പൃഥ്വിയുടെ മാത്രം കാശിട്ടിട്ടല്ല പൃഥ്വിരാജ് പ്രൊഡക്ഷന്‍ തുടങ്ങിയത്, എന്റെ പൈസ കൊണ്ടുകൂടിയാണ്, അല്ലാതെ പൃഥ്വിയുടെ പണംകൊണ്ട് ഞാന്‍ കളിക്കുകയല്ല, തുറന്നുപറഞ്ഞ് സുപ്രിയ മേനോന്‍

110

നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ കഠിന പ്രയത്നം കൊണ്ട് ഇന്ത്യന്‍ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.

Advertisements

മലയാള സിനിമയിലെ മുന്‍കാല സൂപ്പര്‍ താരമായിരുന്ന സുകുമാരന്റെ മകന്‍ എന്ന ലേബലില്‍ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരന്‍ എന്നത് ഇന്നൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പൃഥ്വിരാജിന് എപോലെ തന്നെ ഭാര്യ സുപ്രിയയ്ക്കും മകള്‍ അല്ലി എന്ന അലംകൃതയ്ക്കും ആരാധകരുണ്ട്.

Also Read: ചില കാര്യങ്ങളില്‍ പ്രതികരിക്കാതെ വെറുതെ വിടുന്നതാണ് നല്ലത്, ഞാന്‍ ഒരാള്‍ എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഇവിടെ ഒരു മാറ്റവും വരില്ല, തുറന്നടിച്ച് ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ

പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനി നോക്കി നടത്തുന്നത് സുപ്രിയ മേനോനാണ്. ഒരു മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ ഇപ്പോള്‍ സിനിമാരംഗത്താണ് ഒത്തിരി ശ്രദ്ധനേടുന്നത്. ജീവിതത്തെ കുറിച്ച് വളരെയേറെ കാഴ്ചപ്പാടുള്ള വ്യക്തിയാണ് സുപ്രിയ.

അതുകൊണ്ടുതന്നെ സുപ്രിയയുടെ വാക്കുകള്‍ മറ്റുള്ളവര്‍ ഏറെ ശ്രദ്ധയോടൊണ് കേട്ടിരിക്കാറുള്ളത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സുപ്രിയ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഈ ലോകത്തെ എല്ലാ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ തന്നെ തങ്ങളുടെ ജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാറുണ്ടെന്ന് സുപ്രിയ പറയുന്നു.

Also Read: വിവാഹം കഴിഞ്ഞ ആദ്യനാളുകള്‍ തന്നെ ക്രൂരമര്‍ദനം, മറ്റൊരു സ്ത്രീയോടൊപ്പം അപ്പാര്‍ട്മെന്റില്‍ നിന്നും കൈയ്യോടെ പിടികൂടി, രാഹുല്‍ രവിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ, നടനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

തങ്ങളുടെ ജീവിതം വളരെ സമാധാനവും ശാന്തതയും നിറഞ്ഞതല്ല. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോള്‍ തങ്ങള്‍ രണ്ടുപേരും അത് കൂടുതല്‍ വഷളാവാതെ പരിഹരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും തങ്ങള്‍ രണ്ടാളും ഒരുപോലെ പൈസ മുടക്കിയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി തുടങ്ങിയതെന്നും സുപ്രിയ പറയുന്നു.

ആ കമ്പനി തുടങ്ങുമ്പോള്‍ തന്റെ പിഎഫില്‍ നിന്നും പൈസ എടുത്തിരുന്നു. തനിക്കും ഫണ്ടിടണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും കുറേ പേര്‍ പറഞ്ഞിട്ടുണ്ട് പൃഥ്വിയുടെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നതെന്ന് എന്നും എന്നാല്‍ താനും പൃഥ്വിക്ക് തുല്യമായി കാശിട്ടിട്ടുണ്ടെന്നും സുപ്രിയ പറയുന്നു.

Advertisement