വിവാഹ മോചനത്തോടെ തന്നോട് മിണ്ടാതെയായ വല്ല്യച്ചൻ ഒടുവിൽ മിണ്ടി; സന്തോഷം പങ്കുവച്ച് ശാലിനി നായർ; വൈറലായി വീഡിയോ

68

ഏഷ്യാനെറ്റിൽ വിജയകരമായി പൂർത്തിയായ ബിഗ്‌ബോസ് മലയാളം സീസൺ നാലിലെ മൽസരാർത്ഥി ആയിരുന്നു ശാലിനി നായർ. ഷോയിൽ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്‌ബോസ് ഹൗസിൽ ബാലാമണി എന്നാണ് ശാലിനി നായർ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകൾ വന്നിരുന്നു. എന്നാൽ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താൻ, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്.

സാധാരണക്കാരിയായ ഒരു നാട്ടിൻപുറത്തുകാരിയിൽ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നിൽക്കുകയാണിപ്പോൾ. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചും ഇതുവരെയുള്ള കുടുംബ ജീവിതത്തെ കുറിച്ചും ബിഗ് ബോസ് ഷോയിൽ പങ്കെടുക്കവേ ശാലിനി വെളിപ്പെടുത്തിയിരുന്നു.

Advertisements

പഠന കാലം കഴിഞ്ഞ ഉടനെ ആയിരുന്നു എന്റെ വിവാഹം. പെട്ടന്ന് തന്നെ കുട്ടിയും ആയി. എന്നാൽ കുടുംബത്തിലെ മാനസികമായ പൊരുത്തക്കേടുകൾ കാരണം വിവാഹ ബന്ധം വേർപെടുത്തുകയായിരുന്നു. അതിന് ശേഷം ഒരു വർഷ ത്തോളം വീട്ടിനുള്ളിൽ തന്നെ ഒതുങ്ങി കൂടുകയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞത് കാരണം എല്ലാവരും ചോദിച്ചു പ്രണയമാണോയെന്ന് എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്നാണ് ശ്രീകണ്ഠൻ നായർ അവതാരകനായിട്ടെത്തുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ ശാലിനി പങ്കെടുത്ത് തുറന്ന് പറഞ്ഞിരുന്നു.

ALSO READ- നിന്റെ മുഖത്ത് എക്സ്പ്രഷനൊന്നും വരില്ല, നിനക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് സംവിധായകൻ ഇറക്കിവിട്ടു; അന്ന് സംഭവിച്ച് അപമാനത്തിൽ നീറി പ്രേക്ഷകരുടെ ആനന്ദ് നാരായണൻ

അതേസമയം, വിവാഹിതയായതിനെ കുറിച്ചും വിവാഹ മോചിതയായി വീട്ടിൽ വന്നപ്പോഴുണ്ടായ ദുരനുഭവങ്ങളും അതിന് ശേഷം ജോലി അന്വേഷിച്ച് കൊച്ചി നഗരത്തിൽ എത്തിയതിനെ കുറിച്ചും എല്ലാം ശാലിനി നായർ ബിഗ് ബോസ് ഷോയിൽ തുറന്ന് പറഞ്ഞു.

അച്ഛന്റെ മൂത്ത സഹോദരൻ, വല്ല്യച്ഛൻ തന്നോടും വീട്ടുകാരോടും മിണ്ടാതായതിനെ കുറിച്ചും താരം തുറന്നുപറഞ്ഞത് ഫ്ളവേഴ്സ് ഒരു കോടിയിൽ വച്ചാണ്. വിവാഹ മോചനത്തിന് ശേഷം വീട്ടിൽ വന്ന സമയത്ത് വല്ല്യച്ഛൻ വീട്ടിൽ വന്നിരുന്നു. അന്നാണ് അവസാനമായി വന്നത്. എന്നാൽ തന്നെ കാണാനായി വന്ന വല്ല്യച്ഛനെ കാണാതെ പുറത്ത് ഇറങ്ങാൻ പേടിച്ച് അകത്ത് എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്ന ശാലിനി. അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ പുറത്ത് എവിടെയോ പോയതാണെന്നും പറഞ്ഞു.

ALSO READ- ഒരു പോസ്റ്റിന് ഒരു കോടിയോളം; ഒരു സിനിമയ്ക്ക് വാങ്ങുന്നത് അമ്പരപ്പിക്കുന്ന തുക; ആസ്തി 224 കോടി രൂപയ്ക്ക് മേലെ; കത്രീനയുടെ വരുമാനം കണ്ട് കണ്ണുതള്ളി ആരാധകർ!

താൻ വന്ന് മുറ്റത്ത് നിന്ന് വിളിച്ചിട്ടും ശാലിനി പുറത്ത് വരാത്തതിൽ വല്യച്ഛന് വിഷമമായി. അന്ന് മുതൽ വല്ല്യച്ഛൻ ഞങ്ങളോട് സംസാരിക്കാറില്ല എന്ന് ഫ്ളവേഴ്സ് ഒരു കോടിയിൽ വന്നപ്പോൾ ശാലിനി പറഞ്ഞിരുന്നു. ഒരുപക്ഷെ ഈ ഷോ കണ്ട്, തന്റെ അവസ്ഥ മനസ്സിലാക്കി വല്ല്യച്ഛൻ മിണ്ടിയേക്കാം എന്നും അന്ന് ശാലിനി പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. വല്ല്യച്ഛൻ മിണ്ടി. അതിന്റെ വീഡിയോ ശാലിനി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.

‘വല്ല്യച്ഛൻ മിണ്ടിയേ. കുറേ നാളായിട്ടുള്ള വിഷമം ആയിരുന്നു. ഫ്ളവേഴ്സ് ഒരു കോടി ഷോ കഴിഞ്ഞതിന് ശേഷം വല്ല്യച്ഛനെ കണ്ടു. പഴയ സ്നേഹവും വാത്സ്യവും ഒട്ടും കുറയാതെ വല്ല്യച്ഛൻ എന്നോട് മിണ്ടീട്ടാ. ഞാൻ ഭയങ്കര സന്തോഷവതിയാണ്’-എന്ന് പറഞ്ഞുകൊണ്ട് ആണ് വല്ല്യച്ഛന് ഒപ്പമുള്ള വീഡിയോ ശാലിനി പങ്കുവച്ചത്.

Advertisement