അങ്ങനെ സംഭവിക്കുമ്പോള്‍ നമ്മള്‍ എല്ലാവരുടെയും ഫോണില്‍ എത്തും; നമ്മുടെ പേര് കൂടുതല്‍ ശക്തി കിട്ടുമെന്ന് സ്വാസികയും രചനയും

300

തൃശ്ശൂര്‍ ഭാഷയിലെ സംസാരശൈലി കൊണ്ട് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രചന നാരായണന്‍കുട്ടി. മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയില്‍ വല്‍സല എന്ന കഥാപാത്രത്തിലൂടെയാണ് രചന നാരായണന്‍കുട്ടി ഏറെ സുപരിചിതയാണ്.

പിന്നീട് സിനിമയില്‍ സജീവമായപ്പോള്‍ താരത്തിന്റെ എക്‌സ്പ്ര്ഷനുംതൃശൂര്‍ ഭാഷയും ട്രോളുകള്‍ക്ക് കാരണമായിരുന്നു. താരത്തിന്റേത്ഓവറായ എക്‌സ്പ്രഷനുകളാണ് എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

Advertisements

മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’ ആണ് രചനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ താരത്തിന്റെ പ്രകടനം ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. അതേസമയം, നടി സ്വാസികയും ട്രോളന്മാരുടെ ഇ രയാകാറുണ്ട്. താരത്തിന്റെ സീരിയലിലെ അഭിനയവും ബോള്‍ഡായുള്ള വേഷങ്ങളുമെല്ലാമാണ് ട്രോളന്മാരുടെ ഇഷ്ട വിഷയം.

ALSO READ- രാഷ്ട്രീയമൊന്നും നോക്കാതെ സുരേഷ് ഗോപിയെ വിജയിപ്പിക്കണമായിരുന്നു; നല്ല കരുണയുള്ള മനുഷ്യനാണ്; ക്യാബിനറ്റ് മിനിസ്റ്ററായി കാണാനാണ് ആഗ്രഹം: സ്ഫടികം ജോര്‍ജ്

ഇപ്പോഴിതാ ഇത്തരംട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രചനയും സ്വാസികയും. ട്രോളുകള്‍ തന്റെ സ്വന്തമാണ്. ഇപ്പോള്‍ താന്‍ വളരെ ആസ്വദിക്കുന്ന കാര്യങ്ങളാണ് ട്രോളുകളും ഗോസിപ്പുകളുമെന്ന് രചന പറയുന്നു.

സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാര്‍പറ്റ് എന്ന ഷോയില്‍ എത്തിയപ്പോഴാണ് താരം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. അതേസമയം, ട്രോളുകളും ഗോസിപ്പുകളും തനിക്കും ബൂസ്റ്റ് നല്‍കുന്നുണ്ടെന്ന് സ്വാസികയും പ്രതികരിച്ചു.

ALSO READ- മമ്മൂട്ടിയുടെ കിടിലൻ സ്‌ക്രീൻ പ്രസൻസും സ്‌റ്റൈലിഷ് പെർഫോമൻസും, ക്രിസ്റ്റഫർ ഒരു ഡീസന്റ് ത്രില്ലർ: നിയാസ് ഇസ്മായിൽ എഴുതുന്നു

തന്നെ കുറിച്ചുള്ള ട്രോളുകളും ഗോസിപ്പുകളും എല്ലാം ശരിക്കും പറഞ്ഞാല്‍ നല്ല ബൂസ്റ്റ് നല്‍കുകയാണ് ചെയ്യുന്നത്. ഒരു ട്രോള്‍ വരുമ്പോള്‍ എല്ലാവരുടെയും ഫോണില്‍ നമ്മള്‍ വരുന്നു. നമ്മള്‍ എല്ലാവര്‍ക്കും ഇടയില്‍ ഒരു സംസാര വിഷയം ആകുന്നു. അങ്ങനെയാകുമ്പോള്‍ നമ്മുടെ പേരിന് കൂടുതല്‍ ശക്തി കിട്ടുകയല്ലേ ചെയ്യുന്നത്. അതുകൊണ്ടാണ് എന്നെ കുറിച്ചുള്ള ട്രോളുകളും ഗോസ്സിപ്പുകളും എനിക്ക് ഇഷ്ടമാണെന്ന് ഞാന്‍ പറയുന്നതെന്ന് സ്വാസിക വിശദീകരിച്ചു.

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ ആണ് സ്വാസികയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ബോള്‍ഡായ താരത്തിന്റെ കഥാപാത്രങ്ങളും ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളും ഏറെ ചര്‍ച്ചയായിരുന്നു.

Advertisement