എന്നോട് ഐറ്റം ഡാൻസ് ചെയ്യേണ്ട എന്നാണ് അവർ പറഞ്ഞത്; പക്ഷെ ഞാൻ പറഞ്ഞത് ചെയ്യുമെന്നാണ്; പുഷ്പയിലെ ഐറ്റം ഡാൻസിനെ കുറിച്ച് തുറന്ന് പറഞ്ഞ് സമാന്ത

161

തെന്നിന്ത്യയിലെ താരമൂല്യമുള്ള നായികയാണ് സമാന്ത. പ്രതിഫളത്തിലും, ബോക്‌സ് ഓഫീസ് മൂല്യത്തിലും മുന്നിട്ട് നിൽക്കുന്ന താരത്തിന് അവസരങ്ങൾ കൂടുന്നു എന്നതല്ലാതെ കുറയുന്നില്ല എന്നതാണ് സന്തോഷകരമായ കാര്യം. തനിക്ക് വന്ന മയോസൈറ്റീസ് എന്ന അസുഖം മൂലം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം തിരിച്ച് വരുന്നത് കൈ നിറയെ ചിത്രങ്ങളുമായാണ്.

മോഡലിംഗിൽ നിന്നാണ് സമാന്ത സിനിമയിലേക്ക് ചേക്കേറുന്നത്. തുടക്കത്തിൽ അഭിനയ പ്രാധാന്യം കുറഞ്ഞ വേഷമാണ് താരത്തിന് ലഭിച്ചിരുന്നത്. പിന്നീട് തന്റെ കരിയറിൽ വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ തുടങ്ങിയതോടെ താരത്തിന്റെ താരമൂല്യം കുത്തനെ വർദ്ധിച്ചു. എക്‌സ്പിരിമെന്റ് സിനിമകളുടെ ഭാഗമാകാനാണ് താരം കൂടുതലും ശ്രമിച്ചത്. ഫാമിലി മാൻ എന്ന സീരിസിലൂടെ പാൻ ഇന്ത്യൻ താരമാകാൻ താരത്തിന് സാധിച്ചു. ചിത്രത്തിൽ രാജി എന്നു പേരുള്ള വില്ലത്തിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

Advertisements

Also Read
അഹാനയെ കൊഞ്ചിക്കണം, താലോലിക്കണം; കൃഷ്ണ കുമാറിനോടും സിന്ധുവിനോടും അഹാനയെ എനിക്ക് തരുമോ എന്ന് വളരെ സീരിയസായി ചോദിച്ചു: ശാന്തി കൃഷ്ണ

സമാന്തയുടെ കരിയറിൽ ബ്രേക്ക് ആയ മറ്റൊരു സംഭവമായിരുന്നു പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാൻസ്. ഇപ്പോഴിതാ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വിവാഹമോചനത്തിനായി കാത്തിരിക്കുമ്പോഴാണ് പുഷ്പയിലെ ഗാനരംഗത്തിന്റെ ഓഫർ വന്നതെന്നാണ് താരം പറയുന്നത്. ഇപ്പോൾ ഈ ഐറ്റം ഡാൻസ് ചെയ്യുന്നത് ഉചിതമല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞെന്ന് സമാന്ത ഓർത്തു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ വേർപിരിയാനിരിക്കുന്ന സമയത്താണ് ഊ അണ്ടാവയുടെ ഓഫർ വന്നത്. വേർപിരിഞ്ഞെന്ന് പ്രഖ്യാപിച്ച ശേഷം നീ ഇപ്പോൾ വീട്ടിലിരിക്ക് ഐറ്റം ഡാൻസ് ചെയ്യേണ്ടെന്നാണ് വീട്ടുക്കാർ പറഞ്ഞത്. എന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളും ഐറ്റം ഡാൻസ് ചെയ്യേണ്ടെന്ന് പറഞ്ഞു. പക്ഷെ ഞാൻ ചെയ്യുമെന്നാണ് പറഞ്ഞത്.

Also Read
ഞാൻ ഏറ്റവും കൂടുതൽ മനസിലാക്കിയ ആൾ എന്റെ മകൻ തന്നെയെന്ന് മനീഷ; എന്നിട്ടും അമ്മയെ മനസിലാക്കാതെ മകൻ സാഗർ സൂര്യ; ചോദ്യം ചെയ്ത് പ്രേക്ഷകർ

2021 ലാണ് സമാന്തയും നാഗചൈതന്യയും വേർപിരിയുന്നത്. എന്താണിതിന് കാരണമായതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും 2017 ലാണ് വിവാഹം കഴിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും കരിയർ തിരക്കുകളിലേക്ക് നീങ്ങി. ശാകുന്തളമാണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഖുശി, സിതാഡെൽ എന്നീ പ്രൊജക്ടുകളുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്.

Advertisement