ഇത് സ്‌പെഷ്യലാണ്! ഒളിച്ചോടി വിവാഹിതരായ ചിന്നുവും രാജേഷും, ലക്ഷങ്ങൾ യൂട്യൂബിലൂടെ വരുമാനം; കുഞ്ഞതിഥി എത്തിയതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി

105

ടിക് ടോക്കിലൂടെയെത്തി ഇന്ന് റീൽസിലും താരങ്ങളായിരിക്കുകയാണ് ദമ്പതിമാരായ രാജേഷും ചിന്നുവും. സോഷ്യമീഡിയയിൽ സജീവമായ രാജേഷിനും ചിന്നുവിനും ഇന്ന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്.

ഇവരുടെ റീൽസ് വീഡിയോകൾ പലപ്പോഴും വൈറലാവാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഇവർക്കുണ്ട്. ഇതിൽ തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ രാജേഷും ചിന്നുവും പങ്കുവെക്കാറുണ്ട്. എല്ലാം നിമിഷ നേരം കൊണ്ടാണ് വലിയ ശ്രദ്ധനേടുന്നത്.

Advertisements

അടുത്തിടെയായിരുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കുഞ്ഞിന്റെ വിശേഷങ്ങൾ രാജേഷ് പലപ്പോഴും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. കുഞ്ഞിന്റെ നൂല് കെട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം രാജേഷും ചിന്നുവും സോഷ്യൽമീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

ALSO READ- അങ്കിൾ എന്നാണ് ആദ്യം വിളിപ്പിച്ചത്; പിന്നെ തിരുത്തിക്കുകയായിരുന്നു; സനുഷയെയും അങ്കിളെന്ന് വിളിക്കാൻ സമ്മതിച്ചില്ല; ദിലീപിനെ കുറിച്ച് കാവ്യ മാധവൻ

ചിന്നുവിന്റെ പ്രസവത്തെ കുറിച്ചും താൻ അനുഭവിച്ച സമ്മർദ്ദങ്ങളെ കുറിച്ചും തുറന്നുപറഞ്ഞും രാജേഷ് രംഗത്തെത്തിയിരുന്നു. ലേബർ റൂമിന് മുന്നിൽ കാത്തിരിക്കുന്ന വീഡിയോയും പങ്കുവെച്ചിരുന്നു. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞതും സന്തോഷിച്ചതും ഈ നിമിഷത്തിലാണെന്ന് രാജേഷ് പറഞ്ഞിരുന്നു.


ഇപ്പോഴിതാ, ഇരുവരും ഏഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. കളർഫുള്ളായി ഫോട്ടോഷൂട്ട് നടത്തി, അതിന്റെ ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് ഇരുവരും.

ALSO READ- താടിവെച്ച് കൊണ്ട് മോഹൻലാലിന് നല്ല പടങ്ങൾ ചെയ്യാൻ സാധിക്കില്ല; എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാൽ ആളുകൾക്ക് മടുക്കും; ശാന്തിവിള ദിനേശ്

ഏഴാം വിവാഹ വാർഷികത്തിൽ കുഞ്ഞും കൂടെയുണ്ട് എന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഭാര്യയ്ക്ക് നന്ദിയെന്നും പറഞ്ഞുകൊണ്ടാണ് രാജേഷ് ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവച്ചിരിക്കുന്നത്.

‘എന്റേതായിരിക്കുന്നതിന് നന്ദി ചിന്നൂ, ഇത്തവണത്തെ വിവാഹ വാർഷികത്തിന് നമ്മുടെ കുഞ്ഞിനെ എനിക്ക് സമ്മാനിച്ചതിൽ നന്ദിയുണ്ട്. അതുകൊണ്ട് തന്നെ ഈ വിവാഹ വാർഷികം സ്പെഷ്യലാണ്’- എന്നാണ് രാജേഷ് പറഞ്ഞിരിക്കുന്നത്.

Advertisement