ഞാന്‍ ദത്തുപുത്രിയാണോ ; വീട്ടുക്കാരോട് സംശയം ചോദിച്ചു സായി , മറുപടി കൊടുത്ത് അച്ഛനും അമ്മയും

69

ആദ്യ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. പ്രേമം എന്ന സിനിമയിലെ സായിയുടെ മല്ലർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ മറ്റു ഭാഷകളിൽ നിന്ന് സായിക്ക് നിരവധി അവസരം ലഭിച്ചു. എന്നാൽ വാരിവലിച്ച് സിനിമ ചെയ്യാതെ കഥാപാത്രത്തിന്റെ പ്രധാന്യം നോക്കിയാണ് താരം ഓരോ ചിത്രവും ഏറ്റെടുക്കുന്നത്.

Advertisements

ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയകാല അഭിമുഖം ആണ് വൈറൽ ആവുന്നത്.
ഇതിൽ തന്നെ ഏറെ അലട്ടിയ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതിനെ കുറിച്ച് പറയുകയാണ് താരം. താൻ അച്ഛനും അമ്മയ്ക്കും പിറന്ന മകളാണോ അതോ ദത്തുപുത്രിയാണോ എന്ന സംശയം തോന്നിയതോടെ സായി ഇത് അവരോടു തന്നെ ചോദിച്ചു അതിനുള്ള ഉത്തരം കണ്ടെത്തിയതിനെപ്പറ്റിയാണ് പറയുന്നത്.

സായ് പല്ലവി കുഞ്ഞായിരിക്കുമ്പോൾ റിലീസ് ചെയ്ത ചിത്രമാണ് കന്നത്തിൽ മുത്തമിട്ടാൽ. ഇതിൽ ഒരു കുഞ്ഞിനെ മാധവൻ ദത്തെടുക്കുകയും, ഭാവിയിൽ ഭാര്യയായി മാറുന്ന സിമ്രൻ കുഞ്ഞിനെ സ്വന്തം മകളായി സ്വീകരിച്ച് വളർത്തുന്നതുമാണ് കഥ. ഈ ചിത്രം കണ്ട് വീട്ടിൽ വന്ന സായിക്ക് താനും ദത്തെടുക്കപ്പെട്ട കുട്ടിയാണോ എന്ന സംശയം ഉണ്ടായി.

അങ്ങനെ ഒരുപാട് ചിന്തിച്ചു കൂട്ടിയിട്ടാണ് സായ് പല്ലവി അച്ഛനോടും അമ്മയോടും ഇതേ കുറിച്ച് ചോദിക്കുന്നത്. ഒടുവിൽ ‘നീയും നിന്റെ അനിയത്തി പൂജയും ഒരുപോലെയല്ലേ, ഇതുംകൊണ്ട് പൊക്കോണം’ എന്നായി അച്ഛന്റെയും അമ്മയുടെയും മറുപടി.

Advertisement