കല്യാണം കഴിഞ്ഞ് കുട്ടികളെയും ഭര്‍ത്താവിനെയും നോക്കുന്ന ഒരു വീട്ടമ്മയായി കഴിഞ്ഞേനെ; സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍? ജീവിതം പറഞ്ഞ് അനുശ്രീ

284

ഫഹദ് ഫാസില്‍ നായകനായെത്തിയ മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരില്‍ ഒരാളായി സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് അനുശ്രീയെ ലാല്‍ജോസ് കണ്ടെത്തുന്നത്.

തന്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തന്റെ സംഭാക്ഷണ രീതിയും അനുവിന്റെ പ്രത്യേകതകളാണ്.

Advertisements

ഡയമണ്ട് നെക്ലേസിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി ഹിറ്റ് സിനിമകളിലാണ് അനുശ്രി വേഷമിട്ടത്. തനി നാടന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്.

ALSO READ- മകള്‍ ഐസിയുവില്‍ കിടക്കുമ്പോഴും സ്‌റ്റേജില്‍ കയറി കോമഡി പറഞ്ഞിട്ടുണ്ട്; സ്വന്തം കുഞ്ഞിന്റെ മുഖം കാണാന്‍ തുടിച്ചിരുന്നു: ഗിന്നസ് പക്രു

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ അനുശ്രീ മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും ഒക്കെസജീവമായിരുന്നു. നാടന്‍ വേഷങ്ങള്‍ക്ക് ഒപ്പം തന്നെ മോഡേണ്‍ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രി തെളിയിച്ചിരുന്നു. തന്റെജീവിത ത്തിലെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി അനുശ്രീ പങ്കു വെക്കാറുണ്ട്.

anusree

ഇടയ്ക്ക് ഇന്‍സ്റ്റഗ്രാം റീല്‍സ് വിഡിയോ വഴി നൃത്തച്ചുവടുകള്‍ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നര്‍ത്തകി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിനിയാണ് അനുശ്രി. അതേ സമയം തന്റെ പുതിയ സിനിമയിലേക്ക് നായികയെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാല്‍ ജോസ് കണ്ടെത്തുന്നത്.

ഇപ്പോഴിതാ സാധാരണ ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്നും സിനിമയില്‍ എത്തിയതും അതുകാരണം ജീവിതം ാറി മറിഞ്ഞതും പറയുകയാണ് അനുശ്രീ.

മലയാള സിനിമയില്‍ എത്തിയതോടെ താന്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെന്ന് അനുശ്രീ പറയുന്നു. സിനിമയില്‍ എത്തിയില്ലെങ്കില്‍ വിവാഹമൊക്കെ കഴിഞ്ഞ് ഭര്‍ത്താവും പിള്ളേരുമൊക്കെ ആയി കഴിയുന്നുണ്ടാകും എന്നാണ് അനുശ്രീ പറയുന്നത്.

ALSO READ- ഈ ചലച്ചിത്രം ഒരു സംഭവമാണ്, ‘മാളികപ്പുറം’ ഒരിക്കലും മറക്കാനാവാത്ത ഉജ്ജ്വല കഥാമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമെന്ന് വാഴ്ത്തി കുമ്മനം രാജശേഖരന്‍

സാധാരണ രീതിയില്‍ തന്റെ നാട്ടിലൊക്കെ പെണ്‍കുട്ടികള്‍ ഡിഗ്രി കഴിഞ്ഞാല്‍ കല്യാണം കഴിക്കുകയാണ് പതിവ്. എന്നാല്‍ സിനിമയില്‍ വന്നത് കൊണ്ട് മാത്രമാണ് താന്‍ ഇങ്ങനെ തുടരുന്നത്. നാട്ടില്‍ പെണ്‍കുട്ടികള്‍ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോകും. ഒന്നെങ്കില്‍ ഡിഗ്രി പഠിച്ച് കഴിയുമ്പോള്‍ അല്ലെങ്കില്‍ ഡിഗ്രി ആദ്യ വര്‍ഷം എത്തുമ്പോള്‍ തന്നെ കല്യാണം കഴിക്കും. അതോടെ പഠനം ബ്രേക്കാകും. അങ്ങനെ ആവേണ്ടതായിരുന്നു തന്റെ കാര്യമെന്ന് താരം ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു..

‘സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയാണ് ഞാന്‍. അന്ന് ആ റിയാലിറ്റി ഷോയില്‍ വെച്ച് ലാല്‍ ജോസ് സാറിനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഡിഗ്രിയൊക്കെ കഴിഞ്ഞ് ഒരു കല്യാണമൊക്കെ കഴിച്ചിട്ടുണ്ടാകും. കാരണം ഞങ്ങളുടെ അവിടെ പൊതുവെ അങ്ങനെയാണ് സംഭവിക്കുന്നത്.’- അനുശ്രീ പറയുന്നു.


സിനിമാ നടി അല്ലായിരുന്നുവെങ്കില്‍ കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളെയും ഭര്‍ത്താവിനെയും നോക്കുന്ന ഒരു വീട്ടമ്മയായി ഞാനും മാറിയേനെ. ഇന്ന് കാണുന്ന പോലെ ഒന്നുമായിരിക്കില്ല. അച്ഛന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. അഭിനയിക്കുന്നതിനോ ഷോ ചെയ്യുന്നതിനോ ഒന്നും താത്പര്യമുണ്ടായിരുന്നില്ലെന്നും അനുശ്രീ പറയുന്നു.

Advertisement