നെഞ്ചിൽ റോസാപ്പൂ പതിപ്പിച്ച് സാനിയ ഇയ്യപ്പൻ; പുത്തൻ ടാറ്റു ചിത്രങ്ങൾ വൈറൽ

63

മുമ്പും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ് മലയാള നടിമാർക്കിടയിലെ ടാറ്റു ഭ്രമം. ഇതിന് നടിമാരായ ഭാവന, അർച്ചനാ കവി, ലെന, റിമ കല്ലിങ്കൽ, നമിത പ്രമോദ് മമ്ത എന്നിങ്ങനെ ടാറ്റു പ്രേമികളായ നടിമാരുടെ നീണ്ട നിരതന്നെയുണ്ട് മലയാളത്തിൽ.

അക്കൂട്ടത്തിലേക്ക് ഇതാ ഒരാൾക്കൂടി. യുവനടി സാനിയ അയ്യപ്പനാണ് അടുത്തിടെ പച്ചകുത്തിയിരിക്കുന്നത്. നെഞ്ചിന് മുകളിലായി ഒരു റോസാപ്പൂവിന്റെ ചിത്രമാണ് സാനിയ ടാറ്റു ചെയ്തിരിക്കുന്നത്.

Advertisements

ടാറ്റു ചെയ്ത താരത്തിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഓഫ് ഷോൾഡർ ടോപ് ധരിച്ചുള്ള താരത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

കാൽപ്പനിക മുന്നേറ്റത്തിന്റെ പ്രചോദനമായ നീലപ്പൂവ് പാശ്ചാത്യകലയിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

അന്തമില്ലാത്തതും എത്തിപ്പെടാനാവാത്തതുമായവയ്ക്കു വേണ്ടിയുള്ള ആഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും പ്രപഞ്ചാതീതമായ പ്രയത്നത്തിന്റെയും പ്രതീകം.

വസ്തുക്കളുടെ സൗന്ദര്യത്തെയും പ്രതീക്ഷയെയുമാണ് നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്’, പുതിയ ടാറ്റുവിനെക്കുറിച്ച സാനിയ കുറിച്ചത് ഇങ്ങനെ.

കൊച്ചി കാക്കനാട് പ്രവർത്തിക്കുന്ന ഇങ്ക്ഫെക്ടഡ് എന്ന ടാറ്റു സ്റ്റുഡിയോയിൽ നിന്നാണ് താരം പച്ചകുത്തിയത്.

ആദ്യമായല്ല സാനിയ ടാറ്റു ചെയ്യുന്നത്. ഇതിനുമുൻപ് കൈയ്യിൽ പച്ചകുത്തിയിരിക്കുന്ന ചിത്രം സാനിയ തന്നെ പങ്കുവച്ചിട്ടുള്ളതാണ്.

Advertisement