വിദേശയാത്രയിലെ ചിത്രവുമായി താരദമ്പതികൾ, മഞ്ഞ്‌പ്പോലെ നൈർമ്മല്യം എന്ന് ആരാധകർ

207

മലയാളത്തിന്റെയും, മലയാളികളുടെയും പ്രിയപ്പെട്ട ദമ്പതികളാണ് ബിജുമേനോനും സംയുക്ത വർമ്മയും. സിനിമയിൽ ഒരിമിച്ച് അഭിനയിക്കുന്നതിനിടെ ഇഷ്ടത്തിലായ ഇരുവരും പിന്നീട് വീട്ടുക്കാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. നിലവിൽ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നില്ക്കുകയാണ് താരം.

അതേസമയം തനിക്ക് അവസരം കിട്ടിയാൽ സിനിമയിലേക്ക് തിരിച്ചു വരുമെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താരദമ്പതികൾ ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത്.

Advertisements
Courtesy: Public Domain

Also Read
മാളികപ്പുറം ഒരു പ്രോപ്പഗണ്ടയുള്ള സിനിമയാണ്, പൊളിറ്റിക്കൽ കറക്ടനസ്സും ഉണ്ട്; രചന നാരായണൻ കുട്ടി

സംയുക്തയുടെ മുഖത്തെ കൗതുകവും ബിജു മേനോന്റെ ചിരിയുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.വിദേശ യാത്രയ്ക്കിടയിലെ ചിത്രത്തിന് ലൈക്കുമായി സിനിമാലോകവും ആരാധകരുമെല്ലാം എത്തിയിട്ടുണ്ട്. നിലവിൽ യോഗയിൽ ഉപരിപഠനം നടത്തിയിരിക്കുകയാണ് താരം. എന്നാൽ താൻ യോഗ പഠിച്ചപ്പോഴും ഭർത്താവിനെ യോഗ ചെയ്യിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് സംയുക്ത പറഞ്ഞത്.

യോഗ ചെയ്ത് തുടങ്ങിയതിന് ശേഷമാണ് ദേഷ്യമുൾപ്പടെയുള്ള കാര്യങ്ങളിൽ മാറ്റം വന്നത്. നേരത്തെ നല്ല ദേഷ്യമുള്ളയാളായിരുന്നു.പിസിഒഡി ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ മാറിയത് യോഗയിലൂടെയാണ്.

Also Read
‘നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരന്‍, ദരിദ്രന്‍, ജാതി-മത വ്യത്യാസങ്ങള്‍ ഇല്ലാത്തത്’; രക്തദാനത്തെ കുറിച്ച് ഇളയ ദളപതിയുടെ വാക്കുകള്‍ വൈറല്‍

മുൻപൊരു അഭിമുഖത്തിൽ കുടുംബ ജീവിതവും അമ്മ ജീവിതവുമെല്ലാം താൻ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് സംയുക്ത പറഞ്ഞിരുന്നു. നന്നായി അതാസ്വദിച്ച് തുടങ്ങിയപ്പോഴാണ് സിനിമയെന്ന ചിന്ത മനസിൽ നിന്നും മാറിയത്. അമ്മയാവാൻ വേണ്ടിയാണ് കല്യാണം കഴിച്ചതെന്ന് വ്യക്തമാക്കിയ താരം മകൻ ദക്ഷിന് വേണ്ടവിധം ശ്രദ്ധ നല്കിയിരുന്നെന്നും വ്യക്തമാക്കിയിരുന്നു.

Advertisement