ഒരു പോസ്റ്റിന് ഒരു കോടിയോളം; ഒരു സിനിമയ്ക്ക് വാങ്ങുന്നത് അമ്പരപ്പിക്കുന്ന തുക; ആസ്തി 224 കോടി രൂപയ്ക്ക് മേലെ; കത്രീനയുടെ വരുമാനം കണ്ട് കണ്ണുതള്ളി ആരാധകർ!

58

മോഡലിംഗിലൂടെ സിനിമയിലെത്തി പിന്നീട് ബോളിവുഡിലെ സൂപ്പർ നായികയായി മാരിയ നടിയാണണ് കത്രീന കൈഫ്. സിനിമയിലും ബോളിവുഡിലും വേരുകളൊന്നുമില്ലാതിരുന്ന ലണ്ടൻ സ്വദേശിനിയായ കത്രീന കൈഫ് ബോളിവുഡിൽ കഠിന പ്രയത്‌നത്തിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു.

ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് കത്രീന കൈഫ്. പല അഭിമുഖങ്ങളിലും മറ്റും വ്യക്തമായ മറുപടികൾ നൽകിയും കത്രീന കൈഫ് കയ്യടി നേടാറുണ്ട്. നടൻ വിക്കി കൗശലിനെ വിവാഹം ചെയ്ത് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് കത്രീന ഇപ്പോൾ. കഴിഞ്ഞ വർഷം ഡിസംബറിലാണ് കത്രീനയും നടൻ വിക്കി കൗശലും വിവാഹിതരായത്.

Advertisements

അതേസമയം, കരിയറിന്റെ തുടക്കം മുതൽ കൊമേഴ്ഷ്യൽ സിനിമകളിൽ ഗ്ലാമർ വേഷങ്ങളിലും മുൻനിര നായകന്മാരുടെ നായികയായും തിളങ്ങിയ കത്രീനയ്ക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഇടയ്ക്ക് ഗോസിപ്പ് കോളങ്ങളിൽ കത്രീന സാന്നിധ്യമറിയിക്കാറുണ്ടെങ്കിലും അനാവശ്യ വിവാദങ്ങളിൽ പെടാതിരിക്കാൻ നടി ശ്രദ്ധിക്കാറുണ്ട്. അതിനാൽ തന്നെ ഹേറ്റേഴ്‌സുകളുടെ എണ്ണം കത്രീനയ്ക്ക് കുറവാണെന്നും പറയാം.

ALSO READ- ആ സീൻ പറ്റില്ലെന്ന് പറഞ്ഞ് മലയാളി നടി ഉപേക്ഷിച്ചു; ചാടിക്കേറി ഏറ്റെടുത്ത കീർത്തി സുരേഷിന് സംഭവിച്ചത് ഇങ്ങനെ

2003 ൽ ബൂം എന്ന സിനിമയിലൂടെയാണ് കത്രീന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്റിമേറ്റ് സീനുകളുടെ പേരിൽ കത്രീനയുടെ ആദ്യ സിനിമ തന്നെ വിവാദത്തിൽപ്പെട്ടിരുന്നു. എന്നാൽ, ഈ വിവാദങ്ങളെ മറികടന്ന് മുൻനിര നായിക നടിയായി കത്രീന അതിവേഗം വളർന്നു.

ജബ് തക് ഹെ ജാൻ, സീറോ, ടൈഗർ സിന്ദാ ഹേ, ധൂം 3, ഏക് ഥാ ടൈഗർ, ഫിതൂർ, നമസ്‌തേ ലണ്ടൻ, സിന്ദഗി നാ മിലേഗി ദൊബാര തുടങ്ങിയ നിരവധി സിനിമകളിൽ കത്രീന കൈഫ് തിളങ്ങി. സിനിമാ മേഖലയിൽ വിക്കിയേക്കാൾ സീനിയോരിറ്റി ഉള്ള കത്രീനയ്ക്ക് വലിയ സമ്പാദ്യമാണുള്ളത്. 224 കോടിയോളമാണ് കത്രീനയുടെ ആസ്തി. ഭർത്താവ് വിക്കി കൗശലിന്റെ നെറ്റ് വർത്ത് 38 കോടിയും.

ALSO READ- റെബേക്ക സന്തോഷും ഗോപിക അനിലും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിഞ്ഞോ? സന്തോഷത്തിൽ ആരാധകർ

കത്രീന നിലവിൽ ഒരു സിനിമയ്ക്ക് 12 കോടിയോളമാണ് പ്രതിഫലമായി വാങ്ങുന്നത്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ കൂടിയും നടിക്ക് വരുമാനമുണ്ട്. സോഷ്യൽ മീഡിയയിലെ ഒരു പ്രൊമോഷണൽ പോസ്റ്റിന് 97 ലക്ഷം രൂപയാണ് കത്രീന വാങ്ങുന്ന പ്രതിഫലം. ജോൺസൺ ടൈൽസ്, ഷുഗർ ഫ്രീ, റീ ബോക്ക് ഇന്ത്യ, സൊമാറ്റോ, കല്യാൺ ജ്വല്ലേഴ്‌സ്, സ്ലൈസ് തുടങ്ങിയ കമ്പനികളുടെ പരസ്യത്തിലും കത്രീന അഭിനയിച്ചിട്ടുണ്ട്.

അതേസമയം, ഏഴ് കോടിയോളമാണ് ഒരു പരസ്യ ചിത്രത്തിന് കത്രീന കൈപറ്റുന്ന പ്രതിഫലം. 66. 3 മില്യൺ ഫോളോവേഴ്‌സാണ് കത്രീനയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. 2017 ലാണ് താരം ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേ പുറത്തു വിട്ട പട്ടിക പ്രകാരം രാജ്യത്തെ മുൻനിര നായികമാരിൽ രണ്ടാം സ്ഥാനത്ത് ഇപ്പോഴും കത്രീന കൈഫ് തന്നെയാണ്.

ദീപിക പദുകോണാണ് ഒന്നാം സ്ഥാനത്ത്. ആലിയ ഭട്ട് പ്രിയങ്ക ചോപ്ര, കങ്കണ റണൗത്ത് എന്നിവരും പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോൺ ഭൂത് ആണ് കത്രീനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഇഷാൻ ഖട്ടറും സിദ്ധാർത്ഥ് ചതുർവേദിയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഏക് ഥാ ടൈഗറിന്റെ മൂന്നാം ഭാഗവും വിജയ് സേതുപതിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന മെറി ക്രിസ്മസും കത്രീനയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകളാണ്.

Advertisement