ഒരമ്മ എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമാണ് എന്റെ അമ്മ; ഏറ്റവും വെറുത്തത് ഭർത്താവിനെ, വിവാഹജീവിതത്തിൽ നിന്നും പുറത്തുകടന്നാൽ മതിയെന്നായി: നടി സംഗീത

837

ഒരു കാലത്ത് തെന്നിന്ത്യൻ സൂപ്പർ നായികയായിരുന്നു നടി സംഗീത. നിരവധി മലയാളം തമിഴ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അഭിനേത്രി കൂടിയാണ് സംഗീത. നടനും ഗായകനുമായ കൃഷ് എന്ന വിജയ് ബാലകൃഷ്ണൻ ആണ് സംഗീതയുടെ ഭർത്താവ്. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ താരമായി മാറാൻ രസിക എന്ന സംഗീതയ്ക്ക് കഴിഞ്ഞു.

ഗ്ലാമർ വേഷങ്ങളിലൂടെയാണ് കൂടുതൽ പ്രശസ്തയായത് എങ്കിലും, പിതാമഹൻ സിനിമയിലെ സംഗീതയുടെ പ്രകടനമാണ് ഗ്ലാമർ വേഷങ്ങൾ മാത്രമല്ല തനിക്ക് ചേരുക എന്ന് താരത്തിന് തെളിയിക്കാനായി.

Advertisements

സിനിമാ കരിയറിൽ വിജയിച്ച് നിൽക്കുന്നതിനിടെയായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ അമ്മയെ കുറിച്ചും ഭർത്താവ് ക്രിഷിനെ കുറിച്ചും സംസാരിക്കുകയാണ് സംഗീത.

ALSO READ- മാസ് സിനിമ വേണ്ടവർ അങ്ങനെ കാണാം, സീരിയസ് ആയി കാണേണ്ടവർക്ക് അങ്ങനെ കാണാം; മലൈക്കോട്ടൈ വാലിബന്റെ പ്രതീക്ഷകൾ ഇരട്ടിയാക്കി മോഹൻലാൽ

തന്റെ അമ്മയെ കുറിച്ച് നല്ലതൊന്നും പറയാനില്ലെന്നാണ് സംഗീത പറയുന്നത്. ഒരമ്മ എങ്ങനെയാകരുത് എന്നതിനുദാഹരണമാണ് തന്റെ സ്വന്തം അമ്മ. അവരുടെ അടുത്ത് നിന്നും രക്ഷപ്പെടാൻ വിവാഹത്തിലൂടെ സാധിച്ചെന്നും സംഗീത പറയുന്നു. എങ്കിലും തന്റെ ഭർത്താവിനെയും അമ്മ വെറുതെ വിടാൻ തയ്യാറായില്ല.അനാവശ്യമായ ആരോപണങ്ങൾ വഴി തന്നെയും ഭർത്താവിനെയും നാണം കെടുത്താൻ അമ്മ ശ്രമിച്ചെന്നും താരം ആരോപിക്കുകയാണ്.

അതേസമയം തനിക്ക് കൃഷിനെ വിവാഹം ചെയ്യുന്നതിന് മുൻപ് തമ്മിൽ തുറന്നു സംസാരിക്കാനോ, പരസ്പരം മനസ്സിലാക്കാനോ അധികം സമയം കിട്ടിയിരുന്നില്ല. ഇത് ദാമ്പത്യ ബന്ധത്തിൽ വലിയ പ്ര ശ്‌നങ്ങളുണ്ടാക്കിയെന്നും സംഗീത പറയുന്നു.

തങ്ങളിരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ച് മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹിതരായി. പുതിയൊരാൾക്കൊപ്പം എങ്ങനെയൊരു ജീവിതം കെട്ടിപ്പടുക്കാം എന്നെനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല .ഇരുവരും എങ്ങനെ ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് തന്നെ സംശയമായി. അതുകൊണ്ട് തന്നെ വിവാഹിതയായ ശേഷമുള്ള നാളുകളിൽ എനിക്ക് ജീവിതം വളരെ ബോറായാണ് തോന്നിയതെന്നും സംഗീത വെളിപ്പെടുത്തുന്നു.

ALSO READ- ‘ബാലാമണിയൊക്കെ മോഡേൺ ആയിപ്പോയി’; മോഡേൺ ലുക്കിൽ ഷോർട്‌സ് ധരിച്ചെത്തിയ നവ്യ നായർക്ക് നേരെ തിരിഞ്ഞ് സോഷ്യൽമീഡിയ

തനിക്ക് വിവാഹം എന്ന സമ്പ്രദായത്തോട്, ഭർത്താവിനോട് തന്നെ വെറുപ്പ് തോന്നി.് എങ്ങനെയെങ്കിലും ഈ ബന്ധം ഉപേക്ഷിച്ചു വെളിയിൽ കടക്കണം എന്നുപോലും തോന്നി. താൻ ഒട്ടും മനസിലാക്കാത്ത ഒരാൾക്കൊപ്പം ഒരു വീട്ടിൽ താമസിച്ച് കുടുംബജീവിതം നയിക്കുക എന്നത് ഒരു ദുസ്വപ്നം പോലെയായിരുന്നു. അദ്ദേഹത്തിന്റെ ഐഡിയോളജിയും തന്റെ ഐഡിയോളജിയും വ്യത്യസ്തമായിരുന്നു. ഒരുമിച്ചൊരു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തങ്ങൾ രണ്ടുപേർക്കും ഒരുപാട് തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നെന്നും താരം പറയുന്നു.

എന്നാൽ താൻ രക്ഷപ്പെടാൻ ചിന്തിച്ച സമയത്ത് തന്നോടൊപ്പം എങ്ങനെ ജീവിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ജീവിതം വളരെ ചെറുതാണ്, എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് സന്തോഷമായി ജീവിക്കണം എന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. കൃഷ് വളരെ മികച്ച ഒരു വ്യക്തിയാണ്, താനാണെങ്കിൽ ഒരു രാക്ഷസിയും എന്നാണ് ജീവിതത്തിന്റെ തുടക്കനാളുകളെ കുറിച്ച് സംഗീത പറയുന്നത്.

ഇപ്പോൾ പതിമൂന്നു വർഷങ്ങൾ പിന്നിടുന്ന തങ്ങളുടെ ജീവിതം ഇത്രയും മനോഹരമായത് അദ്ദേഹത്തിന്റെ മികവ് കൊണ്ടാണ്. താൻ അദ്ദേഹത്തെ സ്‌നേഹിക്കുന്നതിനേക്കാൾ കൂടുതൽ അദ്ദേഹം തന്നെ സ്‌നേഹിക്കുന്നു. തന്നെ കെയർ ചെയ്യുന്ന രീതി കണ്ടാൽ തന്നെ ആർക്കുമത് മനസ്സിലാകുമെന്നും സംഗീത പറഞ്ഞു. ഇരുവർക്കും ഒരു മകളുമുണ്ട്.

Advertisement