Home Entertainment Celebrities

അഹാനയെ കൊഞ്ചിക്കണം, താലോലിക്കണം; കൃഷ്ണ കുമാറിനോടും സിന്ധുവിനോടും അഹാനയെ എനിക്ക് തരുമോ എന്ന് വളരെ സീരിയസായി ചോദിച്ചു: ശാന്തി കൃഷ്ണ

296

ക്ലാസിക് ഹിറ്റുകളായിരുന്ന നിരവധി സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ശാന്തി കൃഷ്ണ. നായികയായും സഹനടിയായും ഒക്കെ അക്കാലത്ത് തിളങ്ങിയ ശാന്തികൃഷ്ണയ്ക്ക് ആരാധകരും ഏറെയായിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളിലും മറ്റും സിനിമയിൽ നിറഞ്ഞു നൽക്കുകയാണ് ശാന്തികൃഷ്ണ.

അതേ സമയം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശാന്തി കൃഷ്ണ സിനിമയിൽ എത്തുന്നത്. 1976ൽ ഹോമകുണ്ഡം എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല. അതിനു ശേഷം ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ വിജയ് മേനോനൊപ്പം നായികയായി അഭിനയിച്ച താരം ശ്രദ്ധിക്കപ്പെടുകയും ശേഷം നിരവധി അവസരങ്ങൾ തേടിയെത്തുകയുമായിരുന്നു.

Advertisements

മുംബൈയിൽ ജനിച്ചു വളർന്ന നടി അഭിനയ രംഗത്ത് തിളങ്ങി നിന്ന സമയത്ത് നടൻ ശ്രീനാഥുമായി പ്രണയത്തിലായ നടി വിവാഹിതയാവുക ആയിരുന്നു. 1986 സെപ്റ്റംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ അഞ്ച് വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്ന ശാന്തി കൃഷ്ണ 1995 ൽ ശ്രീനാഥിൽ നിന്നും വിവാഹ മോചനം നേടുകയായിരുന്നു.

ALSO READ- ഞാൻ ഏറ്റവും കൂടുതൽ മനസിലാക്കിയ ആൾ എന്റെ മകൻ തന്നെയെന്ന് മനീഷ; എന്നിട്ടും അമ്മയെ മനസിലാക്കാതെ മകൻ സാഗർ സൂര്യ; ചോദ്യം ചെയ്ത് പ്രേക്ഷകർ

തന്റെ പത്തൊമ്പതാമത്തെ വയസിൽ സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടൻ ശ്രീനാഥുമായുള്ള പ്രണയ വിവാഹം. പക്ഷെ വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത് ആ പ്രായത്തിൽ പക്വതയില്ലാതെ എടുത്ത ഒരു തെറ്റായ തീരുമാനം ആയിരുന്നു എന്ന് നടി വ്യക്തമാക്കിയിരുന്നു. പരസ്പരം ഒരുകാര്യത്തിനും പൊരുത്തങ്ങൾ ഇല്ലായിരുന്നിട്ടും ഒൻപത് വർഷത്തോളം ആ വിവാഹ ജീവിതം നീണ്ടു നിന്നു.

വിവാഹമോചനത്തിന് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂഷൻ സെക്രട്ടറി സദാശിവൻ ബജോരെയുമായുള്ള വിവാഹം നടക്കുന്നത്. എന്നാൽ നീണ്ട പതിനെട്ട് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2016 ൽ ആ ബന്ധവും അവസാനിച്ചു. ആ ബന്ധത്തിൽ തനിക്ക് രണ്ടു മക്കൾ ഉണ്ടായിരുന്നു. മിതുൽ എന്ന മകനും മിതാലി എന്ന മകളും.

ALSO READ- മരക്കാർ, എല്ലാംകൊണ്ടും നിർഭാഗ്യം പിടിച്ച സിനിമയായിരുന്നു; മോശം സിനിമയെന്ന് പ്രേക്ഷകർ പറഞ്ഞാൽ അത് സത്യമാണ്: പ്രിയദർശൻ

അതേസമയം, മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ഇപ്പോൾ അഹാന കൃഷ്ണ. ഒന്നിച്ച് അഭിനയിച്ചപ്പോൾ തനിക്ക് അഹാനയോട് തോന്നിയ അടുപ്പത്തെകുറിച്ച് തുറന്ന് പറയുകയാണ് ശാന്തി കൃഷ്ണ ഇപ്പോൾ. അഹാന തന്റെ മകളായി അഭിനയിച്ചതു മുതൽ താൻ അവളെ തന്റെ സ്വന്തം മകളായിട്ടാണ് കാണുന്നത് എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.

അവൾ എപ്പോൾ എന്റെ അടുത്തുവന്നാലും ഒരു മകളെ പോലെ കൊഞ്ചിക്കാനും താലോലിക്കാനും തനിക്ക് തോന്നാറുണ്ട്. അങ്ങനെ ആ കുട്ടിയോടുള്ള സ്നേഹ കൂടുതൽ കൊണ്ട് താൻ അഹാനയുടെ അച്ഛൻ കൃഷ്ണ കുമാറിനോടും അവളുടെ അമ്മയോടും അഹാനയെ എനിക്ക് തരുമോ എന്ന് വളരെ സീരയസായി ചോദിച്ചിരുന്നു.

പക്ഷെ തന്റെ ചോദ്യത്തെ അവർ അത്ര കാര്യമായി എടുത്തില്ലെന്നും, ഒരു പക്ഷെ അവർ അത് സമ്മതിച്ചിരുന്നു എങ്കിൽ അഹാനയെ താൻ തന്റെ സ്വന്തം മകളാക്കി വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു. ഞങ്ങൾ തമ്മിലുള്ള അടുപ്പം ഇപ്പോഴും അങ്ങനെത്തന്നെ ഉണ്ട്. മിക്കപ്പോഴും എന്നെ വിളിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട മകളാണ് അഹാന. വളരെ മിടുക്കിയായ ഒരുപാട് കഴിവുള്ള ഒരു അഭിനേത്രിയും ഗായികയുമാണ് അഹാന.

എന്ത് സന്തോഷം ഉള്ള കുടുംബമാണ് അവരുടേത്. എപ്പോഴും ബഹളമുള്ള ഒരു വീട്, കൃഷ്ണകുമാറും സിന്ധുവും ഒരുപാട് ഭാഗ്യം ചെയ്തവരാണ്. അഹാനയുടെ അനിയത്തിമാരും മിടുക്കികൾ ആണെന്നും ശാന്തി കൃഷ്ണ വ്യക്തമാക്കുന്നു.

Advertisement