‘നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരന്‍, ദരിദ്രന്‍, ജാതി-മത വ്യത്യാസങ്ങള്‍ ഇല്ലാത്തത്’; രക്തദാനത്തെ കുറിച്ച് ഇളയ ദളപതിയുടെ വാക്കുകള്‍ വൈറല്‍

48

വിജയ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, കാരണം തന്റെ സിനിമകളിലൂടെയെല്ലാം താന്‍ എന്താണെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് എത്രത്തോളമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

ലക്ഷക്കണക്കിന് ആരാധകരാണ് ഇന്ന് അദ്ദേഹത്തിനുള്ളത്. തമിഴ് സിനിമാലോകത്ത് വലിയ ബ്രാന്‍ഡ് വാല്യു ഉള്ള അദ്ദേഹത്തിന്റെ സിനിമകളെല്ലാം വലിയ ഹിറ്റുകളായി മാറാറുണ്ട്. ഓരോ സിനിമയും മിക്കതും 200 കോടി കളക്ഷന്‍ എങ്കിലും നേടാറുണ്ട്. അദ്ദേഹത്തെ ഇളയ ദളപതി എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ആരാധകര്‍ക്ക് വലിയ പ്രധാന്യം നല്‍കുന്ന താരം, തന്റെ കഷ്ടപ്പെടുന്ന ആരാധകര്‍ക്ക് സഹായവും എത്തിക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം ‘വാരിസ്’ റിലീസിന് ഒരുങ്ങുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം വിപുലമായ ആഘോഷങ്ങളോടെയാണ് നടന്നത്.

വാരിസ് സിനിമയുടെ ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള അപ്ഡേറ്റുകളൊക്കെ സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചയാകുകയാണ്. താരത്തിന്റെ സെല്‍ഫി വലിയ രീതിയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് രക്തദാന ക്യാമ്പുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് വിജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ALSO READ- ഉര്‍വശിയോട് കൃത്യം അഞ്ച് മണിക്ക് വീട്ടിലെത്തണം എന്ന് നിര്‍ബന്ധിച്ചിട്ട് കാര്യമുണ്ടോ? താന്‍ താനായത് ഇഷാനും ഉര്‍വശിയും വന്നതോടെയാണ്: ഭര്‍ത്താവ് ശിവപ്രസാദ്

നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരനും ദരിദ്രനും എന്ന വ്യത്യാസം, ജാതി-മത വ്യത്യാസങ്ങള്‍ ഇല്ലാത്തതെന്ന് താരം പറയുകയാണ്. രക്തം നല്‍കാന്‍ വരുന്നവരോട് ജാതിയും മതവും ജാതകവും ചോദിക്കില്ലല്ലോ. മനുഷ്യരായ നമ്മളാണ് ഇവയെല്ലാം ഉയര്‍ത്തിക്കാട്ടി ജീവിച്ച് പഴകിയതെന്നും വിജയ് പറയുന്നുണ്ട്.

‘നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരനും ദരിദ്രനും എന്ന വ്യത്യാസം, ആണും പെണ്ണും എന്ന വ്യത്യാസം, ഉയര്‍ന്ന ജാതി താഴ്ന്ന ജാതി എന്ന വ്യത്യാസം ഇല്ലാത്തത്. ഇവയെക്കാള്‍ ഏറെ നീ ഏത് മതത്തില്‍പ്പെട്ടവനാണ് എന്ന പ്രശ്‌നങ്ങള്‍ പോലും രക്തത്തിന് ഇല്ല.’- താരം പറയുന്നു.

ALSO READ- കല്യാണം കഴിഞ്ഞ് കുട്ടികളെയും ഭര്‍ത്താവിനെയും നോക്കുന്ന ഒരു വീട്ടമ്മയായി കഴിഞ്ഞേനെ; സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍? ജീവിതം പറഞ്ഞ് അനുശ്രീ

‘രക്ത ഗ്രൂപ്പുകള്‍ ഒരുപോലത്തെ ആയാല്‍ മതി. രക്തം നല്‍കാന്‍ വരുന്നവരോട് ജാതിയും മതവും ജാതകവും ചോദിക്കില്ലല്ലോ. മനുഷ്യരായ നമ്മളാണ് ഇവയെല്ലാം ഉയര്‍ത്തിക്കാട്ടി ജീവിച്ച് പഴകിയത്. രക്തത്തിന് അതൊന്നും ബാധകമേ ഇല്ല. ഈയൊരു നല്ല ഗുണമെങ്കിലും നമ്മുടെ രക്തത്തില്‍ നിന്നും നമ്മള്‍ പഠിക്കണം എന്നതിന് വേണ്ടിയാണ് ഞാന്‍ ഇത് പറഞ്ഞത്’- എന്ന് താരം ആരാധകരോടായി പറഞ്ഞു.

അതേസമയം, ഇളയ ദളപതി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ്ക്ക് ധാരാളം ഫാന്‍സ് ഗ്രൂപ്പുകളുണ്ട്. ഇവര്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. വിജയിയുടെ ഫാന്‍സ് അസോസിയേഷനുകള്‍ പലപ്പോഴും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.

Advertisement