രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും ചോദിക്കാൻ ധൈര്യമില്ലാത്തവർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കും; മുഖം ഇല്ലാതെ എന്തും എഴുതിവിടാമെന്നുള്ള ധൈര്യമാണവർക്ക്; കൂളിങ്ങ് ഗ്ലാസ് വിഷയത്തിൽ ആര്യക്ക് പറയാനുള്ളത് ഇങ്ങനെ

159

അടുത്തിടെ മലയാളികളെ പിടിച്ച് കുലുക്കിയ മരണമാണ് സുബി സുരേഷിന്റേത്. നിനച്ചിരിക്കാത്ത നേരത്ത് വന്നെത്തി പ്രിയപ്പെട്ട ഒരാളെ നമ്മളിൽ നിന്ന് വേർപ്പെടുത്തിയ ഒരമർഷത്തോടെയാണ് നമ്മളാ മരണവാർത്ത കേട്ടത്. ഒരു നിമിഷം അംഗീകരിക്കാനാവാതെ തരിച്ചുപോയതായി പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. മഞ്ഞപ്പിത്തം ശാരീരിക അവയവങ്ങളെ ബാധിച്ചതോടെ വന്ന കാർഡിയാക് ഫെയിലിയറിലൂടെയാണ് താരം മരണപ്പെട്ടത്.

സുബിയെ അവസാനമായി കാണാൻ പ്രിയപ്പെട്ടവരുടെ ഒഴുക്കായിരുന്നു. അക്കൂട്ടത്തിൽ രഞ്ജിനി ഹരിദാസ് സുബിയുടെ മൃതദേഹം കാണാനെത്തിയത് വലിയ ചർച്ചയായി മാറുകയും ചെയ്തു. മരിച്ച വീട്ടിലേക്ക് വന്നപ്പോൾ രഞ്ജിനി ഹരിദാസ് കൂളിങ് ഗ്ലാസ് ധരിച്ചുവെന്നും മരണ വീട്ടിലും അത് ധരിച്ചാണ് നിന്നത് എന്നുമാണ് ആ സമയത്ത് രഞ്ജിനി ഹരിദാസിനെ സോഷ്യൽമീഡിയ ക്രൂശിക്കാൻ കാരണമായത്. രഞ്ജിനി ഹരിദാസ് ലിപ്സ്റ്റിക്ക് ഇട്ടിരുന്നുവെന്നും ചിലർ കുറ്റപ്പെടുത്തി.

Advertisements

Also Read
മലയാളത്തിൽ ഏറെ ബഹുമാനം ആ നടനോടാണ്; ഷൂട്ടിങ്ങിന് ശേഷം അദ്ദേഹം എന്നെ കാറിൽ കയറ്റി വിട്ടു; മലയാളത്തിലെ തന്റെ പ്രിയപ്പെട്ട നടനെ കുറിച്ച് ഷക്കീല

അതേസമയം രഞ്ജിനിയെ സപ്പോർട്ട് ചെയ്തുക്കൊണ്ടും കമന്റുകൾ വന്നിരുന്നു. അതിലൊന്ന് ഇപ്രകാരമായിരുന്നു. സുബി സുരേഷും രഞ്ജിനി ഹരിദാസും അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഒരു പക്ഷെ സുബിയുടെ ചേതനയറ്റ ശരീരം അവസാനമായി കാണുമ്പോൾ കരഞ്ഞുപോകുമെന്ന് കരുതി തന്റെ കണ്ണുനീർ പബ്ലിക്കിന് കാണിക്കേണ്ടെന്ന് കരുതി കൂളിങ് ഗ്ലാസ് വെച്ചതാവാം എന്നായിരുന്നു ആ കമന്റ്.

അതേസമയം ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ആര്യ. സോഷ്യൽമീഡിയയിൽ കമന്റിടുന്നവർ രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും ചോദിക്കാൻ ധൈര്യമില്ലാത്തവരാണെന്നാണ് ആര്യ പറയുന്നത്. പബ്ലിക്കലി ഒരാളെ ക്രിട്ടിസൈസ് ചെയ്യാൻ സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് എളുപ്പമാണെന്നാണ് താരം പറയുന്നത്. രഞ്ജിനി ചേച്ചിയുടെ വിഷയത്തിൽ തന്നെ ചേച്ചിയുടെ രണ്ട് ക്ലിപ്പുകൾ കിട്ടിയപ്പോൾ തന്നെ ആളുകൾ നെ?ഗറ്റീവ് കമന്റ് എഴുതി വിടുകയാണ്.’

Also Read
അവർ എനിക്ക് വിക്ടോറിയ രാജ്ഞിയെ പോലെയാണ്; ഒരു കാര്യം ആഗ്രഹിച്ചാൽ അവർക്കത് വേണം; ജയലളിതയെ കുറിച്ച് തുറന്ന് പറഞ്ഞ് കുട്ടി പത്മിനി

കാരണം സോഷ്യൽമീഡിയ വന്നതോടെ മുഖം ഇല്ലാതെ എന്തും എഴുതി വിടാനുള്ള ഫ്രീഡം ആളുകൾക്ക് കിട്ടി കഴിഞ്ഞു. സോഷ്യൽമീഡയയിലുള്ള ഫ്രീഡത്തിനെ ആളുകൾ ആവശ്യമില്ലാത്ത രീതിയിൽ കൂടുതലും ഉപയോഗിക്കുന്നു. അതാണ് കമന്റ്‌സിൽ കാണുന്നത്.’അതേസമയം കൂളിങ് ഗ്ലാസ് ധരിച്ച് മരിച്ച വീട്ടിൽ പോയതിന്റെ പേരിൽ ആരും രഞ്ജിനി ചേച്ചിയുടെ വീട്ടിൽ പോയി ചീത്ത വിളിക്കില്ലല്ലോ. നിങ്ങൾക്ക് നാണമില്ലേ സ്ത്രീയെ കൂളിങ് ഗ്ലാസും വെച്ച് മരണ വീട്ടിൽ നിൽക്കാനെന്ന് ആരെങ്കിലും ചേച്ചിയെ നേരിട്ട് കാണുമ്പോൾ ചോദിക്കുമോ എന്നാണ് ആര്യ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരെയും നെഗറ്റീവ് കമന്റുകൾ ധാരാളം വന്നിരുന്നെന്നാണ് താരം വ്യക്തമാക്കിയത്.

Advertisement