എമ്പുരാൻ ലൂസിഫറിന് മുകളിൽ നിൽക്കുമെന്ന് മോഹൻലാൽ, അതിന് സാധിച്ചില്ലെങ്കിൽ ഒരു സംവിധായകൻ എന്ന നിലയിൽ അത് എന്റെ പരാജയം എന്ന് പൃഥ്വിരാജ്

106

മലയാളം സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫർ എന്ന സർവ്വകാല ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ആണ് എംപുരാൻ എത്തുന്നത്.

ഇപ്പോഴിതാ പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുപ്പിൽ പ്രഖ്യാപനവുമായി എമ്പുരാൻ ടീം എത്തിയിരിക്കുകയാണ്. മോഹൻലാലും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും ചേർന്ന് എമ്പുരാന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇവർ നാല് പേരും ചേർന്നാണ് എമ്പുരാന്റെ വലിയ പ്രഖ്യാപനം നടത്തിയത്.

Advertisements

സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചു. അതേ സമയം എമ്പുരാൻ ലൂസിഫറിന് മുകളിൽ നിൽക്കുമെന്ന് മോഹൻലാലും വ്യക്തമാക്കി. മുരളിയുടെ കഥ അത്തരത്തിൽ ഒന്ന് തന്നെയാണെന്നും താരം പറഞ്ഞു. പൃഥ്വിയുടെ സംവിധാനം കൂടി ചേരുമ്പോൾ ആ പ്രതീക്ഷ ഇരട്ടിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

Also Read
പലർക്കും പ്രണയം തന്റെ ശരീരത്തോട്, പലരും അത് ഉപയോഗിച്ചിട്ട് വഞ്ചിച്ചു, ശരീരം ഉപയോഗിച്ചാണ് ഞാൻ ഇവിടെ വരെ എത്തിയത്: മറയില്ലാതെ തുറന്നുപറഞ്ഞ് റായി ലക്ഷ്മി

എമ്പുരാൻ ലൂസിഫറിനേക്കാൾ മുകളിൽ നിൽക്കണം. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് നിരവധി ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന സിനിമയായിരിക്കും ഇത്. ഒരു സിനിമയിലൂടെ മാത്രം പറയാനാകുന്നതല്ല ലൂസിഫറിന്റെ കഥ എന്നും മോഹൻലാൽ വ്യക്തമാക്കി.

അതേ സമയം എമ്പുരാൻ എന്നത് മൂന്ന് ഭാഗങ്ങളുള്ള സീരീസിന്റെ രണ്ടാം ഇൻസ്റ്റാൾമെന്റ് ആണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു. ഒടിയന്റെ ലൊക്കേഷനിൽ വച്ചാണ് ലൂസിഫർ സിനിമയുടെ ഔദ്യോഗിക ചർച്ചകൾ ആദ്യമായി നടന്നതെന്നും അതുപോലെ എമ്പുരാന്റെ ആദ്യ ചർച്ചയാണിതെന്നും പൃഥ്വിരാജ് അറിയിച്ചു. മോഹൻലാലിന്റെ കൊമേഴ്ഷ്യൽ എന്റർടെയ്നർ ആയിരിക്കും എമ്പുരാൻ എന്നും താരം പറഞ്ഞു.

ലൂസിഫറിനേക്കാൾ വലിയ രീതിയിലാണ് പുതിയ സിനിമ സ്വപ്നം കാണുന്നതെന്നും പൃഥ്വി പറഞ്ഞു. ഇതൊരു ഇൻഫോർമൽ കൂടിക്കാഴ്ചയാണ്. എമ്പുരാൻ എന്ന സിനിമയെ സംബന്ധിച്ചിടത്തോളം ഇതിന് മുമ്പ് ഒരുപാട് ഇൻഫോർമൽ കൂടിക്കാഴ്ചകൾ ഉണ്ടായിട്ടുണ്ട്.

ഇന്നത്തെ ദിവസത്തെ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് 2018ൽ എന്റെ ഓർമ ശരിയാണെങ്കിൽ ഒടിയൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ലൂസിഫർ എന്ന സിനിമയുമായി ബന്ധപ്പെട്ട് ലാലേട്ടനും ആന്റണി ചേട്ടനും മുരളിയും ഞാനുമൊക്കെ ചർച്ച ചെയ്തത്.

അതുപോലെ അത്തരത്തിലുള്ള എമ്പുരാന്റെ ആദ്യ മീറ്റിംഗാണ് ഇതെന്ന് തോന്നുന്നു. റൈറ്റിംഗ് കഴിഞ്ഞു ഇനി ഷൂട്ടിംഗിന്റെ കാര്യങ്ങളിലേക്ക് കടക്കുകയാണ്. എന്ന് എപ്പോ എങ്ങനെ ആർട്ടിസ്റ്റുകളുടെ ഡേറ്റ്സ് ലൊക്കേഷൻ ആ കാര്യങ്ങളിലേക്ക് കടക്കുന്ന ആ പ്രോസസിന്റെ ആദ്യത്തെ കൂടിക്കാഴ്ചയാണിത്.

ആ രീതിയിൽ എനിക്ക് തോന്നുന്നു ഇതൊരു സ്പെഷ്യൽ ഗെറ്റ് ടുഗതർ ആണ് എമ്പുരാന്റെ കോർ ടീമിൻെ. അതുകൊണ്ട് ഈയൊരു അവസരം നിങ്ങളുമായി ഷെയർ ചെയ്യാമെന്ന് വിചാരിച്ചു.എൻെ ഭാഗത്തു നിന്നും വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. ഞാൻ ചെയ്യാൻ ശ്രമിക്കുന്നതും മുരളിയും ഞാനും കൂടി ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുന്നതും ലാലേട്ടൻ നായകനായ ഒരു കൊമേഴ്ഷ്യൽ എന്റർടെയ്നർ ആണിത്.

Also Read
ആ ലിപ്പ് ലോക്ക് ചെയ്യുമ്പോൾ ടോവിനോക്ക് ഭയങ്കര ചമ്മലും നാണവും ആയിരുന്നു, എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു; തുറന്നു പറഞ്ഞ് സംയുക്ത മേനോൻ

എല്ലാതരം പ്രേക്ഷകർക്കും കണ്ട് കയ്യടിച്ച് ആസ്വദിക്കാൻ പറ്റുന്ന ഒരു കൊമേഴ്ഷ്യൽ എന്റർടെയ്നർ. ആ സിനിമയുടെയും ആ കഥയുടെയും നറേഷന്റെയും മറ്റ് തലങ്ങൾ മറ്റ് ലെയേഴ്സ് എല്ലാം സിനിമ കാണുമ്പോൾ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിച്ചാൽ സന്തോഷം. സാധിച്ചില്ലെങ്കിൽ ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ പരാജയം. പക്ഷേ ലൂസിഫർ എന്ന സിനിമയ്ക്ക് നിങ്ങൾ തന്ന വലിയ സ്വീകരണം. ആ ഒരു മഹാവിജയം അതിന്റെ ആത്മ വിശ്വാസത്തിൽ കുറച്ചുകൂടി വലുതായിട്ടാണ് ഞങ്ങൾ ഇത്തവണ സ്വപ്നം കാണുന്നത്.

ആ വലിപ്പത്തിൽ എന്നോടൊപ്പം കഴിഞ്ഞ പ്രാവശ്യം നിന്ന പോലെ ലാലേട്ടനും ആന്റണി ചേട്ടനും, ഇതിന്റെ കാസ്റ്റ് ആൻഡ് ക്രൂവും, മുരളിയും എല്ലാവരും ഉണ്ടാകുമെന്ന കോൺഫിഡൻസോടു കൂടി ഇന്നു മുതൽ ഞങ്ങൾ ഇതിന്റെ ആക്ച്വൽ പ്രോസസ് ആരംഭിച്ചിരിക്കുകയാണ്.

എന്ന് റിലീസ് എപ്പോ തിയേറ്ററുകളിലെത്തും എന്നൊന്നും കൃത്യമായി ഇപ്പോ പറയാൻ പറ്റാത്തൊരു സിനിമയാണ് എമ്പുരാൻ. ഇതിന്റെ പുതിയ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ അറിയിക്കുന്നത് ആയിരിക്കും എന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Also Read
എന്റെ ശരീരത്തിൽ ആത്മവിശ്വാസമുണ്ട്, ഇനിയും ഫോട്ടോഷൂട്ട് നടത്തുമെന്ന് ജാനകി; നിന്റെ സിനിമ കണ്ടു തീർന്നതേയുള്ളൂ, അടിപൊളിയാക്കി; അഭിനന്ദിച്ച് നിമിഷയും

Advertisement