പൈസ കൊടുത്ത് സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ കുറ്റം പറഞ്ഞോ; ടെലഗ്രാമിൽ സിനിമ കാണുന്നവർക്ക് കുറ്റം പറയാനുള്ള യോഗ്യതയില്ല: അൻസിബ

107

ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിലെ സ്‌കൂൾ കുട്ടിയുടെ വേഷം അവതരപ്പിച്ച് സിനിമയിൽ ചുവടുവെച്ച താരമാണ് അൻസിബ ഹസൻ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യം ഒന്നാം ഭാഗത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് ദൃശ്യം രണ്ടാം ഭാഗത്തിലും അൻസിബ എത്തി.സിനിമയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത ശേഷമാണ് ദൃശ്യം 2 എന്ന ചിത്രത്തിലൂടെ നടി തിരിച്ചുവരവ് നടത്തിയത്. ഗംഭീര പ്രകടനമാണ് ചിത്രത്തിൽ അൻസിബ കാഴ്ചവെച്ചത്.

അതേസമയം, തനിക്ക് ദൃശ്യത്തിന് ശേഷം നല്ല പ്രോജക്ടുകൾ ഒന്നും വരാത്തതിനാലാണ് തനിക്ക് സിനിമയിൽ നിന്ന് ഗ്യാപ്പ് എടുക്കേണ്ടി വന്നതെന്നാണ് നടി പറയുന്നത്. സിനിമയെ സീരിയസായി കാണുന്ന ആളാണ് താൻ പക്ഷേ അതിനനുസരിച്ചുള്ള വേഷങ്ങൾ തനിക്ക് ലഭിച്ചില്ല. കിട്ടിയതെല്ലാം ചെറിയ വേഷങ്ങളായിരുന്നെന്നും അന്ഡസിബ കരിയർ ബ്രേക്കിനെ കുറിചച്് പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റ പുതിയ ചിത്രം കുറുക്കൻ റിലീസായിരിക്കുകയാണ്.

Advertisements

ഇതിനിടെ അൻസിബ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. സിനിമ ടെലഗ്രാമിൽ കാണുന്നവർക്ക് കുറ്റം പറയാനുള്ള യോഗ്യതയില്ലെന്നാണ് അൻസിബ ഹസൻ അഭിപ്രായപ്പെട്ടത്.

ആർക്കായാലും തിയേറ്ററിൽ പോയി സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ കുറ്റം പറയാമെന്നും അത് അധ്വാനിച്ച് ഉണ്ടാക്കിയ പണമാണെന്നും അൻസിബ പറയുകയാണ്. ഏറ്റവും പുതിയ ഒരു അഭിമുഖത്തിലാണ് താരത്തന്റെ ഈ വാക്കുകൾ .

ALSO READ- ഫഹദിന്റെ ഷർട്ടിൽ രവീണയുടെ ലിപ്സ്റ്റിക് പടർന്നത് വെളിപ്പെടുത്തി മാരി സെൽവരാജ്; ഫഹദിനെ ചുംബിച്ചോ എന്ന് സോഷ്യൽമീഡിയ; ഒടുവിൽ സത്യം തുറന്നുപറഞ്ഞ് താരം

പലപ്പോഴും നല്ല സിനിമകളെ പറ്റിയും നെഗറ്റീവ് കമന്റുകൾ കാണാറുണ്ട്. നല്ലതാണെങ്കിലും നെഗറ്റീവ് പറയും. ചുമ്മാ, അവർക്കൊരു സുഖം. അങ്ങനെ കമന്റിടുന്നവർ ശരിക്കും തിയേറ്ററിൽ പോയി സിനിമ കാണുന്നവരല്ലെന്നാണ് അൻസിബ പറയുന്നത്.

അവർ ടെലഗ്രാമിലൊക്കെ സിനിമ കാണുന്ന ആൾക്കാരാണ്. ടെലഗ്രാമിൽ സിനിമ കണ്ടിട്ട് വന്ന് കുറ്റം പറയുന്ന കുറേ ആളുകളുണ്ട്. അവർക്ക് ഒരു യോഗ്യതയുമില്ലെന്നാണ് താരം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ALSO READ- അവസരങ്ങൾ കുറഞ്ഞപ്പോൾ പ്രയാഗയും ടോപ് ലെസ് ആയോ? സംശയിച്ച് പ്രേക്ഷകർ; മറുപടിയുമായി പ്രയാഗ മാർട്ടിൻ

അതേസമയം, ‘തിയേറ്ററിൽ പോയി പൈസ കൊടുത്തിട്ട് സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ കുറ്റം പറഞ്ഞോ. പടം തിയേറ്ററിൽ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ കുറ്റം പറയാനുള്ള അവകാശം പ്രേക്ഷകർക്കുണ്ട്. അങ്ങനെ ആർക്ക് വേണമെങ്കിലും പറയാം. കാരണം അത് അവർ അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ്.’- താരം പറയുന്നു.

‘അല്ലാതെ ടെലഗ്രാമിൽ പടം കണ്ടിട്ട്, ഇത് മോശം പടമാണ് ബ്രോ, ഇത് കൊള്ളൂല്ല എന്ന് പറയുക, അതിലെ രംഗങ്ങൾ കട്ട് ചെയ്ത് ഇടുക, അത് മോശം ഏർപ്പാടായി തോന്നിയിട്ടുണ്ട്. ഞാൻ ഈ പറയുന്നതിന് പോലും മോശം കമന്റ് വരും, ഇവളാരാ ഇതൊക്കെ പറയാനെന്ന്. അഭിപ്രായം പറയാൻ എനിക്കും അവകാശമുണ്ട്. കമന്റ് അവഗണിക്കാം അല്ലെങ്കിൽ വായിക്കാം’- എന്നാണ് താരം അഭിപ്രായപ്പെട്ടത്.

അൻസിബയുടെ പുതിയ ചിത്രം കുറുക്കൻ നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത ചിത്രമാണ്. വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ജൂലൈ 27ന് റിലീസ് ചെയ്ത ചിത്രത്തിൽ സുധീർ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ,ജോജി ജോൺ, അശ്വത് ലാൽ, ബാലാജി ശർമ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ് തുടങ്ങിയവരും വേഷമിടുന്നു.

Advertisement