ആ സീൻ പറ്റില്ലെന്ന് പറഞ്ഞ് മലയാളി നടി ഉപേക്ഷിച്ചു; ചാടിക്കേറി ഏറ്റെടുത്ത കീർത്തി സുരേഷിന് സംഭവിച്ചത് ഇങ്ങനെ

77

മലയാളികളുടെ പ്രയപ്പെട്ടി മുൻ നായികാനടി മേനകയുടെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് തെന്നിന്ത്യൻ യുവ നടി കീർത്തി സുരേഷ്. ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യൽ സിനിമയിലെ സുപ്പർ നായികയായി ദേശീയ പുരസ്‌കാരം വരെ നേടി തെന്നിന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ താരമാണ് കീർത്തി സുേരഷ്.

ദേശം, ഭാഷ വ്യത്യാസമില്ലാതെ ആരാധകരുള്ള കീർത്തി മലയാളത്തിലൂടെ ആണ് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമാവുക ആയിരുന്നു. കീർത്തി സുരേഷ് നായികയായി എത്തിയ ഏറ്റവും പുതിയ മലയാള ചിത്രമാണ് വാശി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തിൽ എത്തിയിരിക്കുന്നത്. രേവതി കലാമന്ദറിന്റെ ബാനറിൽ പിതാവ് സുരേഷ് കുമാറാണ് ചിത്രം നിർമ്മിച്ചത്.

Advertisements

ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ഇതാദ്യമായിട്ടാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. തിയേറ്ററർ റിലീസായ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയിലെ ചില തീരുമാനങ്ങൾ ചിലർക്ക് ഭാഗ്യവും ചിലർക്ക് അതേ തീരുമാനം നിർഭാഗ്യവും എങ്ങനെ സംഭവിക്കും എന്ന കീർത്തിയുടെ അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ALSO READ- റെബേക്ക സന്തോഷും ഗോപിക അനിലും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിഞ്ഞോ? സന്തോഷത്തിൽ ആരാധകർ

ബിഗ് ബജറ്റിലുള്ളതും സൂപ്പർ ഹിറ്റായി മാറിയതുമായ പല സിനിമകളും നിസാര കാരണങ്ങളാൽ നഷ്ടപ്പെടുത്തിയതിനെ കുറിച്ചും ആ കുറ്റബോധത്തെ കുറിച്ചും പല താരങ്ങളും പറയാറുണ്ട്. ഇത്തരത്തിൽ തെലുങ്കിൽ നിർമ്മിച്ച ഹിറ്റ് ചിത്രം മഹാനടിയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് സോഷ്യൽമീഡിയയിലൂടെ പുറത്ത് വരുന്നത്.

ദുൽഖർ സൽമാനും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മഹാനടി. സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും കീർത്തിയെ തേടി എത്തിയിരുന്നു. തുടക്കത്തിൽ തന്നെ കീർത്തിയുടെ പേര് പ്രശംസകൾ നേടി കൊടുത്ത ഈ കഥാപാത്രം ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നത് മറ്റൊരു താരത്തെയായിരുന്നു.

ALSO READ-എമ്പുരാൻ ലൂസിഫറിന് മുകളിൽ നിൽക്കുമെന്ന് മോഹൻലാൽ, അതിന് സാധിച്ചില്ലെങ്കിൽ ഒരു സംവിധായകൻ എന്ന നിലയിൽ അത് എന്റെ പരാജയം എന്ന് പൃഥ്വിരാജ്

പ്രശസ്ത നിർമാതാവ് അശ്വിനി ദത്ത് അടുത്തിടെ ഒരു ചാറ്റ് ഷോ യിൽ പങ്കെടുത്തിപ്പോഴാണ് അഭിമുഖത്തിൽ മഹാനടിയെ സംബന്ധിച്ച് രസകരമായ വെളിപ്പെടുത്തൽ നടത്തിയത്. സാവിത്രി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ച താരത്തെ കുറിച്ചും അവർ പിന്മാറിയതിനെ കുറിച്ചുമാണ് നിർമ്മാതാവ് സംസാരിച്ചത്. അന്ന് പിന്മാറിയതൊരു മലയാളി നടിയായിരുന്നെന്നാണ് അശ്വിനി പറയുന്നത്.

സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം സാവിത്രിയുടെ പെർഫെക്ട് ചോയിസായി ആ നടിയെ തന്നെയാണ് കണക്ക് കൂട്ടിയത്. സാവിത്രിയായി അഭിനയിക്കാനും ആ കഥാപാത്രത്തോട് ശരിയായ നീതി പുലർത്താനും ആ നടിയ്ക്ക് സാധിക്കുമെന്നും അതിന് അംഗീകാരം ലഭിക്കുമെന്നും താൻ കരുതിയിരുന്നതായി അശ്വിനി ദത്തും പറയുന്നു.

പക്ഷെ, സിനിമയുടെ കഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ അതിലെ മദ്യപാന രംഗങ്ങൾ ഒഴിവാക്കണമെന്ന് നടി ആവശ്യപ്പെട്ടു. എന്നാൽ തിരക്കഥയെ കുറിച്ച് അഭിപ്രായം പറയുന്നതിനൊപ്പം നടി ഡിമാൻഡ് കൂടി വച്ചതോടെ തനിക്ക് ദേഷ്യം വന്നതായി നിർമാതാവ് പറയുന്നു. ഈ പ്രശ്നം വന്നതോടെ ആ നടിയെ ഇനി സിനിമയിൽ അഭിനയിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സംവിധായകൻ നാഗ് അശ്വിൻ കീർത്തി സുരേഷിനെ സമീപിച്ച് കഥാപാത്രത്തെ കുറിച്ച് പറയുന്നത്.

ALSO READ-പലർക്കും പ്രണയം തന്റെ ശരീരത്തോട്, പലരും അത് ഉപയോഗിച്ചിട്ട് വഞ്ചിച്ചു, ശരീരം ഉപയോഗിച്ചാണ് ഞാൻ ഇവിടെ വരെ എത്തിയത്: മറയില്ലാതെ തുറന്നുപറഞ്ഞ് റായി ലക്ഷ്മി

മഹാനടിയിലെ വേഷത്തിന് വേണ്ടി അശ്വിനി ദത്ത് കീർത്തി സുരേഷിനെ സമീപിപ്പിച്ചത് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ്. എന്നാൽ ആ വേഷത്തിന് പുതുമ നൽകി കൊണ്ടും തന്റെ പ്രകടനത്തിലൂടെയും എല്ലാവരെയും വിസ്മയിപ്പിക്കാൻ കീർത്തിയ്ക്ക് സാധിച്ചതായിട്ടും അശ്വിനി വെളിപ്പെടുത്തി.

അശ്വിനി പറഞ്ഞതിൽ നിന്നും ആ നടിയാരാണെന്നുള്ള കാര്യം പലർക്കും മനസിലായേക്കും. ഈ വാർത്തയുടെ താഴെ വരുന്ന കമന്റുകളിൽ നടി നിത്യ മേനോനാണ് ആ വേഷത്തിൽ അഭിനയിക്കേണ്ടിയിരുന്നതെന്നാണ് ആരാധകർ പറയുന്നത്.

പക്ഷെ, നിത്യ അഭിനയിച്ച ആദ്യ ചിത്രത്തിലും ജനത ഗ്യാരേജ് എന്ന സിനിമയിലുമൊക്കെ മദ്യപിക്കുന്ന സീനുകൾ ഉണ്ടായിരുന്നു എന്നചുകൊണ്ടുതന്നെ നടി പിന്മാറിയതിന് മറ്റെന്തെങ്കിലും കാരണം ഉണ്ടായേക്കും എന്നാണ് ആരാധകരുടെ അഭിപ്രായം.

Advertisement