Home Entertainment Celebrities

നിന്റെ നല്ല മനസ്സ്, നിനക്ക് വേണ്ടി ഞാന്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കും, അന്ന് ബാല പറഞ്ഞതിങ്ങനെ, വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദന്‍

216

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു വാര്‍ത്തയാണ് ഉണ്ണ മുകുന്ദന്‍ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. ഈ ചിത്രത്തില്‍ അഭിനയിച്ച താനടക്കമുള്ളവരെ പ്രതിഫലം തരാതെ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ പറ്റിച്ചു എന്ന ആരോപണവുമായി നടന്‍ ബാല രംഗത്ത് എത്തിയിരുന്നു.

Advertisements

ഇതിന് മറുപടിയുമായി ഉണ്ണി മുകുന്ദനും എത്തിതോടെ സംഗതി ചൂടുപിടിക്കുകയായിരുന്നു. എന്നാല്‍ ബാല നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതികരണങ്ങളുമായി നിരവധി പേരാണ് ഇപ്പോഴള്‍ രംഗത്ത് എത്തുന്നത്. സിനിമയില്‍ അഭിനയിച്ചതിന് തനിക്കും മറ്റ് പല പ്രവര്‍ത്തകര്‍ക്കും ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നാണ് ബാല ആരോപിച്ചത്.

Also Read: മുമ്പ് മദ്യപിച്ചിട്ടില്ല, അന്നായിരുന്നു ആദ്യമായും അവസാനമായും മദ്യപിച്ചത്, അതോടെ മതിയായി, പ്രിയ വാര്യര്‍ പറയുന്നു

തുടര്‍ന്ന് ബാലയുടെ പ്രസ്താവന തള്ളിക്കൊണ്ട് ഉണ്ണി മുകുന്ദന്‍ അടക്കമുള്ള ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും രംഗത്തെത്തി. വിവാദം പടര്‍ന്നുപന്തലിക്കവെ സിനിമയെക്കുറിച്ച് ബാല സംസാരിക്കുന്ന പഴയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

തന്റെ ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ നീ അഭിനയിച്ചു, നിന്റെ ചിത്രത്തില്‍ ഞാനും പ്രതിഫലം വാങ്ങാതെ അഭിനയിക്കാനെത്തും എന്നും ബാല പറയുന്ന വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഉണ്ണി ഒരു നല്ല മനസ്സിനുടമയാണെന്നും അതുകൊണ്ടാണ് താന്‍ ഉണ്ണിയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്നും ബാല പറയുന്നുണ്ട്.

Also Read: ഏറെ തലവേദനകൾ ഉണ്ടാക്കിയിട്ടും സായിപല്ലവിയെ തേടി ഇത്രയേറെ അവസരങ്ങൾ വരുന്നത് എന്തുകൊണ്ടാണ് എന്ന് അറിയാമോ, വെളിപ്പെടുത്തൽ

ഈ വീഡിയോ നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നുവെന്ന അടിക്കുറിപ്പ് നല്‍കിയാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ചിത്ത്രതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം നല്‍കിയതിന്റെ രേഖകളും ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിരുന്നു.

Advertisement