ശ്രീദേവിക്ക് ആഗ്രഹം അഭിനയിക്കാനായിരുന്നു; എന്റെ വീട്ടുക്കാർ ആ ബന്ധത്തിന് താത്പര്യം കാണിച്ചില്ല; ശ്രീദേവിയുമായുള്ള വിവാഹത്തെ കുറിച്ച് രാജശേഖർ

797

ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറാണ് ശ്രീദേവി. പേര് പോലെ തന്നെ ശ്രീത്വം തുളുമ്പുന്ന നിഷ്‌ക്കളങ്ക മുഖവുമായി വന്ന് ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരം ലോകത്തോട് വിടപറഞ്ഞത് അപ്രതീക്ഷിതമായാണ്. താരം ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലെന്ന് വിശ്വസിക്കാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. ശ്രീദേവി അവസാനമായി അഭിനയിച്ച മാം എന്ന സിനിമയിലൂടെ താരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാൽ അത് ഏറ്റുവാങ്ങാൻ താരം ഉണ്ടായിരുന്നില്ല എന്നതും പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി.

ഇപ്പോഴിതാ താരത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടനായ രാജശേഖർ. ശ്രീദേവിയുടെ അകന്ന ബന്ധുവാണ് താരം. ശ്രീദേവിയുടെ കുടുംബം തന്നെക്കൊണ്ട് നടിയെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നതായാണ് താരം പറഞ്ഞത്. ശ്രീദേവിയുടെ അച്ഛൻ ഒരു അഭിഭാഷകനായിരുന്നു. രാജശേഖറിന്റെ അച്ഛൻ പൊലീസ് ഓഫീസറും. ഇരുവരും ഒരു സ്ഥലത്ത് പ്രവർത്തിച്ചിരുന്നതിനാൽ നല്ല സുഹൃത്തുക്കളായിരുന്നു. ശ്രീദേവിയുടെ അമ്മയ്ക്ക് തന്നെ വലിയ ഇഷ്ടമായിരുന്നെന്നാണ് രാജശേഖർ പറഞ്ഞത്.

Advertisements

Also Read
എന്നോട് ഐറ്റം ഡാൻസ് ചെയ്യേണ്ട എന്നാണ് അവർ പറഞ്ഞത്; പക്ഷെ ഞാൻ പറഞ്ഞത് ചെയ്യുമെന്നാണ്; പുഷ്പയിലെ ഐറ്റം ഡാൻസിനെ കുറിച്ച് തുറന്ന് പറഞ്ഞ് സമാന്ത

നടന്റെ വാക്കുകൾ ഇങ്ങനെ; ശ്രീദേവിയെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ അവരാഗ്രഹിച്ചു. എന്നാൽ എന്റെ കുടുംബം അത് നിരസിച്ചു. ശ്രീദേവി സിനിമാ നടിയാവാനാണ് ആഗ്രഹിച്ചിരുന്നത്. അതിനാലാണ് അന്ന് വിവാഹം നടക്കാതെ പോയത്. ശ്രീദേവിയുടെ സഹോദരി ശ്രീലതയെ വിവാഹം കഴിപ്പിക്കാനും തന്റെ കുടുംബം തയ്യാറായില്ല. രണ്ട് പേരും പിന്നീടാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.

ഒപ്പം അഭിനയിച്ച നടി ജീവിതയെ നടൻ പിന്നീട് ഭാര്യയാക്കി. ശ്രീദേവിയാവട്ടെ സിനിമാ ലോകത്തെ താര റാണിയായി മാറി. ഹിന്ദി സിനിമാ രംഗത്ത് വിജയ ഗാഥ തീർത്ത ശ്രീദേവി പിന്നീട് നിർമാതാവ് ബോണി കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ശ്രീദേവിയുമായി പ്രണയത്തിലാവുന്ന സമയത്ത് ബോണി കപൂർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു.

Also Read
അഹാനയെ കൊഞ്ചിക്കണം, താലോലിക്കണം; കൃഷ്ണ കുമാറിനോടും സിന്ധുവിനോടും അഹാനയെ എനിക്ക് തരുമോ എന്ന് വളരെ സീരിയസായി ചോദിച്ചു: ശാന്തി കൃഷ്ണ

ശ്രീദേവിയെ വിവാഹം കഴിക്കാനായി ബോണി തന്റെ ഭാര്യയായ മോണയെ ഉപേക്ഷിച്ചു. ബോണി കപൂറിന്റെ ആദ്യ ബന്ധത്തിലെ മക്കളാണ് അർജുൻ കപൂറും അൻശുള കപൂറും. മോണ ശൗരി കപൂറെന്നാണ് ബോണി കപൂറിന്റെ ആദ്യ ഭാര്യയുടെ പേര്. വിവാഹ മോചനം മോണയെ മാനസികമായി തളർത്തിയിരുന്നു.

Advertisement