ഞാൻ ഭയത്തോടെയാണ് ഇവിടെ ക്യാമറക്ക് മുന്നിൽ ഇരിക്കുന്നത്; ഇന്നസെന്റുമായുള്ള അഭിമുഖത്തിനിടെ സുബി പറഞ്ഞത്; നോവായി വീണ്ടും സുബിയുടെ വീഡിയോകൾ

1524

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായിരുന്ന സുബി സുരേഷ് വിടവാങ്ങിയിട്ട് അധിക ദിവസമായിട്ടില്ല. ഇപ്പോഴും സുബി തങ്ങളെ വിട്ട് പോയി എന്ന് വിശ്വസിക്കാനാകാതെ ദുഖത്തിലാണ് ഓരോരുത്തരും. തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ ദൃഢനിശ്ചയത്തോടെ നേരിട്ട മറ്റൊരു നടിയുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.

ചികിത്സയിലായിരിക്കെ കാർഡിയാക് ഫെയിലിയിർ സംഭവിച്ചാണ് സുബി നമ്മളെ വിട്ട് പിരിഞ്ഞത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. കരൾ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റിയൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് അപേക്ഷ പരിഗണിക്കാനാരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

Advertisements

Also Read
രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും ചോദിക്കാൻ ധൈര്യമില്ലാത്തവർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കും; മുഖം ഇല്ലാതെ എന്തും എഴുതിവിടാമെന്നുള്ള ധൈര്യമാണവർക്ക്; കൂളിങ്ങ് ഗ്ലാസ് വിഷയത്തിൽ ആര്യക്ക് പറയാനുള്ളത് ഇങ്ങനെ

താൻ ഏറ്റവും കൂടുതൽ ഭയത്തോടെയും വിറയലോടെയും ചെയ്ത അഭിമുഖത്തെ കുറിച്ച് ഒരിക്കൽ സുബി സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. നടൻ ഇന്നസെന്റുമായുള്ള അഭിമുഖമായിരുന്നു അത്. കൊവിഡ് സമയത്ത് വന്ന് പോയ ഒരു തിരുവോണത്തോട് അനുബന്ധിച്ചാണ് സുബി സുരേഷ് നടൻ ഇന്നസെന്റിനെ അഭിമുഖം ചെയ്തത്. ഇന്നസെന്റിന്റെ ഓണ വിശേഷങ്ങൾ ചോദിച്ചറിയാനായിരുന്നു സെപ്ഷ്യൽ ചാറ്റ് ഷോ നടത്തിയത്.

ഇന്നസെന്റിനുള്ള ഇൻട്രോ പറയുമ്പോൾ തന്നെ എത്രത്തോളം പേടിയുണ്ടെന്നത് സുബി പറയുന്നുണ്ട്. ‘ഒരു സെലിബ്രിറ്റിയെ ഇന്റർവ്യൂ ചെയ്യാൻ പോയിട്ട് ഇത്രമാത്രം പേടിച്ചിട്ട് ഞാൻ ക്യാമറയ്ക്ക് മുമ്പിൽ ഇരുന്നിട്ടില്ല. നമ്മളെക്കാളും ബുദ്ധിയും വിവരവുമുള്ളവരെ നമ്മൾ അംഗീകരിക്കണമല്ലോ.’ ‘എന്റെ ബുദ്ധിക്കും വിവരത്തിനും അനുസരിച്ചുള്ള എന്തെങ്കിലും മണ്ടത്തരങ്ങൾ വന്നാൽ ക്ഷമിക്കണം’ എന്ന് ഇന്നസെന്റിനോട് ആദ്യമെ പറഞ്ഞശേഷമാണ് സുബി അഭിമുഖം തുടങ്ങിയത് തന്നെ. ശേഷം ഇരുവരും ഒരുമിച്ച് വിദേശത്ത് ഷോകൾക്ക് പോയ വിശേഷവും ഒരുമിച്ച് സിനിമ ചെയ്ത വിശേഷവും പങ്കുവെച്ചു.

Also Read
മലയാളത്തിൽ ഏറെ ബഹുമാനം ആ നടനോടാണ്; ഷൂട്ടിങ്ങിന് ശേഷം അദ്ദേഹം

എന്നെ കാറിൽ കയറ്റി വിട്ടു; മലയാളത്തിലെ തന്റെ പ്രിയപ്പെട്ട നടനെ കുറിച്ച് ഷക്കീല
അതേസമയം, അവയവമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ മുതൽ ചികിത്സയോട് പ്രതികരിക്കാതെ സുബിയുടെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ആദ്യം വൃക്കയെ ചെറുതായി ബാധിച്ചു. വളരെ പെട്ടെന്നുതന്നെ അത് ഹൃദയത്തെ ബാധിക്കുകയും ഒരു കാർഡിയാക് ഫെയിലുവറിലേക്ക് പോകുകയുമായിരുന്നു.

Advertisement