പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സൗഹൃദമാണ് ഇതില്‍ കാണിക്കുന്നത്; സലാറിലെ ഗാനത്തിന്റെ ലിറിക് വീഡിയോ

45

പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന ചിത്രമാണ് സലാർ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. അതേസമയം കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞിരുന്നു. മലയാള താരം പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Advertisements

ഇപ്പോൾ പ്രഭാസ് നായകനായി വേഷമിടുന്ന സലാർ സിനിമയിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഇതിൽ പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സൗഹൃദമാണ് സലാറിലെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോയിൽ ഉൾക്കൊള്ളിച്ചത്. സൂര്യാംഗം എന്ന പേരിലായിരിക്കും മലയാളത്തിൽ ചിത്രത്തിലെ ഗാനമായി പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം കേരളത്തിൽ സലാർ വിതരണം ചെയ്യുക ചിത്രത്തിൽ വർദ്ധരാജ് മാന്നാർ ആയി എത്തുന്ന നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചതും ആരാധകർ ഏറ്റെടുത്ത ഒരു റിപ്പോർട്ടായിരുന്നു. കേരളത്തിൽ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓൾ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനാണ് എന്നതിനാൽ ആരവമാകും എന്നും ഉറപ്പ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോർട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാർ കോട്ടയത്ത് അഭിലാഷ് തിയറ്ററിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് മനസിലാകുന്നത്.

ഡിസംബർ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്‌സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ഒടിടി റൈറ്റ്‌സ് നൈറ്റ്ഫ്‌ലിക്‌സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സിന് ലഭിച്ചതിൽ വെച്ച് ഉയർന്ന തുകയാണ് സലാറിന്റേത് എന്നത് റെക്കോർഡുമാണ്

also readചില കാര്യങ്ങളില്‍ പ്രതികരിക്കാതെ വെറുതെ വിടുന്നതാണ് നല്ലത്, ഞാന്‍ ഒരാള്‍ എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഇവിടെ ഒരു മാറ്റവും വരില്ല, തുറന്നടിച്ച് ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ

Advertisement