‘നാല്‍പത്തിമൂന്നുകാരനെ പ്രണയിച്ച ഇരുപത്തിമൂന്നുകാരി’; സാജന്‍ സൂര്യയും നൂബിന്‍ ജോണിയുടെ ഭാര്യയും പുതിയ തുടക്കത്തിലേക്ക്; ആശംസയുമായി ആരാധകര്‍

1300

മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് സാജന്‍ സൂര്യ. ഒത്തിരി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സാജന്‍ സൂര്യ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ജയസൂര്യയാണ്. വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ സജീവമാണ് സാജന്‍.

ഒരു നടന്‍ മാത്രമല്ല, രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എല്‍ ഡി ക്ലാര്‍ക്കു കൂടിയാണ് സാജന്‍ സൂര്യ. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സാജന് അഭിനയത്തോട് വലിയ ഇഷ്ടമാണ്. സീരിയലുകള്‍ മാത്രമല്ല, സിനിമയിലും ടെലിവിഷന്‍ ഷോകളിലും സാജന്‍ മുഖം കാണിച്ചിട്ടുണ്ട്.സോഷ്യല്‍മീഡിയയിലും സജീവമാണ് സാജന്‍.

Advertisements

നടന്‍നൂബിന്‍ ജോണിയാകട്ടെ ആരാധകരുടെ പുതിയ നായകനാണ. അദ്ദേഹത്തിന്റെ ഭാര്യ ജോസഫൈനും ആരാധകര്‍ക്ക് പ്രിയങ്കരി തന്നെ. സിനിമയിലും ജോസഫൈന്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ താരം ഒരു ഡോക്ടര്‍ കൂടിയാണ്.

ALSO READ- അങ്ങനെ സംഭവിക്കുമ്പോള്‍ നമ്മള്‍ എല്ലാവരുടെയും ഫോണില്‍ എത്തും; നമ്മുടെ പേര് കൂടുതല്‍ ശക്തി കിട്ടുമെന്ന് സ്വാസികയും രചനയും

എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നൂബിന്‍ ജോണി ജോസഫൈനെ മിന്നുചാര്‍ത്തിയത്. നൂബിന്റെ ഭാര്യ ആരാണെന്നത് രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇപ്പോഴിതാ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന തൂവല്‍സ്പര്‍ശം സീരിയല്‍ അവസാനിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആ സമയത്തേക്ക് പുതിയ ഒരു സീരിയല്‍ എത്തുകയാണ്. ഗീതാ ഗോവിന്ദം എന്ന സീരിയലാണ് ഏഷ്യാനെറ്റില്‍ പുതുതായി തുടങ്ങുന്നത്.

ഈ സീരിയലില്‍ നായകനായി എത്തുന്നത് സാജന്‍ സൂര്യയും നായിക ജോസഫൈനുമാണ്. തെലുങ്ക് സിനിമയായ ഗീതാ ഗോവിന്ദവുമായി ഒരു ബന്ധവുമില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുകയാണ്.

ALSO READ- രാഷ്ട്രീയമൊന്നും നോക്കാതെ സുരേഷ് ഗോപിയെ വിജയിപ്പിക്കണമായിരുന്നു; നല്ല കരുണയുള്ള മനുഷ്യനാണ്; ക്യാബിനറ്റ് മിനിസ്റ്ററായി കാണാനാണ് ആഗ്രഹം: സ്ഫടികം ജോര്‍ജ്

നാല്‍പതുകാരനും അവിവാഹിതനുമായ ബിസിനസ്മാന്‍ ഗോവിന്ദ് മാധവന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥയാണ് സീരിയലിന്റെ പ്രമേയം. ഗോവിന്ദ് കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്തതാണ് തന്റെ എല്ലാ സമ്പത്തും. അദ്ദേഹത്തിന് അനിയത്തി മാത്രമാണ് ലോകം.

എല്ലാവര്‍ക്കും നന്മ മാത്രം വരണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് സീരിയലിലെ നായിക കഥാപാത്രമായ ഗീതാഞ്ജലി. എന്നാല്‍ ഇവര്‍ക്കൊപ്പം പണം മാത്രമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന മറ്റു കഥാപാത്രങ്ങളായ ഭദ്രനും, അതോടൊപ്പം സ്വന്തം കുടുംബത്തിന്റെ പ്രതാപത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന മടിക്കാത്ത രാധികയും എല്ലാം ഉണ്ട്.

ഈ സീരിയലില്‍ ചതി, വഞ്ചന, പക, പ്രതികാരം, വാത്സല്യം, സ്നേഹം, പ്രണയം തുടങ്ങിയ എല്ലാം ഉള്‍പ്പെടുന്നുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഫെബ്രുവരി 13 ന് ആണ് സീരിയല്‍ തുടങ്ങുന്നത്.

Advertisement