‘കാര്യങ്ങൾ വളരെ സ്പഷ്ടമാണ്, 2024 ലിൽ ഭാരതം എങ്ങോട്ടെന്ന്’; ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷം പങ്കിട്ട് കൃഷ്ണകുമാർ

31

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

Advertisements

ഇപ്പോഴിതാ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയുടെ ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കുന്ന ഭാഗങ്ങൾ ഉൾപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപി വിജയമുറപ്പിച്ചിരിക്കുകയാണ്.

ALSO READ- ‘ഒരു മൈക്കും കുറച്ച് ആൾക്കാരെയും കാണുമ്പോൾ വായിൽതോന്നുന്നത് വിളിച്ചുപറയരുത്’; ഗായത്രി ഒരു സീരിയൽ എടുത്ത് മൊല്ലാക്ക എന്ന് പേരിടട്ടെ: മനോജ്

ഇന്ന് നടന്ന വോട്ടെണ്ണലിലാണ് ബിജെപി വിജയം കൊയ്തത്. മധ്യപ്രദേശിൽ ഭരണം നിലനിർത്തുകയും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഛത്തീസ്ഗഢിലും വിജയം നേടാൻ ബിജെപിക്കായി. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തിയതാണ് കോൺഗ്രസിന് ആശ്വാസം നൽകുന്നത്.

ഭരണത്തുടർച്ച പ്രതീക്ഷിച്ചെങ്കിലും രാജസ്ഥാനിലും ആത്മവിശ്വാസത്തോടെ കോൺഗ്രസ് മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡും ജനം പാർട്ടിയെ കൈവിട്ടു. അതുകൊണ്ട് തന്നെ കോൺഗ്രസ് കടുത്ത നിരാശയിലേക്ക് പോയിരിക്കുകയാണ്.

ALSO READ- വിജയ് ഒന്നും ഇത്തരം ക്യാരക്ട്ര്‍ ചെയ്യില്ല, മമ്മൂട്ടി വേറെ ലെവലാണ്; കാതല്‍ സിനിമ കണ്ട ശേഷം ആരാധകന്‍ പറയുന്നു

ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ രംഗത്തെത്തിയിരിക്കുകയാണ്. ‘കാര്യങ്ങൾ വളരെ സ്പഷ്ടമാണ്… 2024 ലിൽ ഭാരതം എങ്ങോട്ടെന്ന്..’- എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.

നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് ആശംസകളും വിമർശനങ്ങളും കമന്റായി രേഖപെടുത്തിയത്. 10 വർഷത്തിന് ശേഷവും മോദി തരംഗം തന്നെ നമ്പർ 1, കേരളത്തിൽ കൊങ്ങികൾക്കും കമ്മികൾക്കും കരച്ചിലോ കരച്ചിൽ ആയിരിക്കും.. വാനോളം ഉയരട്ടെ യശസ്…വാനോളം ഉയരട്ടെ ദേശിയതാ…ലോകം അറിയട്ടെ ഭാരതമണ്ണിൻ പവിത്രത, കേരളത്തിൽ ഒരു താമരയും വിരിയില്ല’-എന്നും കൃഷ്ണകുമാറിന്റെ പോസ്റ്റിന് കമന്റായി ലഭിച്ചു.

Advertisement