ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയത് ലോക്കല്‍ ട്രെയിനില്‍, സാധാരണക്കാര്‍ക്കൊപ്പമുള്ള യാത്ര ആസ്വദിച്ച് സാറ അലി ഖാന്‍, സോ സിംപിള്‍ എന്ന് ആരാധകര്‍

146

താര പുത്രിമാരില്‍ ബോളിവുഡില്‍ തിളങ്ങുന്ന നടിയായി മാറിയിരിക്കുകയാണ് സാറ അലി ഖാന്‍. നിരവധി ആരാധകരാണ് നടന്‍ സെയ്ഫ് അലി ഖാന്റെ മകള്‍ സാറയ്ക്കുള്ളത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ് ഇന്ന് സാറയെ കാത്തിരിക്കുന്നത്.

Advertisements

പതിവായി ആര്‍ഭാടപൂര്‍വ്വം പ്രത്യക്ഷപ്പെടുന്ന നടിമാരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തയാണ് സാറ അലി ഖാന്‍. വളരെ സിംപിള്‍ ആണ് താരമെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്തതിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു.

Also Read: നിന്റെ നല്ല മനസ്സ്, നിനക്ക് വേണ്ടി ഞാന്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കും, അന്ന് ബാല പറഞ്ഞതിങ്ങനെ, വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദന്‍

സാറ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിന് പോകുമ്പോഴായിരുന്നു സാധരണക്കാര്‍ക്കൊപ്പം ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തത്. ട്രെയിനില്‍ നല്ല തിരക്കുള്ള സമയത്തായിരുന്നു യാത്ര. ട്രെയിനില്‍ നിന്നും ഇറങ്ങിയതിന് ശേഷം താരം തന്റെ ലൊക്കേഷനിലേക്ക് പോയത് ഓട്ടോയിലായിരുന്നു.

താന്‍ മുംബൈ നഗരത്തിലെ സഹിക്കാന്‍ പറ്റാത്ത ട്രാഫിക് ബ്ലോക്ക് കാരണമാണ് ട്രെയിനില്‍ യാത്ര ചെയ്തതെന്നും സാറ വീഡിയോയില്‍ പറയുന്നുണ്ട്. മുംബൈയില്‍ ഗതാഗതം വളരെ തിരക്കേറിയതാണെന്നും അതുകൊണ്ടാണ് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ തീരുമാനമെടുത്തതെന്നും സാറ കൂട്ടിച്ചേര്‍ത്തു.

Also Read: മുമ്പ് മദ്യപിച്ചിട്ടില്ല, അന്നായിരുന്നു ആദ്യമായും അവസാനമായും മദ്യപിച്ചത്, അതോടെ മതിയായി, പ്രിയ വാര്യര്‍ പറയുന്നു

തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റിനെയും മേക്കപ്പ് മാനെയും മറ്റ് ജോലിക്കാരെയുമെല്ലാം സാറ തന്റെ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Advertisement