മാസ് സിനിമ വേണ്ടവർ അങ്ങനെ കാണാം, സീരിയസ് ആയി കാണേണ്ടവർക്ക് അങ്ങനെ കാണാം; മലൈക്കോട്ടൈ വാലിബന്റെ പ്രതീക്ഷകൾ ഇരട്ടിയാക്കി മോഹൻലാൽ

282

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ക്ലാസിക് സിനിമകളുടെ ഉസ്താദ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ നൻപകൽ മയക്കം എന്ന എവർഗ്രീൻ സിനിമയ്ക്ക് ശേഷം ലാലേട്ടനെ വെച്ച് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ നോക്കി കാണിന്നത്.

Advertisements

മോഹൻലാൽ ഗുസ്തിക്കാരനായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രാജസ്ഥാനിൽ വച്ചായിരുന്നു് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ചിത്രത്തിൽ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്, ചിത്രത്തിൽ നായികയായെത്തുന്നത് ബംഗാളി നടിയും മോഡലുമായ കത നന്ദിയാണ്.

ALSO READ- ‘ബാലാമണിയൊക്കെ മോഡേൺ ആയിപ്പോയി’; മോഡേൺ ലുക്കിൽ ഷോർട്‌സ് ധരിച്ചെത്തിയ നവ്യ നായർക്ക് നേരെ തിരിഞ്ഞ് സോഷ്യൽമീഡിയ

സിനിമ റിലീസിന് ഒരുങ്ങുന്നതിന് മുൻപ് തന്നെ പ്രതീക്ഷകൾ ഇരട്ടിയാക്കി ‘മോഹൻലാലിന്റെ എൻട്രിയിൽ തിയേറ്റർ കുലുങ്ങും’ എന്ന ചിത്രത്തിന്റെ സഹസംവിധായകൻ ടിനു പാപ്പച്ചന്റെ വാക്കുകളെത്തിയത് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രതീക്ഷളെ കുറിച്ച് മോഹൻലാൽ പറയുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ പുത്തൻ അനുഭവമാകും എന്നാണ് മോഹൻലാൽ പറയുന്നത്. മാസ് സിനിമ വേണ്ടവർ അങ്ങനെ കാണാം. സീരിയസ് ആയി കാണേണ്ടവർക്ക് അങ്ങനെ കാണാം എന്നാണ് മോഹൻലാൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്.

ALSO READ-പൈസ കൊടുത്ത് സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ കുറ്റം പറഞ്ഞോ; ടെലഗ്രാമിൽ സിനിമ കാണുന്നവർക്ക് കുറ്റം പറയാനുള്ള യോഗ്യതയില്ല: അൻസിബ

‘കാലദേശങ്ങൾക്ക് അതീതമായ രീതിയാണ് ചിത്രത്തിന്റെ മേക്കിംഗിൽ സ്വീകരിച്ചത്. ഇത്ര വലിയ കാൻവാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തു. ബാക്കിയെല്ലാം പ്രേക്ഷകർ തീരുമാനിക്കട്ടെ’- എന്നും താരം പറയുന്നുണ്ട്.

സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, ജോൺ മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, മാക്‌സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്.

ചിത്രത്തിൽ മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ് എന്നിവരും വേഷമിടുന്നുണ്ട്. സിനിമയുടെ ലുക്ക് പോസ്റ്ററുകൾ ഏറെ ശ്രദ്ധേയമായിരുന്നു.

Advertisement