അങ്കിൾ എന്നാണ് ആദ്യം വിളിപ്പിച്ചത്; പിന്നെ തിരുത്തിക്കുകയായിരുന്നു; സനുഷയെയും അങ്കിളെന്ന് വിളിക്കാൻ സമ്മതിച്ചില്ല; ദിലീപിനെ കുറിച്ച് കാവ്യ മാധവൻ

58

മലയാളികളുടെ പ്രിയതാരമാണ് കാവ്യാ മാധവൻ. അതേസമയം മലയാള സിനിമയിലെ നായിക കഥാപാത്രം എന്ന് പറയുമ്പോൾ ആദ്യം തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് വരുന്നത് നടി കാവ്യ മാധവന്റെ മുഖം ആയിരിക്കും. മലയാളികളുടെ ശാലീന സുന്ദരി കാവ്യാ, നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ താരം അത്ര സജീവമല്ല. എന്നാൽ സോഷ്യൽമീഡിയയിൽ സജീവമാവുകയാണ് കാവ്യ.

Advertisements

അടുത്തിടെയാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ അംഗത്വം എടുത്തത്. അപ്പോൾ മുതൽ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്. താരം തന്റെ താരത്തിന്റെ സ്വന്തം ബൊട്ടീക്കായ ലക്ഷ്യയ്ക്ക് വേണ്ടി പ്രമോഷൻ തിരക്കിലാണ്. ഇതിനിടെയാണ് മുമ്പ് ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞ ചില വാക്കുകൾ വീണ്ടും വൈറൽ ആവുന്നത്.

ALSO READ- താടിവെച്ച് കൊണ്ട് മോഹൻലാലിന് നല്ല പടങ്ങൾ ചെയ്യാൻ സാധിക്കില്ല; എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാൽ ആളുകൾക്ക് മടുക്കും; ശാന്തിവിള ദിനേശ്

കാവ്യമാധവൻ ആദ്യമായി ഭർത്താവ് ദിലീപിനെ കണ്ടതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ആദ്യമായി നേരിൽ കണ്ടപ്പോൾ അങ്കിൾ എന്നാണ് താൻ ദിലീപേട്ടനെ വിളിച്ചതെന്നും അദ്ദേഹം അത് തിരുത്തി ചേട്ടൻ എന്ന് വിളിപ്പിക്കുകയായിരുന്നു എന്നും പറയുകയാണ് കാവ്യ.

ഇതുവരെ പുറത്തിറങ്ങാത്ത ാെരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിൽ നടന്ന കാര്യമാണ് കാവ്യ പറയുന്നത്.’കൊച്ചിയിലെ ഒരു പാടത്ത് ദി പ്രസിഡന്റ് എന്ന സിനിമ ഷൂട്ട് ചെയ്യുന്നു. ഇന്നും പുറത്തിറങ്ങാത്ത ആ സിനിമയിൽ മോളി ആണ് ഞാൻ. ഇന്ദ്രൻസേട്ടനുണ്ട് ലൊക്കേഷനിൽ. അതേ ലൊക്കേഷനിൽ ഞങ്ങളുടെ ഷൂട്ടിങ് കഴിഞ്ഞാലുടൻ ഇന്ദ്രൻസേട്ടന് ‘മാനത്തെ കൊട്ടാരത്തി’ന്റെ ഷൂട്ടുണ്ട്.’

‘ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ തിരിച്ചു പോവുമ്പോൾ അതാ കലുങ്കിൽ മൂന്നു പേർ. മാനത്തെ കൊട്ടാരത്തിലെ മറ്റു മൂന്നു നായകൻമാർ. ഹരിശ്രീ അശോകൻ, നാദിർഷ, ദിലീപ്. കോമിക്കോളയിലൂടെ എന്നെ ഒരുപാടു ചിരിപ്പിച്ചിട്ടുളളവർ.’

ALSO READ- ‘കാര്യങ്ങൾ വളരെ സ്പഷ്ടമാണ്, 2024 ലിൽ ഭാരതം എങ്ങോട്ടെന്ന്’; ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷം പങ്കിട്ട് കൃഷ്ണകുമാർ

‘ആദ്യമായാണ് ദിലീപേട്ടനെ നേരിൽ കാണുന്നത്. ഞാനും എന്റെ ചേട്ടൻ മിഥുനും ദിലീപേട്ടന്റെ കടുത്ത ആരാധകരാണ്. ഓടിച്ചെന്നു ഞാൻ കലുങ്കിനരികിലേക്ക്. എനിക്കൊരു പരിചയക്കുറവുമുണ്ടായിരുന്നില്ല. അങ്കിൾ എന്നാണ് ഞാൻ ആദ്യം വിളിച്ചത്.’

‘ഉടനെ തന്നെ ദിലീപേട്ടൻ അപ്പോൾ തന്നെ അതു തിരുത്തി. അങ്കിൾ അല്ല മോളേ ചേട്ടൻ. ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമാണ് ‘കോമിക്കോള’ എന്നു പറഞ്ഞു,’ -എന്നും കാവ്യ ഓർമിച്ചെടുക്കുകയാണ് ഈ പ്രസംഗത്തിൽ.

പിന്നീട് താൻ ‘ഭൂതക്കണ്ണാടി’യിൽ അഭിനയിക്കുമ്പോൾ ദിലീപേട്ടൻ ഒരു ദിവസം ലൊക്കേഷനിൽ വന്നിരുന്നു. ലോഹിയങ്കിളിനെ കാണാനായി. ലോഹിയങ്കിളിന്റെ ഭാര്യ സിന്ധു ചേച്ചിയുമായി സംസാരിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് തന്നെ കണ്ടു. ഹായ് കാവ്യ എന്നു പറഞ്ഞു. തനിക്കു സന്തോഷം തോന്നി. തന്നെ മറന്നില്ലല്ലോ? എന്നും കാവ്യ വിശദീകരിക്കുകയാണ്.

അപ്പോഴേക്കും ദിലീപേട്ടൻ സിനിമയിലും താരമായി മാറിയിരുന്നു. വർഷങ്ങൾക്കു ശേഷം ഏതോ സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ ദിലീപേട്ടൻ പറയുന്നുണ്ടായിരുന്നു. അന്ന് ഭാഗ്യത്തിനാണ് അങ്കിൾ വിളി മാറ്റിച്ചത്. ഇല്ലെങ്കിൽ എന്തൊരു ഗതികേടായേനെ. ഒരു ചൈൽഡ് ആർട്ടിസ്റ്റിനെയും അങ്കിൾ എന്നു വളിപ്പിക്കാൻ സമ്മതിക്കില്ലെന്നു പറഞ്ഞെന്ന് കാവ്യ വെളിപ്പെടുത്തി.

മീശമാധവനിൽ അഭിനയിക്കുമ്പോൾ സനൂഷയുണ്ട്. സനൂഷ ‘അങ്കിൾ ഞാൻ പോവുകയാണേ’ എന്നു പറഞ്ഞപ്പോൾ സനൂഷയെ അടുത്തേയ്ക്കു വിളിച്ചു പറഞ്ഞു, ഇങ്ങു വന്നേ. ഇതു പോലെ അങ്കിൾ എന്നു വിളിച്ചൊരാളാണ് ഇപ്പോൾ നായികയായി അഭിനയിക്കുന്നത്. നാളെ നീയും നായികയാവില്ലെന്ന് ആർക്കറിയാം അതുകൊണ്ട് ചേട്ടാന്നു വിളിച്ചാൽ മതിയെന്നും പറഞ്ഞു. അതുപോലെ സനുഷ ‘മിസ്റ്റർ മരുമകനിൽ’ നായികയായില്ലേ? എന്നും കാവ്യ മാധവൻ പറയുകയാണ്.

Advertisement