Home Entertainment Celebrities

വരുന്നത് മറ്റൊരു തകര്‍പ്പന്‍ ചിത്രം; സുരേഷ് ഗോപി സിനിമയുടെ പേര് പുറത്തുവിട്ടു

108

സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. വരാഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ്. സനൽ വി ദേവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡിസംബർ പതിനഞ്ചിന് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.

Advertisements

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻറർടെയ്ൻമെൻറ് എന്നീ ബാനറുകളിൽ വിനീത് ജയ്‌നും സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്.

അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് മൺസൂർ മുത്തുട്ടി, കലാസംവിധാനം സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം നിസ്സാർ റഹ്‌മത്ത്, മേക്കപ്പ് റോണെക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്.

പ്രൊഡക്ഷൻ കൺട്രോടോളർ പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അഭിലാഷ് പൈങ്ങോട്, പിആർഒ വാഴൂർ ജോസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. അങ്കമാലി, കാലടി ഭാഗങ്ങളിലായാണ് ചിത്രീകരണം നടക്കുക.

Advertisement