ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടും! നിന്നിഷ്ടം എന്നിഷ്ടത്തിൽ നിന്നും അപ്രതീക്ഷിതമായി പിന്മാറി സാന്ദ്ര; കാരണം തേടിയവർക്ക് മറുപടിയുമായി താരം

137

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാന്ദ്ര. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന നിന്നിഷ്ടം എന്നിഷ്ടം സീരിയലിൽ സാന്ദ്രയായിരുന്നു നായിക. മുൻപ് ചോക്ലേറ്റ്, തൂവൽസ്പർശം പോലുള്ള സീരിയലുകളിലും താരം വേഷമിട്ടിരുന്നു.

സംപ്രേക്ഷണം തുടരുന്ന നിന്നിഷ്ടം എന്നിഷ്ടം സീരിയലിൽ സാന്ദ്രയാണ് കേന്ദ്രകഥാപാത്രമായ അഞ്ജലിയായി എത്തിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി നടി സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു. പെട്ടന്നുള്ള നടിയുടെ പിന്മാറ്റം ആളുകൾക്ക് അംഗീകരിക്കാൻ അല്പം പ്രയാസവുമുണ്ടാക്കി.

Advertisements

ഇത്ര നന്നായി പോയിരുന്ന സീരിയലിൽ നിന്ന് എന്തുകൊണ്ടാണ് പെട്ടന്ന് പിന്മാറിയത് എന്ന ചോദ്യം ആരാധകരും താരത്തോട് ചോദിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി സാന്ദ്ര വന്നിരിയ്ക്കുകയാണ്.

തന്നോട് എല്ലാവരും ഇതേ ചോദ്യമാണ് ചോദിയ്ക്കുന്നതെന്നും പറ്റാവുന്നത്രെയും പേർക്ക് മറുപടി നൽകിയിട്ടുണ്ട് എന്നും സാന്ദ്ര പറയുകയാണ്. എന്നിട്ടും അവസാനിക്കാത്ത ചോദ്യങ്ങൾക്ക് വേണ്ടിയാണ് ഈ മറുപടി എന്ന് പറഞ്ഞ് നടി യൂട്യൂബിൽ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു.

ALSO READ- ഇത് സ്‌പെഷ്യലാണ്! ഒളിച്ചോടി വിവാഹിതരായ ചിന്നുവും രാജേഷും, ലക്ഷങ്ങൾ യൂട്യൂബിലൂടെ വരുമാനം; കുഞ്ഞതിഥി എത്തിയതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി

സാന്ദ്ര കഴിഞ്ഞ രണ്ട് വർഷമായി തമിഴിൽ പ്രിയമാണ തോഴി എന്ന സീരിയൽ ചെയ്തു വരികയായിരുന്നു. അതിനൊപ്പമാണ് നിന്നിഷ്ടം എന്നിഷ്ടം എന്ന സീരിയലും വന്നത്. മാസത്തിൽ 15 ദിവസം തമിഴിലും 15 ദിവസം മലയാളത്തിലുമായാണ് ഡേറ്റ് അഡ്ജസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് വലിയ കുഴപ്പമില്ലാതെ രണ്ടു സീരിയലുകളും മുന്നോട്ട് പോകുന്നുണ്ടായിരുന്നെന്ന് സാന്ദ്ര പറയുന്നു.

പക്ഷെ, പിന്നീട് നിന്നിഷ്ടം എന്നിഷ്ടം സീരിയലിൽ ചില സാങ്കേതിക പ്രശ്നങ്ങൾ വന്നു. എപ്പിസോഡ് ഷോർട്ടേജ് വരികയായിരുന്നു. ഷൂട്ട് ചെയ്ത എപ്പിസോഡുകൾ ഇല്ലാതെയായി. അങ്ങനെ വന്നപ്പോൾ ഇന്ന് അഭിനയിക്കുക, നാളെ എഡിറ്റ് ചെയ്യുക, മറ്റന്നാൽ സംപ്രേക്ഷണം ചെയ്യുക എന്ന നിലയിലേക്കെത്തി.

ALSO READ-അങ്കിൾ എന്നാണ് ആദ്യം വിളിപ്പിച്ചത്; പിന്നെ തിരുത്തിക്കുകയായിരുന്നു; സനുഷയെയും അങ്കിളെന്ന് വിളിക്കാൻ സമ്മതിച്ചില്ല; ദിലീപിനെ കുറിച്ച് കാവ്യ മാധവൻ

ഇതോടെ പ്രിയമാണ തോഴിയുടെ ഡേറ്റും അഡ്ജസ്റ്റ് ചെയ്ത് രണ്ട് ഭാഗത്തും പ്രശ്നമില്ലാതെ മുന്നോട്ടു കൊണ്ടു പോയി. പക്ഷെ പ്രശ്നങ്ങൾ അപ്പോഴും അവസാനിച്ചില്ല. കല്യാണം എപ്പിസോഡിന് വേണ്ടി ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്ത സാധനങ്ങൾ എല്ലാം നഷ്ടപ്പെട്ടുപോയി. അതെല്ലാം വീണ്ടും റീ ക്രിയേറ്റ് ചെയ്യേണ്ടി വന്നതോടെ രാത്രിയും പകലും ഇല്ലാതെ ഷൂട്ടിങ് നടന്നു. അത് കഴിഞ്ഞ് തമിഴ് സീരിയലിന് വേണ്ടി ചെന്നൈയിലേക്കുള്ള യാത്ര കൂടിയായതോടെ അത് തന്റെ ആരോഗ്യത്തെ ബാധിച്ചു.

ഇതോടെ ഈ രീതിയിൽ തുടർന്നു പോകാൻ കഴിയാത്ത അവസ്ഥയാവുകയും ചെയ്തു. തന്റെ ഡേറ്റിലുള്ള പ്രശ്നമല്ല, ഡേറ്റുണ്ട്. പക്ഷെ ടെക്നിക്കൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലായിരുന്നു.

ഒടുവിൽ എന്ത് ചെയ്യണം എന്നറിയാതെ ടീം അംഗങ്ങളുമായി സംസാരിച്ച ശേഷം എല്ലാവരും കൂടി ഒരുമിച്ചെടുത്ത തീരുമാനമാണ് പുതിയ ആളെ കൊണ്ടു വരിക എന്നത്. അങ്ങനെയാണ് പിന്മാറിയത്. പുതിയ ആർട്ടിസ്റ്റിനും നിങ്ങളുടെ സപ്പോർട്ട് വേണം എന്നാണ് സാന്ദ്ര പറയുന്നത്.

Advertisement