Home Entertainment

ഈ താരത്തെ മനസിലായോ? ഈ ചിത്രത്തിനു പിന്നിൽ അധികം ആർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്

56

നിവിൻ പോളി നായകനായ പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലർ മിസ്സായി മലയാളി മനസ്സിൽ ഇടംപിടിച്ച നടിയാണ് സായ് പല്ലവി. ഇപ്പോൾ, ദക്ഷിണേന്ത്യയിലെ തിരക്കുള്ള നായികയായി സായ് മാറിക്കഴിഞ്ഞു.

പ്രേമത്തിന് ശേഷം ദുൽഖറിന് ഒപ്പം കലിയും ഫഹദ് ഫാസിലിന് ഒപ്പം അതിരനിലും സായ്പല്ലവി മലയാളത്തിൽ അഭിനയിച്ചു. ഇതുവരെ വെളിപ്പെടുത്താത്ത ഒരു രഹസ്യം അടുത്തിടെ നടി പുറത്തുവിട്ടിരുന്നു. പ്രേമമല്ല മലയാളത്തിലെ തന്റെ ആദ്യത്തെ ചിത്രം മറിച്ച് കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും തക്#രത്തഭിനയിച്ച സൂപ്പർഹിറ്റ് സിനിമയായ കസ്തൂരിമാൻ ആണെന്നാണ് സായ് പല്ലവി പറയുന്നത്.

Advertisements

അതിനെ കുറിച്ച് സായ്പല്ലവി പറയുന്നത് ഇങ്ങനെ: സത്യത്തിൽ അഭിനയിക്കാനല്ല പോയതെന്നും മാത്സ് ടെസ്റ്റിൽ നിന്നു മുങ്ങാനാണ് അഭിനയിച്ചതന്നെും സായ് പറയുന്നു. ആറിലോ ഏഴിലോ ഒക്കെ പഠിക്കുമ്പോഴേ പരിപാടികൾക്ക് ഡാൻസ് ചെയ്യുമായിരുന്നു.

എങ്ങനെ പരീക്ഷ എഴുതാതിരിക്കാം എന്നു തലപുകഞ്ഞിരിക്കുന്ന നേരത്ത് എഡ്വിൻ എന്നൊരു ഡാൻസ് മാസ്റ്റർ വഴിയാണ് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്, സായ് പല്ലവി പറയുന്നു. അമ്മയെ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ച് അഭിനയിക്കാൻ പോയി. അന്ന് അഭിനയമെന്താണെന്നൊന്നും അറിയില്ല. അവർ പറഞ്ഞ സ്ഥലത്തു നിന്ന് പറഞ്ഞതു പോലെ ചെയ്തു.

ക്യാമറ ശ്രദ്ധിക്കണമെന്ന് പോലും അറിയില്ല. പിന്നെയും മാത്സ് പരീക്ഷ കട്ട് ചെയ്ത് അഭിനയിച്ചത് തമിഴിലാണ് ധാം ധൂം. ഇതാണ് എന്റെ വഴി എന്നു പറയാൻ ദൈവം എനിക്കു തന്ന ചെറിയ ക്ലൂ ആയിരിക്കണം ഇതൊക്കെ. അന്നൊന്നും നടിയാകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചതല്ല. എന്നിട്ടും പ്രേമം സംഭവിച്ചു.

അതിനു ശേഷം കലി. ഇപ്പോൾ അതിരൻ. എനിക്ക് മലയാളത്തോട് അതിരറ്റ ബഹുമാനമാണ്. സായ് പല്ലവി പറയുന്നു.

Advertisement