ആദ്യത്തെ രണ്ട് കുട്ടികളും മരിച്ചു, അതോടെ മാനസികമായി തകര്‍ന്നു, ഇവ ഞങ്ങള്‍ക്ക് കാത്തിരുന്ന് കിട്ടിയ മൂന്നാമത്തെ കുട്ടി, ഉയരെയില്‍ പാര്‍വതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു, താരദമ്പതികളായ സജീവും ജീവയും പറയുന്നു

229

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോകളില്‍ ഒന്നായിരുന്നു വെറുതെയല്ല ഭാര്യ. ദമ്പതിമാരുടെ ഷോയായിരുന്നു ഇത്. ഈ ഷോയില്‍ പങ്കെടുക്കാനെത്തിയവരില്‍ പലരും പിന്നീട് സിനിമയിലും സീരിയലിലും താരങ്ങളായി മാറിയിട്ടുണ്ട്.

Advertisements

അധ്യാപകനായ സജീവും ഭാര്യ ജീവയും ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ സീ കേരളത്തിലെ ബസിംഗ ഫാമിലി എന്ന പരിപാടിയിലും ഇരുവരും പങ്കെടുക്കാനെത്തിയിരിക്കുകയാണ്. ഷോയില്‍ എത്തിയ ഇവര്‍ തങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളും തുറന്നുപറഞ്ഞു.

Also Read: ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല, വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍, പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

വെറുതെയല്ല ഭാര്യയില്‍ പങ്കെടുത്തതിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ആളുകള്‍ തങ്ങളെ തിരിച്ചറിയാന്‍ തുടങ്ങിയെന്നും ജീവയ്ക്ക് കുറച്ച് സിനിമകളില്‍ നിന്ന് അവസരങ്ങള്‍ ലഭിച്ചുവെന്നും മക്കള്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയെന്നും സജീവ് പറയുന്നു.

ഇളയ മകള്‍ പരസ്യങ്ങളില്‍ അഭിനയിച്ചു. മൂത്ത മകള്‍ ഇവയ്ക്ക് ഉയരെ എന്ന ചിത്രത്തില്‍ പാര്‍വതിയുടെ കുട്ടിക്കാലം അഭിനയിക്കാന്‍ അവസരം കിട്ടിയെന്നും എല്ലാം വെറുതേയല്ല ഭാര്യ എന്ന ഷോയില്‍ പങ്കെടുത്തതിന് ശേഷം വന്ന ഭാഗ്യങ്ങളായിരുന്നുവെന്നും സജീവും ജീവയും പറയുന്നു.

Also Read: ഞാൻ ഭയത്തോടെയാണ് ഇവിടെ ക്യാമറക്ക് മുന്നിൽ ഇരിക്കുന്നത്; ഇന്നസെന്റുമായുള്ള അഭിമുഖത്തിനിടെ സുബി പറഞ്ഞത്; നോവായി വീണ്ടും സുബിയുടെ വീഡിയോകൾ

ഇവ തങ്ങളുടെ ആദ്യത്തെ കുട്ടിയല്ല. ഇവ മൂന്നാമത്തെ കുട്ടിയാണെന്നും ആദ്യം പ്രസവിച്ച രണ്ട് കുട്ടികള്‍ മരിച്ചുപോയിരുന്നുവെന്നും ജീവ പറയുന്നു. മക്കള്‍ മരിച്ചതോടെ മാനസികമായി തകര്‍ന്നിരുന്നുവെന്നും രണ്ട് കുട്ടികളും പോയതോടെ പലരും തന്നെ പരിഹസിച്ചുവെന്നും ഒടുവില്‍ പ്രാര്‍ത്ഥനയ്ക്കും വഴിപാടിനും കാത്തിരിപ്പിനും ശേഷം ഇവയെ തങ്ങള്‍ക്ക് കിട്ടിയെന്നും സജീവും ജീവയും പറയുന്നു.

Advertisement