മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹരമാണ് ഇപ്പോൾ സാന്ത്വനം പരമ്പരയും അതിലെ കഥാപാത്രങ്ങൾ ആയി എത്തുന്നവരും. സാന്ത്വനം പരമ്പരയുടെ ആസ്വാദകർ അല്ലാത്ത ടെലിവിഷൻ പ്രേമികൾ വളരെ കുറവാണ് എന്ന് തന്നെ പറയാം.
പതിവിൽ നിന്ന് വ്യത്യസ്തമായ കഥയുമായി എത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കയാറാൻ പരമ്പരക്ക് കഴിഞ്ഞു.
ALSO READ

അതിന് ഒരേ ഒരു കാരണം അഭിനേതാക്കളുടെ മികവ് തന്നെയാണ്. ഒന്നിനൊന്ന് മികച്ച അഭിനയം ആണ് കഥാപാത്രങ്ങൾ ആയെത്തുന്ന താരങ്ങൾ കാഴ്ച വയ്ക്കുന്നത്.
ബിഗ് സ്‌ക്രീനിൽ പയറ്റി തെളിഞ്ഞ താരങ്ങളും സാന്ത്വനത്തിലൂടെ പ്രേക്ഷകർക്ക് അരികിൽ എത്തുന്നുണ്ട്.

പരമ്പരയിൽ എത്തുന്ന താരങ്ങൾ മിക്കവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ശിവനായി എത്തുന്ന സജിനും, ശ്രീദേവിയായി വേഷം ഇടുന്ന ചിപ്പിയും അഞ്ജലിയും അപർണയുമായൊക്കെ വേഷം ഇടുന്ന ഗോപികയും രക്ഷയും എല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്.
സേതുവായി എത്തുന്ന ബിജേഷ് മിക്കപ്പോഴും മനോഹരമായ കുറിപ്പുകളും ഫോട്ടോകളുമായും സാന്ത്വനം സെറ്റിലെ വിശേഷങ്ങളുമായെല്ലാം എത്താറുണ്ട്.
ALSO READ

അങ്ങകലെ…ഒരു സ്വപ്നത്തിന്റെ തീരത്താണെന്റെ…കുടിൽ… കൊട്ടാരം പോലെ വിശാലമായൊരു കുടിൽ…
അവിടുത്തെ തമ്പുരാനാണ് ഞാൻ. അവിടേക്കു… ഇനിയും പകലുകളും, രാത്രികളും കടന്നൊരുപാട് ദൂരം പോണം. തോണിയോ,പാലങ്ങളോ ഞാൻ കണ്ടില്ല… കുറുക്കു വഴികളോ, എളുപ്പ മാർഗങ്ങളോ ഞാൻ നോക്കിയില്ല…പക്ഷെ ഞാൻ അവിടെ എത്തും…എന്റെ വഴിയിലൂടെ… നേർ വഴിയിലൂടെ…
തോറ്റു പോകുമെന്ന് സ്വയം കരുതി ഇരിക്കുന്നവർക്ക് വേണ്ടി എന്ന് പ്രത്യകം പറഞ്ഞുകൊണ്ടാണ് ബിജേഷ് ഈ കുറിപ്പ് പങ്കു വച്ചിരിയ്ക്കുന്നത്. കുറിപ്പ് ഇപ്പോൾ ഏറെ വൈറാലായിരിയ്ക്കുകയാണ്.

ഒപ്പം ബിജേഷ് പങ്കിട്ട ഒരു ഇൻസ്റ്റ സ്റ്റോറിയും ആരാധകർ ഏറ്റെടുത്തിരുന്നു. സീരിയൽ പ്രൊഡക്ഷൻ കൺട്രോളർ സജി സൂര്യയുടെ ഒരു ചിത്രമാണ് ബിജേഷ് പങ്കിട്ടത്. അതോടെ ആരാധകർ ചില സംശയവുമായും എത്തിയിരുന്നു.
എന്താണ് സേതുവിനെ അവതരിപ്പിക്കുന്ന ബിജേഷ് പിന്മാറിയോ. ഇപ്പോൾ പുതിയ എപ്പിസോഡുകളിൽ കാണാറില്ലല്ലോ, ബിജേഷിന് പകരമാണോ സജി എത്തുന്നത് എന്ന ചോദ്യവുമായൊക്കെയാണ് പ്രേക്ഷകർ എത്തിയത്.

ബിജേഷിന് പകരക്കാരൻ ആയിട്ടല്ല, പരമ്പരയിൽ പിള്ളച്ചേട്ടനെ അവതരിപ്പിച്ചിരുന്ന കൈലാസ് നാഥിന്റെ അനന്തരവൻ ആയ ശത്രുധരൻ പിള്ളയായാണ് സജി എത്തുന്നത്. കഴിഞ്ഞ എപ്പിസോഡു മുതൽ സജി സൂര്യ ചാർജ്ജ് എടുത്ത് കഴിഞ്ഞു. താമസിയാതെ അടുത്ത എപ്പിസോഡുകളിൽ ബിജേഷ് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.









