ഉര്‍വശിയോട് കൃത്യം അഞ്ച് മണിക്ക് വീട്ടിലെത്തണം എന്ന് നിര്‍ബന്ധിച്ചിട്ട് കാര്യമുണ്ടോ? താന്‍ താനായത് ഇഷാനും ഉര്‍വശിയും വന്നതോടെയാണ്: ഭര്‍ത്താവ് ശിവപ്രസാദ്

340

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ഉര്‍വ്വശി. എക്കാലത്തെയും മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ കൂട്ടത്തില്‍ ആദ്യപേരുകളില്‍ വരും നടി ഉര്‍വശിയുടെ സ്ഥാനം. മലയാളത്തിന് പുറുമേ തമിഴിലും തെലുങ്കിലും എല്ലാം നായികയായി തിളങ്ങിയ ഉര്‍വ്വശി ഇപ്പോള്‍ കൂടുതലും അമ്മവേഷങ്ങളില്‍ ആണെത്തുന്നത്.

നായികയായാലും അമ്മ വേഷമായാലും സഹനടി വേഷമായാലും തനിക്ക് എന്തങ്കിലും പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന വേഷങ്ങളില്‍ മാത്രമേ ഉര്‍വ്വശി എത്താറുള്ളു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കാനുളള കഴിവാണ് ഉര്‍വശിയെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. സിനിമാ കരിയറില്‍ താര്തിനെ വെല്ലാന്‍ മലയാളത്തില്‍ വേറെ നടിമാരില്ല എന്നതാണ് സത്യം. എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതം തകര്‍ച്ചയുടേതായിരുന്നു.

Advertisements

പ്രണയിച്ച് വിവാഹം ചെയ്ത നടന്‍ മനോജ് കെ ജയനുമായി ഉര്‍വശി വിവാഹമോചനം നേടിയിരുന്നു. ദമ്പതികളുടെ ഏക മകള്‍ മനോജ് കെ ജയനോടൊപ്പമാണ് കഴിയുന്നത്. പിന്നീട് താരം 2013ല്‍ ശിവപ്രസാദിനെ വിവാഹം ചെയ്തിരുന്നു.

പിന്നീട് താരത്തിന് 42 മത് വയസില്‍ ഒരു മകനും ജനിച്ചു. ഇപ്പോള്‍ ഉര്‍വശിയും ഭര്‍ത്താവും കുടുംബമായി ചെന്നൈയില്‍ സ്ഥിര താമസമാണ്. ഇപ്പോഴിതാ ഭാര്യയായ ഉര്‍വശിയെ കുറിച്ചും കുടുംബത്തെ കുറിച്ചും ശിവപ്രസാദ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ALSO READ- കല്യാണം കഴിഞ്ഞ് കുട്ടികളെയും ഭര്‍ത്താവിനെയും നോക്കുന്ന ഒരു വീട്ടമ്മയായി കഴിഞ്ഞേനെ; സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍? ജീവിതം പറഞ്ഞ് അനുശ്രീ

മകനെ നീലാണ്ടന്‍ എന്നാണ് വീട്ടില്‍ വിളിക്കുന്നത്. മകന്റെ യഥാര്‍ത്ഥ പേര് ഇഷാന്‍ പ്രജാപതി എന്നാണെന്നും ശിവപ്രസാദ് പറയുന്നു. ഉര്‍വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ കുഞ്ഞാറ്റയാണ് മകന് ഈ പേരിട്ടത്. കുഞ്ഞാറ്റ ആയിരിക്കണം മകന് പേരിടുന്നതും, ചോറ് കൊടുക്കേണ്ടതും എന്നത് താനാണ് നിര്‍ബന്ധം പിടിച്ചത്. കാരണം അവര്‍ സഹോദരങ്ങളല്ലേ എന്നാണ് ശിവപ്രസാദ് പറയുന്നത്.

ഇവരെല്ലാം ഞങ്ങളുടെ മക്കളാണ്. അവന്റെ ചേച്ചിമാരാണ്. നാളെ കാലത്ത് ഞങ്ങള്‍ ഇല്ലാതായാലും അവന് കൂട്ടായി കുഞ്ഞാറ്റയും, ശ്രീമയിയും മറ്റു സഹോദരങ്ങളും എല്ലാവരും ഉണ്ടാകണമെന്നും ശിവപ്രസാദ് പറയുന്നു.

തനിക്ക് ഒരുപാട് മാറ്റങ്ങളാണ് ജീവിതത്തിലേക്ക് മകന്‍ വന്ന ശേഷം ഉണ്ടായത്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് എന്ന് പറയുന്നത് വളരെ ശരിയാണ്. ആദ്യമൊക്കെ എനിക്ക് കുഞ്ഞുങ്ങളെ എടുക്കാന്‍ തന്നെ പേടി ആയിരുന്നെന്നും പെട്ടെന്ന് ദേഷ്യ പെടുന്ന കൂട്ടത്തിലായിരുന്നു താനെന്നും എന്നാല്‍ അതെല്ലാം മാറിയെന്നും ശിവപ്രസാദ് പറയുകയാണ്.

ALSO READ- മകള്‍ ഐസിയുവില്‍ കിടക്കുമ്പോഴും സ്‌റ്റേജില്‍ കയറി കോമഡി പറഞ്ഞിട്ടുണ്ട്; സ്വന്തം കുഞ്ഞിന്റെ മുഖം കാണാന്‍ തുടിച്ചിരുന്നു: ഗിന്നസ് പക്രു

താന്‍ താനായത് ഇഷാന്‍ വന്ന ശേഷമാണ്. ജീവിതത്തിലേക്ക് ഉര്‍വശി വന്നതിന് ശേഷവും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. ഒരുമിച്ചുള്ള ജീവിത യാത്രയില്‍ വ്യത്യാസങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിക്കുന്നുണ്ട്.

ഒരു കുടുംബത്തിലെ ഏതു അഭിപ്രായ വ്യത്യാസവും ഏതു അകല്‍ച്ചയും പരസ്പരം മനസിലാക്കിയാല്‍ തീരാവുന്നത് മാത്രമാണ്. തനിക്ക് ഉര്‍വശിയെയും അവരുടെ പ്രൊഫഷനും നന്നായി മനസിലാകും.


സിനിമയെ കുറിച്ചു ഒന്നും അറിയാതെ, അവരുടെ തൊഴിലിനെ കുറിച്ച് മനസിലാക്കാതെ കൃത്യം അഞ്ചുമണിക്ക് വീട്ടില്‍ എത്തണം എന്ന് നിര്‍ബന്ധം വച്ചിട്ട് കാര്യമുണ്ടോയെന്ന് ശിവ പ്രസാദ് ചോദിക്കുകയാണ്.

Advertisement