റെബേക്ക സന്തോഷും ഗോപിക അനിലും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിഞ്ഞോ? സന്തോഷത്തിൽ ആരാധകർ

748

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കസ്തൂരിമാനിലെ കാവ്യയായി തിളങ്ങി കൈയ്യടി നേടിയ റബേക്ക സന്തോഷും സാന്ത്വനം പരമ്പരയിലെ അഞ്ജലിയായി ആരാധക മനം കവർന്ന ഡോ. ഗോപിക അനിലും. കസ്തൂരിമാൻ പരമ്പരയിലൂടെ വന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ റബേക്കയ്ക്ക് സാധിച്ചിരുന്നു.

സീരിയലിൽ നായികയായി എത്തിയ താരത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇന്നും ആരാധകരുടെ മനസ്സിൽ കാവ്യയുടെയും ജീവിയുടെയും പ്രണയം മായാതെ നിൽക്കുകയാണ് എന്നത് താരത്തിന്റെ വലിയൊരു നേട്ടം തന്നെയാണ്. എന്നാൽ റബേക്ക കാവ്യയായി കസ്തൂരിമാനിൽ തിളങ്ങി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചപ്പോൾ ഗോപിക അനിൽ അഞ്ജലിയായി സാന്ത്വനത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവൾ ആയത്.

Advertisements

Also Read
മുടിവെച്ച് കൊച്ച് നാണം മറക്കുകയാണോ, വീട്ടിൽ ചോദിക്കാനും പറയാനും ഒന്നും ആരുമില്ലേ, നടി അനിഖയ്ക്ക് എതിരെ സദാചാരക്കാർ, വീഡിയോ കാണാം

മിനിസ്‌ക്രീൻ രംഗത്ത് നിരവധി ആരാധകരുള്ള താരങ്ങളാണ് ഇരുവരും. ശിവന്റെ അഞ്ജലിയയായി സാന്ത്വനത്തിൽ തിളങ്ങി നിൽക്കുകയാണ് ഗോപിക. പ്രണയവും പിണക്കവും പരിഭവങ്ങളുമായി മുന്നോട്ട് പോകുന്ന ശിവനും അഞ്ജലിയ്ക്കും ശിവാഞ്ജലിയെന്ന ഫാൻസ് ഗ്രൂപ്പുമുണ്ട്.


അത് പോലെ തന്നെ കസ്തൂരിമാൻ അവസാനിച്ചിട്ടും റബേക്കയ്ക്കും ജീവ്യ എന്ന പേരിലും ഫാൻസ് ഗ്രൂപ്പ് ഇന്നുമുണ്ട്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത് ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്ന ഒരു ചിത്രമാണ്. സോഷ്യൽ മീഡിയയിലൂടെ ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ.

ഓണത്തിനോട് അനുബന്ധിച്ചുള്ള ഗോപികയുടെയും റെബേക്കയുടേയും ഫോട്ടോഷൂട്ട് വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.എന്നാൽ ഇതിന്റെ പ്രത്യേകത മോഡേണും ട്രെഡീഷണും സംയോജിപ്പിച്ചാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത് എന്നതാണ്. അതിമനോഹരിയാണ് ചിത്രങ്ങളിൽ റെബേക്കയും ഗോപികയും എത്തിയിരിക്കുന്നത് .

ഫോട്ടോഷൂട്ടിന്റെ വീഡിയോ ഗോപികയും റബേക്കയും തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ റബേക്ക തന്നെയാണ് ഈ അതിമനോഹര ലുക്കിന് പിന്നിൽ എന്നതാണ് മറ്റൊരു രഹസ്യം. റബേക്കയുടെ തന്നെ ബൈബേക്ക എന്ന വസ്ത്ര സ്ഥാപനമാണ് ഇരുവരുടെയും വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നതും.

Also Read
ആ ലിപ്പ് ലോക്ക് ചെയ്യുമ്പോൾ ടോവിനോക്ക് ഭയങ്കര ചമ്മലും നാണവും ആയിരുന്നു, എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു; തുറന്നു പറഞ്ഞ് സംയുക്ത മേനോൻ

സെറ്റ് സാരിയും മോഡേൺ രീതിയിലുള്ള ബ്ലൗസും ധരിച്ചാണ് ഗോപിക സുന്ദരിയായി എത്തിയിരിക്കുന്നത്. അതോടൊപ്പം താരത്തിന്റെ ഹെയർ സ്‌റ്റൈലിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഇരുവരുടെയും പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ വളരെ സന്തോഷത്തിലാണ്. ഇഷ്ടതാരങ്ങളെ ഒരുമിച്ച് കണ്ട സന്തോഷം കമന്റുകളിലൂടെ അറിയിക്കുന്നുമുണ്ട് ആരാധകർ. സന്തോഷം അറിയിച്ച് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.

Advertisement