പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്‌പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല; തന്റെ വിവാഹബന്ധത്തെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് സമാന്ത

511

തെന്നിന്ത്യയിലെ താരറാണിമാരിൽ പ്രധാനിയാണ് സമാന്ത. തെന്നിന്ത്യയും കടന്ന് ഫാമിലി മാൻ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി അറിയപ്പെടാനും താരം തുടങ്ങി. സിനിമകളിൽ അഭിനയിച്ച് കൊണ്ടിരിക്കെയാണ് താൻ മയോസൈറ്റിസ് എന്ന രോഗാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് താരം തിരിച്ചറിഞ്ഞത്. തുടർന്ന് സിനിമകളിൽ നിന്ന് ഇടവേള എടുത്ത താരം വീണ്ടും പുതിയ സിനിമ പ്രോജക്ടുകളിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്. താരം അഭിനയിച്ച ശാകുന്തളം എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സജീവമാണ് സാമന്ത ഇപ്പോൾ.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ തന്റെ തകർന്ന ദാമ്പത്യ ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. നാഗചൈതന്യയുമായുള്ള വേർപിരിയൽ തനിക്ക് ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്നാണ് സാമന്ത പറയുന്നത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്‌നേഹത്തെ കുറിച്ചും. തൻറെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read’
വിട്ട് പിരിഞ്ഞെങ്കിലും, ഇന്നസെന്റിന്റെ വിയോഗത്തിൽ നീറി മലയാളത്തിന്റെ മെഗാസ്റ്റാർ; വികാരഭരിതമായ കുറിപ്പ് പങ്ക് വെച്ച് മമ്മൂട്ടി

‘സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ളതാകണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എൻറെ സുഹൃത്തുക്കളുടെ സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എനിക്ക് തിരിച്ചു നൽകാൻ ഏറെ സ്‌നേഹമുണ്ട്. ഞാൻ എപ്പോഴും സ്‌നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്‌പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല’ എന്നായിരുന്നു സാമന്തയുടെ വാക്കുകൾ.

അതേസമയം മറ്റൊരു ബന്ധത്തിൽ സന്തോഷം കണ്ടെത്തിക്കൂടെ എന്ന ചോദ്യത്തിന്, നിങ്ങളെപ്പോലെ ആരാണ് എന്നെ സ്‌നേഹിക്കുക എന്ന മറുചോദ്യവും, ലൗ സിമ്പിളുമാണ് താരം ട്വിറ്റരിൽ കുറിച്ചത്. സിതാഡൽ, ഖുശി എന്നി ചിത്രങ്ങളാണ് അണിയറയിൽ സാമിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളിയായ ദേവ് മോഹൻ നായകനായെത്തുന്ന ശാകുന്തളം ഏപ്രിൽ 14 ന് തിയ്യററുകളിൽ റിലീസിനെത്തും.

Also Read
കരൺ ജോഹറിനെ പോലെ ഒരാള് കൂട്ടുണ്ടെങ്കിൽ നല്ല അവസരങ്ങൾ മാത്രമേ ലഭിക്കു; ഇവരുടെയൊക്കെ പിന്തുണയില്ലാതെ ബോളിവുഡിൽ പിടിച്ച് നില്ക്കുക പ്രയാസകരമാണ് എന്ന് ആലിയയ്ക്ക് അറിയാം; തുറന്ന് പറഞ്ഞ് ഐശ്വര്യ റായ്‌

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ശാകുന്തളം റിലീസിന് ഒരുങ്ങുന്നത്. താൻ ആദ്യം നിരസിച്ച പ്രൊജക്ടാണ് ശാകുന്തളമെന്ന് ഒരിക്കൽ സമാന്ത വെളിപ്പെടുത്തിയിരുന്നു. ഫാമിലി മാൻ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം ശകുന്തളയായി അഭിനയിക്കുക എന്നത് പ്രയാസകരമായിരുന്നു എന്നാണ് താരം പറഞ്ഞത്.

Advertisement