ഒരു രക്ഷയും ഇല്ല; കടല്‍ തീരത്ത് ബിക്കിനി ലുക്കില്‍ സാനിയ

950

ആരാധകര്‍ ഏറെയുള്ള നടിയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവം ആയ സാനിയ ഇടയ്ക്കിടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. മോഡല്‍ വസ്ത്രം ധരിച്ചതിന്റെ പേരിലാണ് സാനിയ പലപ്പോഴും സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം നേരിട്ടത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാത്ത നടി കൂടിയാണ് സാനിയ. ചില കമന്റുകള്‍ക്കെല്ലാം തക്ക മറുപടിയും ഈ നടി കൊടുക്കാറുണ്ട്.

Advertisements

Also readകുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ്‌

കഴിഞ്ഞദിവസം ബ്ലാക്ക് നിറത്തിലെ മോഡേണ്‍ വസ്ത്രം ധരിച്ചുകൊണ്ടുള്ള സാനിയയുടെ ഫോട്ടോ സമൂഹം മാധ്യമങ്ങളില്‍ തരംഗം ആയിരുന്നു. ചിത്രത്തിന് താഴെ കൂടുതല്‍ വിമര്‍ശനങ്ങള്‍ തന്നെയാണ് വന്നത്. ഇപ്പോഴിതാ ഇതിനു മറുപടി എന്നതുപോലെ മറ്റു ചില ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സാനിയ.

ബിക്കിനി ധരിച്ചു കൊണ്ടുള്ള ഫോട്ടോസ് ആണ് സാനിയ പോസ്റ്റ് ചെയ്തത്. വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ബാധിക്കില്ല എന്നത് നടി പങ്കുവെച്ച പുതിയ ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഫോട്ടോ ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു. 
അതേസമയം ക്വീന്‍ എന്ന ചിത്രത്തിലൂടെ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സാനിയ കടന്നുവന്നത്. തുടര്‍ന്ന് ശ്രദ്ധിക്കപ്പെടുന്ന സിനിമകളില്‍ അഭിനയിക്കാന്‍ ഈ നടിക്ക് സാധിച്ചു. ഇടയ്‌ക്കൊക്കെ ട്രോളുകള്‍ വന്നു എങ്കിലും ഇതൊന്നും ഈ താരം മൈന്‍ഡ് ചെയ്തിരുന്നില്ല.

മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാന്‍സ് റിയാലിറ്റി ഷോയില്‍ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷാ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയ തന്നെ.

 

Advertisement