർന്ന് ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുക വരെ ചെയ്യേണ്ടി വന്നു. സംഭവത്തെ കുറിച്ച് സായി പല്ലവി പറയുന്നത് ഇങ്ങനെ,

‘ഒരു സീൻ ചിത്രീകരിക്കുന്നതിനിടെ എന്റെ അഭിനയം സെൽവരാഘവന് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. തുടർന്ന് ഷൂട്ടിംഗ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു. ഞാൻ വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞു, ഞാൻ മെഡിസിനിലേക്ക് തിരികെ പോകുവാണ്. ഞാൻ നല്ല നടിയല്ല.

ആ ദിവസം മുഴുവൻ ഞാൻ കരയുകയായിരുന്നു. ഭാഗ്യത്തിന് അടുത്ത ദിവസം എന്റെ പ്രകടനം അദ്ദേഹത്തിന് ഇഷ്ടമായി’. എന്നാൽ അനവധി ടേക്കുകൾ എടുക്കേണ്ടി വന്നതിനെ കുറിച്ചുള്ള സൂര്യയുടെ അനുഭവം കേട്ടതോടെ സായി പല്ലവിയ്ക്ക് ആശ്വാസമായി.

തന്റെ പ്രകടനവും സെൽവരാഘവന് ഇഷ്ടപ്പെട്ടില്ലെന്നും റീടേക്കുകൾ എടുക്കേണ്ടി വന്നെന്നും സൂര്യയും പറഞ്ഞു. സൂര്യ പറഞ്ഞത് കേട്ടതോടെയാണ് എനിക്ക് അല്പം ആശ്വാസമായി’ സായി പല്ലവി പറഞ്ഞു.

പ്രേമത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണെങ്കിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും സായി പല്ലവി പറഞ്ഞു. അതേസമയം, തന്നെ വിളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Advertisement